Latest Updates
-
കത്രീന കൈഫിനെ ട്രോളുന്നവർ അറിയുക; പ്രസവാനന്തരം തടി കുറയ്ക്കാൻ ഇത്ര ധൃതിയോ? -
ഓഗസ്റ്റ് 30-ന് ആകാശത്ത് വിസ്മയം: ചന്ദ്രനും ശനിയും ഒന്നിക്കുന്നു; ഈ അപൂർവ്വ കാഴ്ച മിസ്സാക്കരുത്! -
രാഖി പൗർണ്ണമിയിലെ ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമല്ല, ആഘോഷങ്ങൾ ധൈര്യമായി തുടരാം -
ഓഗസ്റ്റ് 28: നാലാം ഓണനാളിൽ ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം, യാത്രകളും ഷോപ്പിംഗും എളുപ്പമാകും! -
ഓണം-രാഖി ദിനത്തിൽ ഭാഗ്യം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ ഇന്നത്തെ ഫലവും ലളിതമായ പരിഹാരങ്ങളും അറിയാം -
രാഖി ആഘോഷത്തിന് മുന്നോടിയായി ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് അനുകൂല സമയം -
ഇന്ന് രാത്രി സിദ്ധയോഗം: ഓണം-രാഖി തിരക്കുകൾക്കിടയിൽ ഈ സമയം പണമിടപാടുകൾക്ക് ഉത്തമം! -
കടുത്ത വെയിലിലും യാത്രകളിലും ചർമ്മം കരിഞ്ഞുപോകുമോ? തിളക്കം നിലനിർത്താൻ ഈ സൺസ്ക്രീൻ ടിപ്സ് മറക്കരുത് -
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കുഞ്ഞിന് മുട്ട നല്‍കാമോ?
മുട്ട സമീകൃതാഹാരം തന്നെയാണ്. എന്നാല്‍ തീരെ കുഞ്ഞായിരിയ്ക്കുമ്പോള്‍ കുഞ്ഞിന് മുട്ട നല്‍കാമോയെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും സംശയമുണ്ടാകുന്നത് സ്വാഭാവികം.
ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ മുട്ട കുഞ്ഞുങ്ങള്‍ക്കു നല്കാവുന്ന ആഹാരം തന്നെയാണ്. എന്നാല്‍ ഇതു നല്‍കാനും ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിയ്ക്കേണ്ടതുണ്ട്.

കുഞ്ഞിന് മുട്ട നല്‍കാമോ?
ആറുമാസത്തിനു ശേഷം മാത്രമേ കുഞ്ഞുങ്ങള്‍ക്കു മുട്ട നല്‍കാവൂ. ഇതുവരെ മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങള്‍ നല്‍കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കാം.

കുഞ്ഞിന് മുട്ട നല്‍കാമോ?
മുട്ട കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നില്ലെന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ചു മുട്ട വെള്ള. ഇതിലെ ലൈസോസെം, ഓവോട്രാന്‍സ്ഫെറിന്‍, ഓവോമ്യൂകോയ്ഡ്, ഓവല്‍ബുമിന്‍ എന്നിവ അലര്‍ജിയുണ്ടാക്കുന്നവയാണ്. പ്രത്യേകിച്ചു കുഞ്ഞുങ്ങളില്‍.

കുഞ്ഞിന് മുട്ട നല്‍കാമോ?
എന്നാല്‍ മുട്ടമഞ്ഞ താരതമ്യേന ആരോഗ്യകരമാണ്. അതായത് ഇത് അലര്‍ജിയുണ്ടാക്കാറില്ല. ഇതുകൊണ്ടുതന്നെ ഇതു നല്‍കുന്നത് ആരോഗ്യകരവുമാണ്.

കുഞ്ഞിന് മുട്ട നല്‍കാമോ?
കുഞ്ഞിന് മുലപ്പാലിനൊപ്പം കുറേശെ വീതം മുട്ടമഞ്ഞ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന് മുട്ട നല്‍കാമോ?
എട്ടു മാസത്തിലോ അതിനു ശേഷമോ ആണ് മുഴുവന്‍ മുട്ട കുഞ്ഞിനു കൊടുത്തു തുടങ്ങാന്‍ പറ്റിയ സമയം.

കുഞ്ഞിന് മുട്ട നല്‍കാമോ?
കുഞ്ഞിന് മുട്ട എണ്ണ ചേര്‍ക്കാതെ പാകം ചെയ്തു കൊടുക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം. ഇത് വയറിന് അസ്വസ്ഥതകള്‍ ഉണ്ടാക്കുകയുമില്ല. ഇതുപോലെ മസാലകളും ചേര്‍ക്കരുത്.

കുഞ്ഞിന് മുട്ട നല്‍കാമോ?
കഴിവതും നാടന്‍ മുട്ട, അതായത് ഹോര്‍മോണുകള്‍ കലരാത്ത മുട്ട കുഞ്ഞുങ്ങള്‍ക്കു നല്‍കുക.



Click it and Unblock the Notifications