For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഏമ്പക്കം വരുന്നത് നന്നോ?

|

കുഞ്ഞുങ്ങള്‍ക്ക് പാല്‍ കൊടുത്ത ശേഷം പുറത്തു തട്ടുന്നത് സാധാരണം. ഇങ്ങനെ ചെയ്യുമ്പോള്‍ കുഞ്ഞിന് ഏമ്പക്കം വരികയും ചെയ്യും.

പുറത്തു തട്ടാതെയും ചില കുഞ്ഞുങ്ങള്‍ക്ക് പാല്‍ കുടിച്ചു കഴിഞ്ഞാല്‍ ഏമ്പക്കം വരും. ഇത് നല്ലതാണോ എന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടാകും.

Burp

പാലിനൊപ്പം കുഞ്ഞിന്റെ വയറ്റിലെത്തിയ ഗ്യാസ് പുറന്തള്ളാനുള്ള ഒരു വഴിയാണ് ഈ ഏമ്പക്കം. അതുകൊണ്ടു തന്നെ ഇത് നല്ലതാണെന്നു മാത്രമല്ല, ആവശ്യവുമാണ്.

കുപ്പിപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ പ്രശ്‌നം കുറച്ചേ അനുഭവപ്പെടൂ. കാരണം കുപ്പിപ്പാലിനൊപ്പം ഉള്ളിലെത്തുന്ന വായുവിന്റെ അളവും വളരെ കുറവാണ്.

എന്നാല്‍ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിയ്ക്കുമ്പോള്‍ പാലിനൊപ്പം വായുവും കൂടുതല്‍ ഉള്ളിലെത്തും. പ്രത്യേകിച്ച് ശരിയായ രീതിയില്‍ മുലയൂട്ടിയില്ലെങ്കില്‍.

പാലു കുടിച്ച ശേഷമോ പാലു കുടിയ്ക്കുന്നതിനിടയിലോ കുഞ്ഞ് അസ്വസ്ഥത കാണിച്ചു കരയുകയാണെങ്കില്‍ മിക്കവാറും ഗ്യാസ് പ്രശ്‌നം തന്നെയായിരിക്കും ഇതിന് കാരണം. ഗ്യാസ് കാരണം കുഞ്ഞിന് വയറുവേദനയും അനുഭവപ്പെടാം.

പാലൂട്ടിയ ശേഷം കുഞ്ഞിന്റെ ചുമലില്‍ കമഴ്ത്തിക്കിടത്തി പുറത്തു പതുക്കെ തട്ടിക്കൊടുക്കാം. കുഞ്ഞിനെ മടിയില്‍ കമ്‌ഴ്ത്തിക്കിടത്തിയും ഇതേ രീതിയില്‍ ചെയ്യാം. വയറ്റില്‍ നിന്നും ഗ്യാസ് പുറത്തു പോകുന്നതു വരെ ഇതേ രീതിയില്‍ പുറത്തു തട്ടിക്കൊടുക്കാം.

കുഞ്ഞുങ്ങള്‍ക്ക് ഈ രീതിയില്‍ ഏമ്പക്കം വരുന്നത് നല്ലതാണെന്ന കാര്യം മനസിലായില്ലേ..

English summary

Baby. Breast Feeding, Gas, Milk, Cry, കുഞ്ഞ്, മുലപ്പാല്‍, ഗ്യാസ്,

If you are a new mom then you probably think that baby burps are cute and adorable. But there is much more to it than just cuteness. When you breastfeed your baby, the baby tends to swallow a lot of gas along with the milk. This makes the baby's tummy very gassy. Burping your baby can actually hep you get rid of this extra gas.
 
 
Story first published: Friday, February 1, 2013, 15:10 [IST]
X
Desktop Bottom Promotion