Latest Updates
-
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ?
സ്ത്രീകളുടെ സൂത്ര ചോദ്യങ്ങള്‍
നിഗൂഢമായ വഴികളിലൂടെയാണ് മനുഷ്യമനസ്സ് പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ എന്താണ് ഇന്ന് ചെയ്തത് ? എന്ന ചോദ്യവുമായി തൃപ്തകരമല്ലാത്ത രീതിയില്‍ ഭാര്യ എത്തിയാല്‍ നിങ്ങളുടെ ശരീരം പെട്ടെന്ന് അപകടം തിരിച്ചറിയും.
അതേസമയം ഇതേ ചോദ്യം കൂട്ടുകാര്‍ ചോദിക്കുകയാണെങ്കില്‍ ആ ദിവസത്തെ നിങ്ങളുടെ കഥ സന്തോഷത്തോടെ പറയാനും തുടങ്ങും. ഇതിന് കാരണം നിങ്ങളുടെ മനസ്സ് കുഴപ്പങ്ങളും കുടുക്കുകളും മനസ്സിലാക്കാന്‍ പാകപ്പെടുത്തിയിട്ടുണ്ട് എന്നതാണ്.
വനിതാ ബോസുമാര്‍ വരുത്തും തെറ്റുകള്‍
ഈ ചോദ്യത്തിലൂടെ സ്ത്രീകള്‍ ഒരു സന്ദേശമാണ് നല്കാന് ശ്രമിക്കുന്നത്. സ്ത്രീകളുടെ ഇത്തരം ചോദ്യം ചെയ്യലുകളെ സുഗമമായി നേരിടാന്‍ നിങ്ങളെ അനുവദിക്കുന്ന ചില മാര്‍ഗ്ഗങ്ങളാണിവിടെ പറയുന്നത്
സ്ത്രീകളുടെ ചില ചോദ്യങ്ങളും അവയ്ക്ക് നല്‍കേണ്ട ഉത്തരങ്ങളും

1. നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ടോ?
എന്തുകൊണ്ട് ഈ ചോദ്യം
നിങ്ങള്‍ അവരെ വേണ്ടത്ര സ്നേഹിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി ശരീരം തയ്യാറാക്കി വച്ചിരിക്കുന്ന ചോദ്യമാണിത്. പരസ്പര ബന്ധത്തിന്റെ സുരക്ഷിതത്ത്വം പരിശോധിക്കുന്നതിനുള്ള അവരുടെ ഒരു മാര്‍ഗം കൂടിയാണിത്.
നിങ്ങളുടെ പ്രതികരണം
ശരീരത്തെയും രൂപത്തെയും പ്രശംസിക്കുന്നതിന് പകരം വ്യക്തിപരമായ കഴിവുകളെ പ്രശംസിക്കുക. അവരുടെ മികച്ച ഫലിത ശേഷിയെയും വ്യക്തതിത്വത്തെയും , പാചകത്തെയും പറ്റി പറയുക.

2. എന്താണ് നിങ്ങള്‍ ചിന്തിക്കുന്നത്?
എന്തുകൊണ്ട് ഈ ചോദ്യം
- തുറന്ന ചോദ്യങ്ങളില്‍ ആണ് സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതത്ത്വം അനുഭവിക്കുന്നത്. ചില സമയങ്ങളില്‍ അവര്‍ക്ക് സംസാരിക്കാനുണ്ട് എന്ന രീതിയിലാണ് സ്ത്രീകള്‍ പുരുഷന്മാരോട് സംസാരിക്കുന്നത് .
നിങ്ങളുടെ പ്രതികരണം
ചോദ്യം അവഗണിക്കുന്നതിന് പകരം സംസാരം സുഗമമാക്കാന്‍ അവരെ സഹായിക്കുക. അവരുടെ ചോദ്യത്തെ ഒരു നല്ല വിഷയമായി മാറ്റുക. അവരുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന കാര്യത്തെ ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.

3. ഏറ്റവും മനോഹരമായ വജ്രപതക്കം ഇത് അല്ലേ?
എന്തുകൊണ്ട് ഈ ചോദ്യം
ശരിയായ പതക്കത്തെ കുറിച്ചായിരിക്കില്ല ഈ ചോദ്യം. ഏത് സമ്മാനവും നിങ്ങള്‍ക്ക് അവരോടുള്ള സ്നേഹത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിങ്ങള്‍ക്ക് നല്കാന് കഴിയാത്തത്ര വിലപിടിപ്പുള്ള സമ്മാനമാണ് അവര്‍ ആവശ്യപ്പെടുന്നതെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം.
നിങ്ങളുടെ പ്രതികരണം
ഇത് നിങ്ങള്‍ക്ക് വളരെ മനോഹരമായിരിക്കുമെന്നും കൈയ്യില്‍ പണമുണ്ടാകുമ്പോള്‍ വാങ്ങി തരാമെന്നും പറയുക. മറുപടിയിലൂടെ വൈകാരികമായ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് രണ്ടുപേരെയും തൃപ്തരാക്കും.

4. എന്താണ് ഞങ്ങളെ കുറിച്ച് വിചാരിക്കുന്നത്?
എന്തുകൊണ്ട് ഈ ചോദ്യം
എന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിലാണ് ഈ ചോദ്യം ചോദിക്കുന്നത്.
നിങ്ങളുടെ പ്രതികരണം
അപ്രതീക്ഷിത പരീക്ഷണം പോലെ തോന്നാം ചേദ്യമെങ്കിലും ഉത്തരം എളുപ്പമാണ്. അവരുടെ എല്ലാ ഉത്കണ്ഠകളും അകറ്റുന്ന രീതിയില്‍ വേണം പ്രതികരിക്കാന്‍. എന്താണ് അവരെ അലട്ടുന്നതെന്നും എന്താണ് തോന്നുന്നതെന്നും വളരെ സ്വാഭാവികമായി ചോദിക്കുക.

5. എപ്പോഴാണ് കുട്ടികള്‍ക്കായി ശ്രമിക്കുന്നത്?
എന്തുകൊണ്ട് ഈ ചോദ്യം
പുരുഷന്മാര്ക്ക് മുമ്പേ ചുമതലകള്‍ ഏല്ക്കാന് സ്ത്രീകള്‍ തയ്യാറാകും.ഇങ്ങനെ ചെയ്യാന്‍ പുരുഷന്മാരെ സ്നേഹത്തോടെ നിര്‍ബന്ധിക്കുകയും ചെയ്യും.
നിങ്ങളുടെ പ്രതികരണം
അവരുടെ ഒപ്പം ജീവിതം ആസ്വദിക്കാന്‍ കുറച്ച് സമയം കൂടി വേണമെന്ന് പറയുക. പെട്ടന്ന് കുട്ടികള്‍ വേണ്ട എന്ന കാര്യം ബോധിപ്പിക്കുന്നതിനുള്ള കാരണം സാധാരണ രീതിയില്‍ അവതരിപ്പിക്കുന്നതിനു പകരം വളരെ സ്നേഹത്തോടെയും കരുതലോടെയും പറയുക.

6. നിങ്ങളെന്റെ പുതിയ വസ്ത്രം ഇഷ്ടപ്പെടുന്നോ?
എന്തുകൊണ്ട് ചോദിക്കുന്നു
അടുത്തിടെ അവരെ വേണ്ടത്ര പ്രശംസിച്ചിട്ടില്ല എങ്കില്‍ ആണ് ഈ ചോദ്യം പലപ്പോഴും ഉണ്ടാകുന്നത്. ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് ഈ ചേദ്യം ഉണ്ടാകുന്നത്.
നിങ്ങളുടെ പ്രതികരണം
പ്രതീക്ഷിക്കുന്നതിലും മികച്ച ഉത്തരം നല്കി അത്ഭുതപ്പെടുത്തുക. വസ്ത്രത്തിന്റെ നിറത്തെകുറിച്ചും അതിന്റെ മനോഹാരിതയെ കുറിച്ചും പറയുക. സ്ഥിരമായി പോസിറ്റീവ് കാര്യങ്ങള്‍ പറയുകയാണെങ്കില്‍ ഇത് ഉറപ്പ് വരുത്തേണ്ട ആവശ്യ അവര്‍ക്കുണ്ടാകില്ല.



Click it and Unblock the Notifications