ഗര്‍ഭം അഞ്ചുമാസമാകുമ്പോള്‍

02 09 Fifth Month Pregnancy Facts Aid0200
ഗര്‍ഭം അഞ്ചാംമാസമാകുമ്പോള്‍ പാതി ദൂരം പിന്നിട്ടുവെന്നു പറയാം. വയറിന് കാര്യമായ വലുപ്പം വയ്ക്കുമെന്ന് പറയാം. കുഞ്ഞ് ആണോ പെണ്ണോ എന്ന് വ്യക്തമായി തിരിച്ചറിയുകയുമാകാം. കുഞ്ഞിന്റെ കൈകാലുകള്‍ നല്ലപോലെ ചലിക്കും. ഇത്തരം ചലനങ്ങള്‍ നല്ലപോലെ അമ്മയ്ക്ക് തിരിച്ചറിയാനും കഴിയും. കുഞ്ഞിന്റെ ശരീരത്തില്‍ ബ്രൗണ്‍ ഫാറ്റ് രൂപപ്പെടുന്ന സമയമാണിത്. ഇത് കുഞ്ഞിന്റെ ശരീരത്തിലെ ഊഷ്മാവ് നിയന്ത്രിക്കാനും സഹായിക്കും.
  Read:  In English 
അമ്മയുടെ ശരീരത്തിനും കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാകുന്ന സമയമാണിത്. വയര്‍ വലുതാകുകയും കുഞ്ഞിന് വലുപ്പം കൂടുകയും ചെയ്യുന്നതിനാല്‍ നടുവേദന അനുഭവപ്പെടും. ക്ഷീണവും തളര്‍ച്ചയും സാധാരണം. നടുവേദന കുറയുവാന്‍ നടക്കുക, നീന്തുക, ചൂടുവെള്ളത്തില്‍ കുളിക്കുക തുടങ്ങിയ വഴികള്‍ സ്വീകരിക്കാം.

അഞ്ചാം മാസം ഗര്‍ഭിണിക്ക് എപ്പോഴും മൂത്രശങ്കയുണ്ടാകുന്നത് സാധാരണം. ചര്‍മത്തിനും മുടിയ്ക്കും വ്യത്യാസങ്ങള്‍ അനുഭവപ്പെടും. സ്തന വലിപ്പം വര്‍ദ്ധിക്കുകയും ചെയ്യും. ചിലരില്‍ മോണയില്‍ നിന്നും രക്തസ്രാവമുണ്ടാകും. മോണരോഗങ്ങള്‍ എളുപ്പം വരാന്‍ സാധ്യതയുള്ള സമയമാണിത്.
Posted by:
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.