Latest Updates
-
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം!
ഓവുലേഷന് നടന്നാലും ഗര്‍ഭം ധരിക്കില്ല
ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ക്ക് ആര്‍ത്തവം, ഓവുലേഷന് എന്നിവ കൃത്യമായി നടക്കുന്നുണ്ടോയെന്നത് പ്രധാനമാണ്.

ചിലരില്‍ ആര്ത്തവക്രമക്കേടുകളുണ്ടായിരിക്കാം. എന്നാലും ഓവുലേഷന് നടക്കുന്നുണ്ടായിരിക്കും. ഇതിന്റെ കൃത്യമായ സമയം നിര്‍ണയിക്കാന്‍ സാധ്യമല്ലെന്നു മാത്രം.
ചില സ്ത്രീകളില്‍ ആര്‍ത്തവം വളരെ ക്രമമായിരിക്കും. എന്നാല്‍ ഗര്‍ഭധാരണം നടക്കുവാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.
ഒാവുലേഷന് കൃത്യമായി നടക്കാത്തതായിരിക്കും ഇവിടെ പ്രശ്നം. ആര്‍ത്തവം കൃത്യമായി നടക്കുന്നവരില്‍ ഓവുലേഷന് കൃത്യമായി നടക്കുന്നുണ്ടെന്ന് പറയാനാവില്ല, ഇതിന് സാധ്യത കൂടുതലാണെങ്കിലും.
ചിലപ്പോള്‍ ഓവുലേഷന് നടന്നാലും ഫോളിക്കിളില്‍ നിന്ന് അണ്ഡം പുറത്തു വന്നില്ലെന്നും വരും. ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വന്നാല്‍ മാത്രമേ ബീജവുമായി സംയോഗം നടന്ന് ഗര്‍ഭധാരണം നടക്കുകയുള്ളൂ.
അണ്ഡവിസര്‍ജനം നടക്കുന്നുണ്ടെങ്കിലും ഫോളിക്കിള്‍ പൊട്ടി അണ്ഡം പുറത്തു വരാത്ത സന്ദര്‍ഭങ്ങളില്‍ ഫോളിക്കിള്‍ പൊട്ടാനുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്. ഇവ കഴിച്ചാല്‍ മറ്റു പ്രശ്നങ്ങളൊന്നുമില്ലെങ്കില്‍ എളുപ്പം ഗര്‍ഭം ധരിക്കാവുന്നതേയുള്ളൂ.
ആര്‍ത്തവവും ഓവുലേഷനും കൃത്യമായി നടക്കുന്നവരില്‍ മിക്കവാറും ഫോളിക്കിള്‍ പൊട്ടാത്തതു തന്നെയായിരിക്കും ഗര്‍ഭധാരണസാധ്യത വൈകുന്നതിന്റെ കാരണം. ഡോക്ടറെ കണ്ടു മാത്രമെ ഇത്തരം പ്രശ്നങ്ങള്‍ക്ക് മരുന്നു കഴിയ്ക്കാവൂയെന്നതും വളരെ പ്രധാനമാണ്.



Click it and Unblock the Notifications