Latest Updates
-
ഇന്നത്തെ അഭിജിത് മുഹൂർത്തം: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ! -
മുംബൈയിലെ പുകമഞ്ഞ് മുടിയെ തകർക്കുന്നുണ്ടോ? തലയോട്ടിയിലെ ചൊറിച്ചിലും താരനും അകറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
ധൻതേരസ് അടുത്തെത്തി; സ്വർണവില കുതിച്ചുയരുന്നു, ഇപ്പോൾ വാങ്ങുന്നത് ലാഭകരമോ? -
ബുധവക്രി കാലം: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും അബദ്ധങ്ങൾ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
പുതിയ കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഇത് ശ്രദ്ധിക്കൂ; ഇന്നത്തെ രാഹുകാലവും യമകണ്ടവും അറിയാം -
ഡൽഹിയിലെ കനത്ത പുകമഞ്ഞ്: ചർമ്മം കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അർണബ് ചുഴലിക്കാറ്റ്: ആന്ധ്രയിലും ഒഡീഷയിലും റെഡ് അലേർട്ട്; കരതൊടുന്നത് നാളെ ഉച്ചയ്ക്ക് മുൻപ് -
ഇൻസ്റ്റാഗ്രാം സെക്സ്ടോർഷൻ: സ്വകാര്യ ചിത്രങ്ങൾ വെച്ച് ഭീഷണിപ്പെടുത്തുന്ന തട്ടിപ്പുകാരിൽ നിന്ന് രക്ഷപ്പെടാം -
ഒക്ടോബർ 27 രാത്രി ചന്ദ്രൻ ഇടവം രാശിയിലേക്ക്: ഈ സമയം എന്തിനൊക്കെ ശുഭകരം? അറിയേണ്ടതെല്ലാം -
സർവ്വാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ശുഭമുഹൂർത്തം, ഭാഗ്യം തെളിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
കുഞ്ഞിന് നെയ്യു കൊടുക്കാമോ?
കുഞ്ഞുങ്ങള്‍ക്ക് പോഷകസമ്പുഷ്ടമായ ആഹാരം കൊടുക്കണം. എന്നാല്‍ അതേ മസയം മുതിര്‍ന്നവര്‍ കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും കുട്ടികള്‍ക്കു നല്‍കാനും പറ്റില്ല. കാരണം അവരുടെ ദഹനേന്ദ്രിയം അധികം വികസിയ്ക്കാത്തതു കാണം.
നെയ്യ് ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ഇത് കുഞ്ഞുങ്ങള്‍ക്കു നല്‍കുന്നത് ഗുണം ചെയ്യും. എന്നാല്‍ അളകധികമാകാതിരിയ്ക്കാന് ശ്രദ്ധിയ്ക്കണമെന്നു മാത്രം.

ആരോഗ്യകരമായ കൊഴുപ്പാണ് ഇതില്‍ അടങ്ങിയിരിയ്ക്കുന്നത്. ഇതുകൊണ്ടുതന്നെ കുഞ്ഞിന് ഭക്ഷണത്തില്‍ ഇതു ചേര്‍ത്തു നല്‍കാം. പ്രായത്തിനും തൂക്കത്തിനുമനുസരിച്ചാണ് നെയ്യു നല്‍കേണ്ടത്.
കുഞ്ഞുങ്ങള്‍ക്ക് ഊര്‍ജം നല്‍കാനും മലശോധന എളുപ്പമാക്കാനും നെയ്യു നല്കുന്നതു സഹായിക്കും.

വലിയവരുടെ പോലെയല്ല, കുഞ്ഞുങ്ങളുടെ കാര്യം. ഇവര്‍ക്ക് ആരോഗ്യകരമായ രീതിയില്‍ തൂക്കം കൂടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാകും. ഇതിനുള്ള നല്ലൊരു വഴിയാണ് നെയ്യ്.
കുഞ്ഞുങ്ങളുടെ ദഹനേന്ദ്രിയം വേണ്ട രീതിയില്‍ വികസിയ്ക്കാത്തതു കൊണ്ടുതന്നെ എളുപ്പം ദഹിയ്ക്കുന്ന ഭക്ഷണങ്ങളും വേണം. നെയ്യ് ഇത്തരത്തിലുള്ളൊരു ഭക്ഷണമാണ്.
ആദ്യം കുറേശെ വീതം നെയ്യു കൊടുത്തു തുടങ്ങുക. ഒരു വയസുള്ള കുട്ടിയ്ക്ക് 3-4 ടീസ്പൂണ്‍ വരെ നെയ്യു കൊടുക്കാം.

കുഞ്ഞുങ്ങളുടെ ബുദ്ധിവികാസത്തിനും നെയ്യ് ഏറെ നല്ലതാണ്. 60 ശതമാനം തലച്ചോറും കൊഴുപ്പാണ്. ഇതിന് നല്ല കൊഴുപ്പ് അത്യാവശ്യവുമാണ്.
തൂക്കം കുറഞ്ഞ കുട്ടികള്‍ക്കു ഡോക്ടറുടെ നിര്ദേശാനുസാരണം കൂടുതല്‍ നെയ്യു കൊടുക്കാം. ഇത് കുട്ടികള്‍ക്കു ദഹിയ്ക്കുന്നുണ്ടോയെന്നുറപ്പു വരുത്തണം.



Click it and Unblock the Notifications

