ഗര്‍ഭിണിയുടെ ആരോഗ്യവും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവും ചേര്‍ന്നതാണ് ആരോഗ്യമുള്ള ഗര്‍ഭം എന്നു വേണമെങ്കില്‍ പറയാം. ആരോഗ്യമുള്ള ഗര്‍ഭമാണോയെന്നു തിരിച്ചറിയാന്‍ ചില വഴികളുമുണ്ട്.

ഗര്‍ഭിണിയുടെ ബിപി, രക്തസമ്മര്‍ദം എന്നിവ സാധാരണ നിലയിലാകുന്നത് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ഒരു ലക്ഷണമാണ്. ഗര്‍ഭകാലത്തില്‍ ഒരേ ബിപിയും രക്തസമ്മര്‍ദവും വേണം. ഇതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പ്രസവസമയത്തും ഗര്‍ഭസ്ഥ ശിശുവിനും ചിലപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നു വരാം.
സാധാരണ സ്ത്രീകളില്‍ നിന്നും ഒരല്‍പം ബിപി ഗര്‍ഭിണിയായ സ്ത്രീക്കുണ്ടാകും. എന്നാല്‍ ഇതില്‍ വ്യതിയാനമുണ്ടാകാന്‍ പാടില്ല. ബിപി പെട്ടെന്നുയരുന്ന അവസ്ഥ പ്രീ ക്ലാംപ്‌സിയ എന്നൊരു അവസ്ഥയുണ്ടാക്കും. ഇത് അമ്മയ്ക്കും കുഞ്ഞിനു അപകടകാരണമാകുന്ന ഒന്നാണ്. ഇത്തരം അവസ്ഥയില്‍ വേഗത്തില്‍ കുഞ്ഞിനെ പുറത്തെടുക്കുന്നതാണ് ഉചിതം.
പ്ലാസെന്റയുടെ സ്ഥാനവും ഗര്‍ഭകാലത്ത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. പ്ലാസന്റയിലൂടെയാണ് കുഞ്ഞിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കുന്നത്. ചിലരില്‍ പ്ലാസന്റ് ഗര്‍ഭപാത്ര കവാടത്തെ മൂടിയിരിക്കും. ഇത്തരം അവസ്ഥയില്‍ സാധാരണ പ്രസവം സാധ്യമായെന്നു വരില്ല. പ്ലാസന്റയിലെ പ്രശ്‌നങ്ങള്‍ സ്‌കാനിംഗിലൂടെ കണ്ടെത്താനാകും.
ഗര്‍ഭപാത്ര ഭിത്തിയോട് നന്നേ ഉറച്ചായിരിക്കണം ഇതിന്റെ സ്ഥാനം. അല്ലെങ്കില്‍ അബോര്‍ഷന്‍ വരെ സംഭവിക്കാന്‍ സാധ്യത കൂടും.


















