Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഗര്‍ഭധാരണം എളുപ്പത്തില്‍

Posted by:
Updated: Thursday, July 26, 2012, 16:06 [IST]

ഗര്‍ഭം ധരിക്കാത്തതില്‍ നിരാശരായ സ്ത്രീകളുണ്ട്, അച്ഛനാകാന്‍ സാധിക്കാത്തതില്‍ ദുഖിതരായ പുരുഷന്മാരുമുണ്ട്.

07 26 easy ways get pregnant

ഗര്‍ഭം ധരിക്കുന്നത് ഓരോരുത്തരെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായിരിക്കും. ചിലര്‍ വേഗത്തില്‍ ഗര്‍ഭം ധരിക്കും. ചിലര്‍ക്കിതിനായി വര്‍ഷങ്ങള്‍ പിടിക്കും.

ഗര്‍ഭധാരണത്തിന് അടിസ്ഥാനമായി ധാരാളം ഘടകങ്ങള്‍ ഉണ്ട്. ഓവുലേഷന്‍ മുതല്‍ ഭക്ഷണ രീതികള്‍ വരെ. ഇത്തരം ഘടകങ്ങള്‍ ഒത്തു വന്നാലേ ഗര്‍ഭധാരണം എളുപ്പത്തില്‍ നടക്കുകയുള്ളൂ.

ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓവുലേഷന്‍ സമയം കൃത്യമായി അറിഞ്ഞാല്‍ ഗര്‍ഭധാരണവും എളുപ്പമായെന്നു വേണമെങ്കില്‍ പറയാം.

കൃത്യമായി 28-30 ദിവസത്തെ ആര്‍ത്തവചക്രമുള്ളവരില്‍ മിക്കവാരും പതിനാലാമാത്തെ ദിവസമായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. എന്നാല്‍ ക്രമരഹിതമായ ആര്‍ത്തവമുള്ളവരില്‍ ഈ കണക്ക് ശരിയാകണമെന്നില്ല.

ഓവുലേഷന്‍ നടക്കുന്ന സമയം നോക്കിബന്ധപ്പെടുന്നത്
ഗര്‍ഭിണിയാകുവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു തവണത്തെ ലൈംഗിക ബന്ധം കൊണ്ട് ഗര്‍ഭം ധരിക്കണമെന്നില്ല. കുഞ്ഞിനെ വേണമെന്നുള്ളവര്‍ ഒന്നിടവിട്ട ദിവസങ്ങളിലെങ്കിലും ബന്ധപ്പെട്ടുന്നത് നല്ലതാണ്.

30 വയസിനു മുന്‍പ് ഗര്‍ഭം ധരിക്കുന്നതാണ് ആരോഗ്യകരമായ ഗര്‍ഭത്തിന് നല്ലതെന്ന് വൈദ്യശാസ്ത്രം പറയുന്നു. എന്നാല്‍ ഇതു കഴിഞ്ഞും ഗര്‍ഭം ധരിക്കുകയും ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കുകയും ചെയ്ത തലമുറ പഴയകാലത്തും ഇക്കാലത്തുമുണ്ട്.

ടെന്‍ഷന്‍, അമിതവണ്ണം എന്നിവ മറ്റ് ആരോഗ്യപരമായ പ്രശ്‌നങ്ങളില്ലാത്ത സ്ത്രീകളില്‍ പോലും ഗര്‍ഭധാരണം വൈകിക്കുന്നതായി കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

ആരോഗ്യമുള്ള ശരീരവും ആരോഗ്യകരമായ ജീവിതരീതികളും ഗര്‍ഭധാരണത്തിന് പ്രധാനമാണ്.

Story first published:  Thursday, July 26, 2012, 15:57 [IST]
English summary
It is difficult to know how long will the woman take to conceive but few things such as counting and health can help you know the answer.
Subscribe Newsletter