For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ വേണ്ട സാഹചര്യങ്ങള്‍

|

ഒരു ജീവന്‍ ഇല്ലാതാക്കുക എന്നതാണ് അബോര്‍ഷന്‍ കൊണ്ടു നടക്കുന്നത്. ഇതുകൊണ്ടു തന്നെ ഇത് നിയമവിരുദ്ധമവുമാണ്. ഗര്‍ഭപാത്രത്തില്‍ വച്ചു തന്നെ ഒരു കുഞ്ഞിനെ കൊല്ലുകയെന്നത് ആര്‍ക്കും ന്യായീകരിക്കാനാവാത്ത ഒന്നു തന്നെയാണ്.

എന്നാല്‍ ചില ഘട്ടങ്ങളില്‍ അബോര്‍ഷന്‍ അത്യാവശ്യമായി വരും. ഇത് ചിലപ്പോള്‍ എന്തെങ്കിലും അസുഖം കാരണമാകാം, അല്ലെങ്കില്‍ അമ്മയുടേയോ കുഞ്ഞിന്റെയോ ആരോഗ്യസംബന്ധമായ മുന്‍കരുതലുകള്‍ കൊണ്ടാകാം.

അബോര്‍ഷന്‍ ആവശ്യമായി വരുന്ന ചില ഘട്ടങ്ങളുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.

ചിക്കന്‍ പോക്‌സ് പോലുള്ള അസുഖങ്ങള്‍ ഗര്‍ഭം ധരിച്ച് ആദ്യമാസങ്ങളില്‍ ഉണ്ടാവുകയാണെങ്കില്‍ ചിലപ്പോള്‍ അബോര്‍ഷന്‍ ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഉപദേശിക്കും. ഇത് കുഞ്ഞിനെ ബാധിക്കാന്‍ സാധ്യതയുള്ളതിനാലാണിത്.

അമ്മയ്ക്ക് ക്യാന്‍സറുണ്ടെങ്കിലും അബോര്‍ഷന്‍ വേണ്ടി വന്നേക്കും. ക്യാന്‍സര്‍ ബാധയ്ക്കുള്ള കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ കുഞ്ഞിനെ ബാധിക്കുന്നതാണ് കാരണം.

കുഞ്ഞിന് എന്തെങ്കിലും ശാരീരിക വൈകല്യങ്ങളുണ്ടെങ്കില്‍ സ്‌കാനിംഗിലൂടെ കണ്ടെത്താന്‍ സാധിക്കും. ഇത്തരം ഘട്ടങ്ങളിലും ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നടത്താന്‍ നിര്‍ദേശിക്കാറുണ്ട്.

ചില സ്ത്രീകളുടെ ഗര്‍ഭപാത്രത്തിന് കട്ടി കുറവായിരിക്കും. ഇത്തരം ഘട്ടങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും അബോര്‍ഷന്‍ സംഭവിക്കാം. ഇങ്ങനെയുള്ള അവസരങ്ങളിലും ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദേശിക്കാറുണ്ട്.

Abortion

എച്ച്‌ഐവി പോലുള്ള രോഗങ്ങളുള്ളപ്പോഴും ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ നിര്‍ദേശിക്കാറുണ്ട്. ഇത് കുഞ്ഞിനും പകരാന്‍ സാധ്യതയുള്ളതാണ് ഇതിന് കാരണം.

വളരെ ഗുരുതരമായ പ്രമേഹമുള്ള സ്ത്രീകളോട് ചിലപ്പോള്‍ അബോര്‍ഷന്‍ നിര്‍ദേശിക്കാറുണ്ട്. കുഞ്ഞിനെ ഇത് ദോഷകരമായി ബാധിക്കുമെന്നതാണ് കാരണം. എന്നാല്‍ നിയന്ത്രണത്തിലുള്ള പ്രമേഹമാണെങ്കില്‍ ഗര്‍ഭധാരണത്തിനും പ്രസവത്തിനും തടസമില്ല.

അമ്മയ്ക്ക് തൈറോയ്ഡുണ്ടെങ്കില്‍ ചിലപ്പോള്‍ കുഞ്ഞിന്റെ തലച്ചോറിനെ ബാധിയ്ക്കും. ഇത്തരം ഘട്ടങ്ങളില്‍ അബോര്‍ഷന്‍ നടത്തുന്നതായിരിക്കും ഉചിതം.

English summary

Pregnancy, Delivery, Abortion, Mother, Baby, Diabetes, Thyroid, HIV, Chicken Pox, ഗര്‍ഭം, പ്രസവം, അബോര്‍ഷന്‍, അമ്മ, കുഞ്ഞ്, പ്രമേഹം, തൈറോയ്ഡ്, ക്യാന്‍സര്‍, ചിക്കന്‍ പോക്‌സ്, പ്രമേഹം

Sometimes women need abortions because they are not financially capable of supporting a baby. They may also choose to get an abortion because they are not emotionally ready for child. However, an abortion is sometimes necessary due to medical reasons. You might need an abortion to save your life. In some cases a medical abortion is the only way to save the mother's life. Women also need an abortion when the child has some serious genetic defects that can never be corrected. So let us see what medical conditions can deem an abortion necessary.
 
Story first published: Wednesday, February 6, 2013, 15:21 [IST]
X
Desktop Bottom Promotion