For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രഗ്നന്‍സി ടെസ്റ്റ് വീട്ടില്‍ ചെയ്യുമ്പോള്‍....

|

പ്രഗ്നന്‍സി കിറ്റുകള്‍ വാങ്ങാന്‍ ലഭിയ്ക്കുന്നതു വഴി ഗര്‍ഭനിര്‍ണയം ഇപ്പോള്‍ കൂടുതല്‍ എളുപ്പമായിക്കഴിഞ്ഞു. ആദ്യമെല്ലാം ലബോറട്ടറികള്‍ മാത്രമാണ് ഇതിന് ആശ്രയമായിരുന്നതെങ്കിലും ഇപ്പോള്‍ പല മരുന്നു കമ്പനികളും ഗര്‍ഭപരിശോധനാ കിറ്റുകള്‍ ഇറക്കുന്നുണ്ട്.

ഗര്‍ഭപരിശോധന ഇത്തരം പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിച്ച് വീട്ടില്‍ വച്ചു തന്നെ നടത്താമെങ്കിലും പലപ്പോഴും പരിശോധനാഫലം തെറ്റുന്നതായി പലരും പരാതി പറഞ്ഞു കേള്‍ക്കാറുണ്ട്.

കൃത്യമായ രീതികളിലൂടെ പ്രഗ്നന്‍സി കിറ്റുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ കൃത്യമായ പരിശോധനാഫലം ലഭിക്കുകയും ചെയ്യും.

Pregnancy Test

മൂത്രത്തിലെ എച്ച്‌സിജി എ്ന്ന ഹോര്‍മോണിന്റെ സാന്നിദ്ധ്യമാണ് ഗര്‍ഭനിരോധനാഫലം പൊസറ്റീവാക്കുന്നത്. ഈ ഹോര്‍മോണില്ലെങ്കില്‍ പരിശോധനാ ഫലം നെഗറ്റീവാകും. ചെറിയ അളവിലെങ്കിലും എച്ച്‌സിജി ഹോര്‍മോണുണ്ടെങ്കില്‍ ഈ ടെസ്റ്റിലൂടെ കണ്ടെത്തുവാന്‍ സാധിയ്ക്കും.

ഒരു ദിവസത്തെ ആദ്യമൊഴിയ്ക്കുന്ന മൂത്രമാണ് പരിശോധനയ്ക്കു നല്ലത്. ഇതുകൊണ്ടു തന്നെ രാവിലെയായിരിക്കും ഈ പരിശോധന നടത്താന്‍ കൂടുതല്‍ നല്ലത്. പരിശോധനയക്കു മുന്‍പ് അധികം വെള്ളം കുടിയ്ക്കുന്നതും ഒഴിവാക്കണം. കൂടുതല്‍ വെള്ളം കുടിച്ചാല്‍ മൂത്രത്തിന്റെ കട്ടി തീരെ കുറയും. ഇത് എച്ച്‌സിജി സാന്നിദ്ധ്യം കണ്ടെത്തുവാന്‍ പ്രയാസമുണ്ടാക്കും.

ഓരോ കമ്പനികളുടേയും ബ്രാന്റ് അനുസരിച്ച് ഗര്‍ഭപരിശോധന പൊസറ്റീവാക്കുന്നത് പിങ്ക്, ബ്ലൂ വരകളാണ്. പരിശോധന നടത്തി അഞ്ചു മിനിറ്റുള്ളില്‍ തന്നെ ഫലമറിയാനും സാധിയ്ക്കും.

97 ശതമാനവും ഇ്ത്തരം പരിശോധനാഫലങ്ങള്‍ കൃത്യമായിരിക്കും. എന്നാല്‍ മാസമുറ തെറ്റിയ ഉടനെ ചിലപ്പോള്‍ പരിശോധന നടത്തിയാല്‍ കൃത്യഫലം കണ്ടെത്താന്‍ സാധിച്ചെന്നു വരില്ല. ചിലരില്‍ ഭ്രൂണം രൂപപ്പെട്ടിട്ടുണ്ടെങ്കിലും എച്ച്‌സിജി അളവ് പരിശോധനയിലൂടെ കണ്ടെത്താന്‍ പാകത്തിനുണ്ടാകില്ല. ഇത്തരം ഘട്ടങ്ങളില്‍ ഒരാഴ്ച കൂടി കഴിഞ്ഞ് വീണ്ടും പരിശോധന നടത്തിയാല്‍ കൃത്യഫലം കണ്ടെത്താനും സാധിയ്ക്കും.

കൃത്യമായ ആര്‍ത്തവചക്രമില്ലാത്തവരിലും ചിലപ്പോള്‍ പരിശോധനാഫലം തെറ്റായി കാണിച്ചെന്നു വരാം. ഇത്തരം ഘട്ടങ്ങളില്‍ മാസമുറി തെറ്റി ഒന്നു രണ്ടാഴ്ച കഴിഞ്ഞ് പരിശോധന നടത്തുന്നതാണ് നല്ലത്.

കൃത്യമായ ആര്‍ത്തവചക്രമുണ്ടെങ്കില്‍ മാസമുറ തെറ്റിയതിന്റെ കാരണം ഗര്‍ഭം ധരിച്ചതാണെന്നുറപ്പുണ്ടെങ്കില്‍ ആദ്യടെസ്റ്റില്‍ ഇത് നെഗറ്റീവാണെങ്കിലും അല്‍പം കാത്തിരുന്ന ശേഷം രണ്ടാമതൊരു വട്ടം കൂടി ടെസ്റ്റു നടത്തിയാല്‍ മിക്കവാറും ശരിരായ ഫലം തന്നെ ലഭിയ്ക്കുകയും ചെയ്യും.

Read more about: pregnancy ഗര്‍ഭം
English summary

Facts About Home Pregnancy Test

Detecting pregnancy is easier these days. You can get a home pregnancy test done within minutes to know if you have conceived or not. Now, you don't need to take doctor's appointment just to check if you are pregnant or not. A home pregnancy test detects hormone human chorionic gonadotrophin (hCG) in your urine. This hormone is secreted in the urine and home pregnancy tests detects the hCG and provides you with results.
 
Story first published: Wednesday, June 19, 2013, 14:51 [IST]
X
Desktop Bottom Promotion