എളുപ്പത്തില്‍ ഗര്‍ഭം ധരിക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ഇവയെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് കുഞ്ഞിനായി പ്ലാന്‍ ചെയ്യുന്നവര്‍ക്ക് സഹായകമാകും.
കുഞ്ഞ് വേണമെന്നുള്ളവര്‍ ആദ്യമായി ഓവുലേഷന്‍ ദിവസങ്ങള്‍ കണ്ടെത്തണം. കൃത്യമായ ആര്‍ത്തവചക്രമുള്ളവര്‍ക്ക് ഇത് കണ്ടെത്താനും എളുപ്പമായിരിക്കും. ഓവുലേഷന്‍ ദിവസങ്ങളോടനുബന്ധിച്ച് ദിവസവും സെക്‌സിലേര്‍പ്പെടുന്നത് ഗര്‍ഭസാധ്യത വര്‍ദ്ധിപ്പിക്കും.
28 ദിവസത്തെ ആര്‍ത്തവചക്രമുള്ള സ്ത്രീകളില്‍ ആര്‍ത്തവം തുടങ്ങി 12 മുതല്‍ 17 ദിവസം വരെയുള്ള ദിവസങ്ങള്‍ക്കിടയിലായിരിക്കും അണ്ഡവിസര്‍ജനം നടക്കുക. ആര്‍ത്തവചക്രത്തില്‍ വ്യത്യാസമുള്ളവര്‍ക്ക് ഇത് കൃത്യമായി കണക്കു കൂട്ടാനും ബുദ്ധിമുട്ടു വന്നേക്കും. ഇവര്‍ക്ക് വേണമെങ്കില്‍ ഓവുലേഷന്‍ കലണ്ടറിന്റെ സഹായം തേടാം.
ഗര്‍ഭധാരണത്തിന് മുന്‍പ് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉപേക്ഷിക്കുക. ഇത്തരം ശീലങ്ങള്‍ ഗര്‍ഭധാരണം വൈകിപ്പിക്കും. ഗര്‍ഭം ധരിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും.
ഗര്‍ഭധാരണത്തിന് മുന്‍പ് ആരോഗ്യത്തെ കുറിച്ച് ഉറപ്പു വരുത്തണം. ഇതിന് ഡോക്ടറുടെ സഹായം തേടാം. സ്ത്രീക്ക് ഗര്‍ഭധാരണത്തിന് പറ്റിയ ആരോഗ്യമുണ്ടോ, എടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയെക്കുറിച്ച്് ഉപദേശം തേടാം. എന്തെങ്കിലും രോഗമുള്ളവര്‍ ഇത് പൂര്‍ണമായു ചികിത്സിച്ചു മാറ്റിയ ശേഷം മാത്രം ഗര്‍ഭധാരണത്തിന് ശ്രമിക്കുക.


















