Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

അബോര്‍ഷന് ശേഷം ശ്രദ്ധിക്കേണ്ടവ

Posted by:
Updated: Friday, September 14, 2012, 17:43 [IST]

09 14 Care After Abortion
 

അബോര്‍ഷന്‍ അസാധാരണ സംഭവമൊന്നുമല്ല. പല കാരണങ്ങളാലും അബോര്‍ഷന്‍ സംഭവിക്കാറുമുണ്ട്. എന്നാല്‍ അബോര്‍ഷന് ശേഷം ശരീരം സാധാരണ നിലയിലേക്ക് തിരിച്ചെത്താന്‍ കുറച്ച് സമയമെടുക്കും. ഇതിനായി അബോര്‍ഷന് ശേഷം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കുറച്ചു ദിവസങ്ങള്‍ ശരീരത്തിന് വിശ്രമം നല്‍കണം. ഭാരപ്പെട്ട ജോലികളോ വ്യായാമങ്ങളോ വേണ്ട. അബോര്‍ഷന് ശേഷം രണ്ടാഴ്ചയെങ്കിലും വ്യായാമങ്ങള്‍ ഒഴിവാക്കണമെന്നാണ് പറയാറ്. ഭാരമുള്ള വസ്തുക്കളൊന്നും കുനിഞ്ഞെടുക്കരുത്.

ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ഗുളികകള്‍ കഴിയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുകയും നല്ലപോലെ ഉറങ്ങുകയും വേണം. പോഷകഗുണമുള്ള നല്ല, അതേസമയം എളുപ്പം ദഹിക്കുന്ന വിധത്തിലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക.

രണ്ടാഴ്ചയെങ്കിലും നീന്തുക, ബാത് ടബില്‍ കുളിയ്ക്കുക എന്നിവ ഒഴിവാക്കണം. ഇളം ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നത് നല്ലതാണ്. ദേഹമാസകലം എണ്ണ തേച്ചുള്ള കുളി തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ടാഴ്ചയെങ്കിലും ലൈംഗികബന്ധം ഒഴിവാക്കണം. ശരീരവും മനസും പൂര്‍ണമായി സുഖപ്പെടുന്നതു വരെയുള്ള ലൈംഗികബന്ധം വേണ്ട. ടാമ്പൂണ്‍, കോപ്പര്‍ ടി പോലുള്ള സാധനങ്ങള്‍ ഈ കാലയളവില്‍ ഉപയോഗിക്കരുത്.

അബോര്‍ഷന്‍ കഴിഞ്ഞ് ഉടനടി ഗര്‍ഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. അബോര്‍ഷന്‍ സംഭവിച്ച് രണ്ടാഴ്ചക്കുള്ളില്‍ വേണമെങ്കിലും ഗര്‍ഭം ധരിക്കാന്‍ സാധ്യതയുണ്ട്. ഇത് ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കുക. ഉടനെയുള്ള ഗര്‍ഭധാരണം യൂട്രസിനും നല്ലതല്ല.

അബോര്‍ഷന്‍ മാനസികമായു ചിലപ്പോള്‍ തളര്‍ത്തുന്ന ഒന്നായിരിക്കും. ഇതില്‍ നിന്നും മോചനം നേടാന്‍ ഇഷ്ടമുള്ള ഹോബികളില്‍ ഏര്‍പ്പെടുന്നത് ഗുണം ചെയ്യും.

Story first published:  Friday, September 14, 2012, 17:41 [IST]
English summary
For women who had an abortion for maternal health reasons, or for a poor prenatal diagnosis, consult your doctor about birth control and future pregnancies.
Subscribe Newsletter