For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളിലെ ചില ചര്‍മ പ്രശ്‌നങ്ങള്‍

By Super
|

കുഞ്ഞുങ്ങളുടെ ചര്‍മ്മം വളരെ മൃദുലമായതിനാല്‍ അവയിലുണ്ടാകുന്ന ചെറിയ പോറലുകളും, ചൊറിച്ചിലും ഏറെ അസ്വസ്ഥതകളുണ്ടാക്കും.

നവജാത ശിശുക്കള്‍ക്ക് ഇത്തരത്തില്‍ ചൊറിച്ചിലും തിണര്‍പ്പുകളും ഉണ്ടാവുകയും എന്നാല്‍ അവ കാര്യമായ പ്രശ്നങ്ങളുണ്ടാക്കാതെ ഏതാനും ദിവസങ്ങള്‍ക്കകം തനിയെ മാറുകയും ചെയ്യാറാണ് പതിവ്.

കുഞ്ഞുങ്ങളില്‍ സാധാരണയായുണ്ടാകുന്ന ചില ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങളാണ് ഇവിടെ പറയുന്നത്.

1. ഡയപ്പര്‍ മൂലമുള്ള ചൊറിച്ചില്‍

1. ഡയപ്പര്‍ മൂലമുള്ള ചൊറിച്ചില്‍

കുഞ്ഞിന്‍റെ ശരീരത്തിലുണ്ടാകുന്ന ചൊറിച്ചില്‍ രാത്രി മുഴുവന്‍ നിങ്ങളുടേയും കുഞ്ഞിന്‍റെയും ഉറക്കം കെടുത്തിയേക്കാം. കുട്ടിക്ക് ഡയപ്പര്‍ ഉപയോഗിക്കുന്നത് പ്രശ്നമാകുന്നുണ്ടോ എന്ന് പതിവായി ശ്രദ്ധിക്കണം. ചുവപ്പ് നിറമോ, തിണര്‍പ്പോ കണ്ടാല്‍ ഡയപ്പര്‍ അലര്‍ജിക്കുള്ള ക്രീം പുരട്ടുകയും സാധ്യമായിടത്തോളം ശരീരം തുറന്നിരിക്കാനും ഉണങ്ങാനും ശ്രദ്ധിക്കുകയും വേണം. ഏറെ നേരം തുടര്‍ച്ചയായോ, വളരെ ഇറുകിയതോ ആയ ഡയപ്പര്‍ ഉപയോഗിക്കരുത്. ഇടക്കിടെ ഡയപ്പര്‍ മാറ്റുകയും ആവശ്യമെങ്കില്‍ ക്രീം പുരട്ടുകയും ചെയ്യുക.

2. മുഖക്കുരു

2. മുഖക്കുരു

കുഞ്ഞിന്‍റെ മുഖത്ത് ചെറിയ കുരുക്കള്‍ ഉണ്ടാവുകയും ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇവ താനെ മാറുകയും ചെയ്യും. ഇവയ്ക്ക് മേലെ എന്തെങ്കിലും പുരട്ടേണ്ട ആവശ്യമില്ല.

3. ജന്മനായുള്ള അടയാളങ്ങള്‍

3. ജന്മനായുള്ള അടയാളങ്ങള്‍

ജന്മസിദ്ധമായ അടയാളങ്ങള്‍ കുഞ്ഞുങ്ങളില്‍ സാധാരണമാണ്. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ തന്നേയോ, അതല്ലെങ്കില്‍ ഏതാനും ആഴ്ചകളോ, മാസങ്ങളോ കഴിഞ്ഞാവും അവ പ്രത്യക്ഷമാവുക.

4. കരപ്പന്‍

4. കരപ്പന്‍

പാരമ്പര്യമായി അലര്‍ജിയോ അസ്ത്മയോ ഉള്ള കുഞ്ഞുങ്ങളില്‍ ചുവപ്പ് നിറത്തോട് കൂടിയ തിണര്‍പ്പുകള്‍ സാധാരണമായി കാണുന്നതാണ്. കൂടുതലായും മുഖത്താണ് കാണുന്നതെങ്കിലും കൈമുട്ട്, നെഞ്ച്, കൈകള്‍ എന്നിവിടങ്ങളില്‍ വരണ്ട് നിറം മാറ്റത്തോടെ ഇവ കാണപ്പെടും. കുഞ്ഞിന്‍റെ തുണി കഴുകാനുപയോഗിക്കുന്ന സോപ്പുകള്‍, ലോഷനുകള്‍, ഡിറ്റര്‍ജന്‍റുകള്‍ എന്നിവയില്‍ നിന്നുള്ള അലര്‍ജി മൂലം ഇതുണ്ടാകാം.

5. വരണ്ട ചര്‍മ്മം

5. വരണ്ട ചര്‍മ്മം

മിക്ക നവജാത ശിശുക്കള്‍ക്കും വരണ്ട ചര്‍മ്മമായിരിക്കും ഉണ്ടാവുക. ദിവസങ്ങള്‍ കഴിയുമ്പോള്‍ ഇത് ഉരിഞ്ഞ് വരും. ഇത് തനിയെ മാറുന്നതാണെങ്കിലും ആശങ്കയുണ്ടാക്കാം. പ്രശ്നമായി തോന്നുന്നുവെങ്കില്‍ ശിശുരോഗവിദഗ്ദന്‍റെ സഹായം തേടാം.

6. ചൂട് കുരു

6. ചൂട് കുരു

ചെറിയ പിങ്ക്-ചുവപ്പ് നിറത്തിലുള്ള ഈ കുരുക്കള്‍ വിയര്‍പ്പ് മൂലമാണ് പ്രധാനമായും ഉണ്ടാകുന്നത്. കഴുത്ത്, ഡയപ്പര്‍ ധരിക്കുന്ന ഭാഗം, കക്ഷം എന്നിവിടങ്ങളിലാണ് ഇത് കൂടുതലും കാണപ്പെടുക. കുട്ടിയെ സാധ്യമായിടത്തോളം തണുപ്പിലും, വിയര്‍‌പ്പില്ലാതെയും സംരക്ഷിക്കുക. അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികളുടെ ശരീരത്തില്‍ അമിതമായി പൗഡര്‍ ഉപയോഗിക്കുന്നത് കുട്ടികള്‍ ശ്വസിക്കാനിടയാവുകയും അത് അവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യും. കുഞ്ഞിന് നാല് - ആറ് മാസം പ്രായമാകും വരെയെങ്കിലും പൗഡര്‍ ഉപയോഗിക്കാതിരിക്കുക.

7. വെളുത്ത കുരുക്കള്‍

7. വെളുത്ത കുരുക്കള്‍

പാലുണ്ണി എന്ന പേരിലറിയപ്പെടുന്ന ചെറിയ വെളുത്ത നിറമുള്ള കുരുക്കള്‍ മൂക്കില്‍ ഉണ്ടാവാം. ചര്‍മ്മത്തിലെ പാളി ഓയില്‍ ഗ്രന്ഥികളെ തടസ്സപ്പെടുത്തുന്നത് മൂലമാണ് ഇതുണ്ടാവുന്നത്. ഗ്രന്ഥികള്‍ തുറക്കുന്നതോടെ ഇവ ഏതാനും ദിവസങ്ങള്‍ക്കകം അപ്രത്യക്ഷമാവുകയും ചെയ്യും.

8. യീസ്റ്റ് ഇന്‍ഫെക്ഷന്‍

8. യീസ്റ്റ് ഇന്‍ഫെക്ഷന്‍

കുഞ്ഞുങ്ങള്‍ക്ക് ആന്‍റിബയോട്ടിക് മരുന്നുകള്‍ നല്കിയാല്‍ ഈ പ്രശ്നമുണ്ടാകാം. വായിലും നാക്കിലും വെളുത്ത നിറത്തില്‍ ഇവ കാണപ്പെടും. ഡയപ്പര്‍ ഉപയോഗിക്കുന്ന ഭാഗത്ത് ചുവപ്പ് നിറത്തില്‍ അരികില്‍ ചെറിയ ചുവന്ന കുരുക്കളോടെയാണ് ഇത് കാണുക. ഇതിന് പരിഹാരത്തിനായി ഡോക്ടറെ സമീപിക്കുക.

Read more about: baby കുഞ്ഞ്
English summary

8 Common Skin Problems In Babies

Babies' skin is so sensitive that they develop a of problems. However, there are some home remedies to treat skin problems in babies.
Story first published: Wednesday, July 2, 2014, 13:32 [IST]
X
Desktop Bottom Promotion