ഗര്‍ഭകാലത്ത് അച്ഛനുമുണ്ട് ഉത്തരവാദിത്വം

02 08 Pregnancy Dad Tips Father Tobe Aid0200
ഗര്‍ഭവും പ്രസവവും സ്ത്രീകളുടെ മാത്രം കാര്യമാണെന്ന് പറഞ്ഞ് കൈകഴുകാന്‍ വരട്ടെ. ഗര്‍ഭസ്ഥ ശിശുവിന്റെ കാര്യത്തില്‍ അമ്മയെപ്പോലെ അച്ഛനും തുല്യ ഉത്തരവാദിത്വങ്ങളുണ്ട്.

ഒരു ഗര്‍ഭിണിയുടെ ശാരീരിക ക്ലേശങ്ങള്‍ ഏറ്റെടുക്കാന്‍ പുരുഷനാവില്ല. എന്നാല്‍ ഗര്‍ഭിണിയായ ഭാര്യയുടെ ആരോഗ്യകാര്യങ്ങളിലും ഭക്ഷണകാര്യങ്ങളിലും ശ്രദ്ധിക്കാം.

ഒരു ഗര്‍ഭിണി ആഗ്രഹിക്കുന്ന പ്രധാന കാര്യമാണ് സുരക്ഷിതത്വം. മാനസികമായും ശാരീരികമായും അനവധി പ്രശ്‌നങ്ങളും പിരിമുറുക്കങ്ങളും ഒരു ഗര്‍ഭിണിക്കുണ്ടാകും. ഇക്കാര്യത്തില്‍ ഒരു പ്രധാന താങ്ങായി നില്‍ക്കാന്‍ പുരുഷന് സാധിയ്ക്കും. ഗര്‍ഭിണിക്ക് സന്തോഷകരമായ സാഹചര്യങ്ങളുണ്ടാക്കാന്‍ ശ്രമിക്കുക. കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. സമയാസമയത്ത് പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ കൊടുക്കുവാന്‍ ശ്രദ്ധിക്കുക. ചില സ്ത്രീകള്‍ക്ക് ഗര്‍ഭിണിയായിരിക്കെ തനിയെ പാചകം ചെയ്ത ഭക്ഷണം കഴിയ്ക്കുവാന്‍ കഴിയില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പാചകത്തില്‍ സഹായിക്കാം. കഴിക്കാനാഗ്രഹമുളള ഭക്ഷണങ്ങള്‍ എത്തിച്ചു കൊടുക്കുകയോ ഉണ്ടാക്കി നല്‍കുകയോ ചെയ്യാം.

ഡോക്ടറെ കാണുവാന്‍ പോകുമ്പോള്‍ എപ്പോഴും ഭര്‍ത്താവിനും കൂടെപ്പോകാം. സംശയങ്ങള്‍ ഡോക്ടറോട് ചോദിക്കാം. പ്രശ്‌നങ്ങള്‍ പറയാം. ഇതെല്ലാം സ്ത്രീ തന്നെ ചെയ്യണമെന്നില്ല. മാത്രമല്ലാ, ഇങ്ങനെ ചെയ്യുമ്പോള്‍ തന്റെയും കുഞ്ഞിന്റെയും കാര്യത്തില്‍ ഭര്‍ത്താവിനുള്ള കരുതല്‍ ഗര്‍ഭിണിക്ക് കൂടുതല്‍ സന്തോഷം നല്‍കും. മരുന്നുകള്‍ കൃത്യസമയത്തു കൊടുക്കേണ്ട ഉത്തരവാദിത്വം പുരുഷന് ഏറ്റെടുക്കാം.

കുഞ്ഞിന്റെ വളര്‍ച്ചയുടെ ഒന്‍പതു മാസങ്ങളിലും വൈകാരിക ബന്ധം പുലര്‍ത്താന്‍ അച്ഛനാകും. ഭാവയില്‍ അച്ഛനെന്ന നിലയ്ക്കുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാനും ഇത് സഹായിക്കും.
  Read:  In English 
പുരുഷന്മാര്‍ക്ക് പെറ്റേര്‍ണിറ്റി ലീവ് ലഭിയ്ക്കാറുണ്ട്. പ്രസവത്തീയതി കണക്കാക്കി മുന്‍കൂട്ടി അവധിക്ക് അപേക്ഷിക്കുക. പ്രസവത്തീയതിക്ക് മൂന്നുനാലു ദിവസം മുന്‍പു മുതല്‍ ഭാര്യയ്‌ക്കൊപ്പം ഉണ്ടാവുക. പ്രസവസമയത്ത് ഭര്‍ത്താവ് അടുത്തുണ്ടാകണമെന്ന് ഏതൊരു ഗര്‍ഭിണിയും ആഗ്രഹിയ്ക്കാറുണ്ട്.


Posted by:
User Comments
[ പ്രതികരണം എഴുതൂ ]
ആദ്യമായി പ്രതികരണം എഴുതൂ.