Latest Updates
-
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്!
ഗര്‍ഭനിരോധന ഗുളിക ഫലം തരാതിരിക്കും

കോണ്ട്രാസെപ്റ്റീവ് പില്‍സുകള്‍ പല തരമുണ്ട്. സാധാരണ ഗതിയില്‍ തുടര്‍ച്ചയായി കഴിയ്ക്കേണ്ടവയുണ്ട്. ഇവ ഒരു ദിവസം കഴിയ്ക്കുവാന്‍ മറക്കുന്നത് സാധാരണം. ഇത് സാരമില്ല, എന്നു പറഞ്ഞ് തള്ളിക്കളയാനാവില്ല. ഒരു ദിവസം കഴിയ്ക്കാതിരികുന്നാല് തന്നെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ ആകെ തകിടം മറയും. ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്യും.
തോന്നിയ സമയത്ത് ഗുളിക കഴിയ്ക്കുന്നത് പ്രയോജനമില്ലാതാക്കും. ഗര്‍ഭനിരോധന ഗുളികകള്‍ എല്ലാ ദിവസവും ഒരേ സമയത്ത് തന്നെ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം.
ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ തോന്നിയ ഗുളിക വാങ്ങിക്കഴിക്കുന്നതും ചിലപ്പോള്‍ ആഗ്രഹിക്കാത്ത ഗര്‍ഭധാരണത്തിന് വഴിയൊരുക്കും. പല തരം ഗുളികകളില്‍ അടങ്ങിയിരിക്കുന്ന ഹോര്‍മോണ്‍ തോതുകളും വ്യത്യസ്തമായിരിക്കും. ഒരാളുടെ ശരീരഭാരത്തിന് ചേര്‍ന്ന രീതിയില്‍ ഗുളിക നിര്‍ദേശിക്കാന്‍ ഡോക്ടര്‍ക്കേ സാധിക്കൂ.
ഗുളിക കഴിയ്ക്കുന്നതിന് തൊട്ടുമുന്‍പോ പിന്‍പോ മദ്യം കഴിയ്ക്കുന്നത് ഗുളികയുടെ ഫലം കുറയ്ക്കും. അതുകൊണ്ട് അരമണിക്കൂര്‍ നേരത്തെ ഇടവേളയെങ്കിലും മദ്യം കഴിയ്ക്കുവാന്‍ ഉണ്ടായിരിക്കണം.
ചില തരം ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിച്ചാല്‍ കോണ്ട്രാസെപ്റ്റീവ് ഗുളികകളുടെ ഫലം ശരിയായി ലഭിച്ചില്ലെന്ന് വരും. മരുന്നിന്റെ ഉപയോഗം കഴിയുന്ന വരെയെങ്കിലും മറ്റ് ഗര്‍ഭനിരോധന ഉപാധികള്‍ സ്വീകരിക്കുന്നതായിരിക്കും നല്ലത്.
വയറിളക്കം, ഛര്‍ദി എന്നിവയും ഗുളിയുടെ ഫലം ഇല്ലാതാക്കും. ഇത്തരം വഴികളിലൂടെ ഗുളിക ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുക.



Click it and Unblock the Notifications