Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗര്‍ഭനിരോധന ഗുളികയും മുലയൂട്ടലും

Posted by:
Updated: Saturday, July 28, 2012, 14:47 [IST]

07 28 Contraceptive Pills Breast Feeding Effects
 

മുലപ്പാല്‍ കൊടുക്കുമ്പോള്‍ ഗര്‍ഭനിരോധന ഗുളിക ഉപയോഗിക്കാതിരിക്കുന്നതാണ് അഭികാമ്യം. ഇത് മുലപ്പാല്‍ കുറയാന്‍ ഇടയാക്കും. മാത്രമല്ലാ, ഗുളികയുടെ അംശം കുഞ്ഞിന്റെ ഉള്ളിലെത്താനും സാധ്യത കൂടുതലാണ്. മുലയൂട്ടുന്ന സമയത്ത് കഴിയ്ക്കാനായി പ്രൊജസ്‌ട്രോണ്‍ മാത്രം അടങ്ങിയ ഗുളികകളും ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ഒരു കോഴ്‌സ് ഗര്‍ഭനിരോധന ഗുളിക നിര്‍ത്തിക്കഴിഞ്ഞാല്‍ അടുത്ത ദിവസം തന്നെ മാസമുറയാകാനാണ് സാധ്യത. ഇവയുടെ ഉപയോഗം സ്ഥിരമായി നിര്‍ത്തിയാല്‍ സ്വാഭാവിക രീതിയിലുള്ള മാസമുറയും ഓവുലേഷനും അടുത്ത മാസം മുതലുണ്ടാാവുകയും ചെയ്യും.

ചിലരില്‍ ഗര്‍ഭനിരോധന ഗുളിക തടി വയ്ക്കാന്‍ ഇട വരുത്തുന്നുണ്ട്. ഇതിന് കാരണം ഗര്‍ഭനിരോധന ഗുളികയല്ലാ, ഇതുണ്ടാക്കുന്ന വിശപ്പാണ്. ഈ ഗുളിക കഴിയ്ക്കുമ്പോള്‍ ചിലര്‍ക്ക് വിശപ്പു കൂടുതല്‍ തോന്നും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനും തടി കൂട്ടാനും ഇടയാക്കുകയും ചെയ്യും.

ഗര്‍ഭനിരോധന ഗുളിക ഒരിക്കലും കുട്ടികളുണ്ടാകാതിരിക്കാന്‍ കാരണമാകുന്നില്ല. ഇത് ഉപയോഗിച്ച് പിന്നീട് കുഞ്ഞുങ്ങളുണ്ടാകാതിരിക്കുന്നതിന് കാരണങ്ങള്‍ മറ്റു പലതുമാകാനാണ് സാധ്യത.

കൃത്യമായ രീതിയില്‍ ഉപയോഗിച്ചാല്‍ 100 ഫലവും ഗര്‍ഭനിരോധനഗുളികകള്‍ ഉറപ്പു തരുന്നു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമെ ഇത്തരം ഗുളികകള്‍ ഉപയോഗിക്കാവൂ. ഒരിക്കലും ഇവ തന്നിഷ്ടത്തിന് വാങ്ങിക്കഴിക്കരുത്.

ഐപില്ലുകളും ഗര്‍ഭനിരോധന ഗുളികകളും വ്യത്യസ്തമാണ്. ഐ പില്ലുകള്‍ താല്‍ക്കാലിക ഗര്‍ഭനിരോധനത്തിന് ഉപയോഗിക്കുന്ന മാര്‍ഗമാണ്. സുരക്ഷിതമാര്‍ഗങ്ങളില്ലാതെ ലൈംഗികബന്ധത്തില്‍ ഏല്‍പ്പെട്ടാല്‍ കഴിയ്ക്കാവുന്നവയാണ് ഐ പില്ലുകള്‍.

Story first published:  Saturday, July 28, 2012, 14:45 [IST]
English summary
Contraceptive Pills is better to avoid at the time of breast feeding as it reduce breast milk,
Subscribe Newsletter