For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഗുണങ്ങള്‍

|

ഗര്‍ഭകാലത്ത് സ്‌കാനിംഗ് ഇപ്പോള്‍ പതിവാണ്. ഗര്‍ഭം ധരിച്ച് ഒന്നു രണ്ടാഴ്ചകള്‍ക്കുള്ളിലും പിന്നീട് രണ്ടോ നാലോ തവണ കൂടിയും സ്‌കാനിംഗ് എടുക്കാറുണ്ട്.

ശരീരത്തിന്റെ ആന്തരികാവയവങ്ങളിലേക്ക് ഫ്രീക്വന്‍സി കൂടുതലുള്ള സൗണ്ട വേവ് കടത്തിവിട്ടാണ് സ്‌കാനിംഗ് നടത്തുന്നത്. ഇത്തരം വികിരണങ്ങള്‍ പിന്നീട് വീഡിയോ, ഫോട്ടോഗ്രാഫിക് ഇമേജുകളായി മാറ്റുകയാണ് ചെയ്യുക.

Scanning

അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ദോഷകമാണെന്നും മറിച്ചും വാദങ്ങളുണ്ട്. എന്നാല്‍ സ്‌കാനിംഗു കൊണ്ട് ചില ഗുണങ്ങളുണ്ടെന്ന കാര്യവും തള്ളിക്കളയാനാവില്ല.

കുഞ്ഞിന്റെ ഹൃദയമിടിപ്പു ശരിയാണോയെന്നു കണ്ടെത്താന്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സഹായിക്കും. ഇത് ഹൃദയപ്രശ്‌നങ്ങള്‍ കണ്ടെത്താനും സഹായകം തന്നെ.

ഭ്രൂണം ഗര്‍ഭപാത്രത്തിനുള്ളില്‍ തന്നെയാണോ വളരുന്നതെന്നു തിരിച്ചറിയാനും അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സഹായിക്കും. ചില സമയങ്ങളില്‍ ഭ്രൂണം ഫെല്ലോപിയന്‍ ട്യൂബിലും വളരാന്‍ സാധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങ്ള്‍ നേരത്തെ കണ്ടെത്തിയില്ലെങ്കില്‍ അമ്മയുടെ ജീവനു തന്നെ പ്രശ്‌നങ്ങളുണ്ടാകും.

പൊക്കിള്‍ക്കൊടി കൃത്യമായ സ്ഥാനത്താണോയെന്നു കണ്ടെത്തുവാനും അള്‍ട്രാസൗണ്ട് സ്‌കാനിംഗ് സഹായിക്കും. ഗര്‍ഭാഗശയ മുഖം മൂടിക്കിടക്കുന്ന പ്ലാസന്റ പലപ്പോഴും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ സ്‌കാനിംഗ് സഹായിക്കും.

കുഞ്ഞിന് ഡൗണ്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങളുണ്ടോയെന്നു കണ്ടെത്താനും സ്‌കാനിംഗ് സഹായിക്കും. 11-14 ആഴ്ചയയിലുള്ള സ്‌കാനിംഗാണ് ഇതിന് സഹായിക്കുക.

സ്‌കാനിംഗ് കുഞ്ഞിന് ശാരീരിക, മാനസിക പ്രശ്‌നങ്ങളുണ്ടോയെന്നു കണ്ടെത്താനും സഹായിക്കും. കുഞ്ഞിന്റെ വളര്‍ച്ച ശരിയായിത്തന്നെയാണോ നടക്കുന്നതെന്നും തൂക്കം കൃത്യമാണോയെന്നും മനസിലാക്കാനും സ്‌കാനിംഗ് സഹായിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയവും ഇതിലൂടെ നടക്കും.

ഭ്രൂണത്തിന് ഏതെങ്കിലും വിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ സ്‌കാനിംഗിലൂടെ ഇത് കണ്ടെത്തി അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ചില ഘട്ടങ്ങളില്‍ ഗര്‍ഭം അമ്മയുടെ ജീവനു തന്നെ അപകടമാകും. ഇത്തരം ഘട്ടങ്ങള്‍ തിരിച്ചറിയാന്‍ സ്‌കാനിംഗ് സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Ultrasound Scanning Benefits

Ultrasound scanning is considered important in pregnancy, especially in those who had a bad experience during their pregnancy. An ultrasound may be performed earlier in your pregnancy to determine the following conditions.
Story first published: Thursday, June 20, 2013, 14:35 [IST]
X
Desktop Bottom Promotion