For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അട ദോശ ഉണ്ടാക്കി നോക്കൂ

|

ദോശകള്‍ പലതരമുണ്ട്. ദോശയില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് അടദോശ പരീക്ഷിച്ചു നോക്കൂ. പരിപ്പും ചന്ന എന്നറിയപ്പെടുന്ന വെളുത്ത കടലയും ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ദോശ പോഷകഗുണത്തില്‍ മാത്രമല്ല, സ്വാദിലും മുന്‍പന്തിയിലാണ്.

അട ദോശ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

വെള്ളക്കടല-100 ഗ്രാം
തുവരപ്പരിപ്പ്-100 ഗ്ര്ാം
ഉഴുന്നുപരിപ്പ്-100 ഗ്രാം
അരി-50 ഗ്രാം
ഉപ്പ്

പരിപ്പും കടലയും അരിയും മൂന്നു നാലു മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഇത് പിന്നീട് നല്ലപോലെ ഗ്രൈന്ററില്‍ അരച്ചെടുക്കണം. ഇത് പാകത്തിനു വെള്ളവും ഉപ്പും ചേര്‍ത്ത് ദോശമാവു പരുവത്തിലാക്കുക. അരമണിക്കൂര്‍ വയ്ക്കണം.

ഒരു നോണ്‍ സ്റ്റിക് തവ ചൂടാക്കുക. ഇതില്‍ അല്‍പം എണ്ണ പുരട്ടുക. ദോശമാവ് ഒരു തവിയെടുത്ത് ഒഴിച്ച് വട്ടത്തില്‍ പരത്തണം. അല്‍പം എണ്ണയും വശത്തു തൂവിക്കൊടുക്കണം.

ഇളംബ്രൗണ്‍ നിറമാകുന്നതു വരെ ദോശ ഇരുവശവും മറിച്ചിടണം.

ഇത് വാങ്ങി ചൂടോടെ ചട്‌നിയും ചേര്‍ത്ത് കഴിയ്ക്കാം.

English summary

Ada Dosa Recipe

A potpourri of three different pulses teamed with rice, ada dosa tastes a tad different than the regular dosa and the recipe adds more variety to your breakfast.
X
Desktop Bottom Promotion