Latest Updates
-
2026 ഒക്ടോബർ 6-12: ഈ 4 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ഹിഞ്ച് ഡേറ്റിംഗ് ആപ്പിൽ വമ്പൻ മാറ്റങ്ങൾ; വെയ്റ്റ്ലിസ്റ്റും സുരക്ഷയും ഇനി എങ്ങനെ? -
2026 ഒക്ടോബർ 6 നക്ഷത്രഫലം: ഇന്ന് ഭാഗ്യവും നേട്ടവും ആർക്കൊക്കെ? 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 6, 2026 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
ഇന്ദിരാ ഏകാദശി 2026: അജാ ഏകാദശിയെന്ന് തെറ്റിദ്ധരിക്കരുത്; കേരളത്തിലെ കൃത്യമായ സമയവും വ്രതാനുഷ്ഠാനങ്ങളും അറിയാം -
കേരളത്തിൽ ഇന്നും ശക്തമായ മഴയും ഇടിമിന്നലും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രത പാലിക്കുക! -
ഒക്ടോബർ 5, 6 രാത്രികളിൽ ജാഗ്രത! ജ്വാലാമുഖി യോഗവും ഗണ്ഡമൂല ദോഷവും; ഈ തെറ്റുകൾ വരുത്തരുത് -
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ!
ഗര്‍ഭധാരണത്തിന് ശതാവരിക്കിഴങ്ങ്?
ശതാവരിക്കിഴങ്ങിന് ആയുര്‍വ്വേദത്തിലുള്ള പ്രാധാന്യം ചില്ലറയല്ല. ആയുര്‍വ്വേദത്തിലെ ജീവന പഞ്ചമൂലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള സസ്യമാണ് ഇത്. ആരോഗ്യ സൗന്ദര്യ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് ശതാവരിക്കിഴങ്ങ്. ഗര്‍ഭം ധരിയ്ക്കാനും ശതാവരിക്കിഴങ്ങ് തന്നെ ഉത്തമം.
കാരണം ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും ഗര്‍ഭിണിയായില്ലെങ്കില്‍ ശതാവരിക്കിഴങ്ങ് പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇത് വന്ധ്യതയ്ക്കുള്ള സാധ്യത ഇല്ലാതാക്കുകയും ഗര്‍ഭധാരണം സാധ്യമാക്കുകയും ചെയ്യുന്നു. എങ്ങനെയൊക്കെ ശതാവരി ഗര്‍ഭധാരണം സാധ്യമാക്കുന്നു എന്ന് നോക്കാം. ഗര്‍ഭധാരണ ചികിത്സയില്‍ ശ്രദ്ധിക്കേണ്ടവ

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ പരിഹരിയ്ക്കുന്നു
പലരിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥാണ് ഗര്‍ഭധാരണത്തിന് തടസ്സം നില്‍ക്കുന്നത്. ഓവുലേഷന് കൃത്യമായി നടക്കാത്തതും ആര്‍ത്തവം കൃത്യമല്ലാത്തതും എല്ലാം ഗര്‍ഭധാരണത്തിന് തടസ്സം നില്ക്കുന്നു. എന്നാല്‍ ഇതിനെ പ്രതിരോധിയ്ക്കാനും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ തരണം ചെയ്യാനും ശതാവരിക്കിഴങ്ങിന് കഴിയുന്നു.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നു
മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ശതാവരിക്കിഴങ്ങ് സഹായിക്കുന്നു. പലപ്പോഴും സ്ട്രെസ്സ് വന്ധ്യതയുടെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഇത് പ്രത്യുത്പാദന ശേഷിയെ കാര്യമായി ബാധിയ്ക്കുന്നു. എന്നാല്‍ ശതാവരിക്കിഴങ്ങിന്റെ ഉപയോഗം പലപ്പോഴും ഇത്തരം പ്രശ്നങ്ങളെ പരിഹരിയ്ക്കുന്നു.

അണ്ഡോത്പാദനം കൃത്യമാക്കുന്നു
അണ്ഡോത്പാദനം കൃത്യമാക്കുന്നതിനും ശതാവരിക്കിഴങ്ങ് സഹായിക്കുന്നു. ഇത് സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഗര്‍ഭകാലത്ത് ഭര്‍ത്താവില്‍ നിന്നും ആഗ്രഹിക്കുന്നത്

വജൈനല്‍ ഡിസ്ചാര്‍ജ്
വജൈനല്‍ ഡിസ്ചാര്‍ജിന്റെ വര്‍ദ്ധനവാണ് മറ്റൊന്ന്. ഇത് ഗര്‍ഭധാരണത്തെ വളരെയധികം സഹായിക്കുന്നു. ശതാവരിക്കിഴങ്ങിന്റെ ഉപയോഗം ഇതിനെ വര്‍ദ്ധിപ്പിക്കുന്നു.

വിഷാംശത്തെ ഇല്ലാതാക്കുന്നു
വിഷാംശം എല്ലാവരുടേയും ശരീരത്തില്‍ ഉണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ശതാവരിക്കിഴങ്ങ്. ശതാവരിക്കിഴങ്ങിന്റെ ഉപയോഗം ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നു. ശരീരം ക്ലീന്‍ ആയാല്‍ തന്നെ ഗര്‍ഭധാരണത്തിന് ശരീരം തയ്യാറായി എന്ന് പറയാം.



Click it and Unblock the Notifications
