For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ സ്വാദൂറും തെരുവോര ഭക്ഷണങ്ങള്‍

|

തെരുവു ഭക്ഷണങ്ങള്‍ എന്നാല്‍ തട്ടുകടകളിലെ ഭക്ഷണം എന്ന് മലയാളീകരിയ്ക്കാം. ചിലപ്പോള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ പോലും ലഭിയ്ക്കാത്ത രുചിയായിരിയ്ക്കും ഇത്തരം ഭക്ഷണങ്ങള്‍ക്ക്.

കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമെല്ലാം ഇത്തരം തെരുവോര ഭക്ഷണങ്ങള്‍ സാധാരണമാണ്. കേരളത്തിലായിരിയ്ക്കും ഇത് അല്‍പം കുറവെന്നു വേണമെങ്കില്‍ പറയാം.

ഇന്ത്യയിലെ പ്രസിദ്ധമായ ഇത്തരം തെരുവോര ഭക്ഷണങ്ങള്‍ എന്തൊക്കെയെന്നറിയേണ്ടേ, വായിക്കൂ,

പാനി പൂരി

പാനി പൂരി

പാനി പൂരി പ്രസിദ്ധമായ ഒരു തെരുവോര ഭക്ഷണമാണ്. ചെറിയ പൂരി പുളിവെള്ളം ചേര്‍ത്തു കഴിയ്ക്കുന്ന ഒന്ന്. ദില്ലിയില്‍ ഇത് ഗോലപ്പ എന്നാണ് അറിയപ്പെടുന്നത്. കൊല്‍ക്കത്തയില്‍ പുഛ്ക എന്നും. പാനി പൂരി മുംബൈ പേരാണ്.

വട പാവ്

വട പാവ്

വട പാവ് പ്രസിദ്ധമായ മറ്റൊരു മുംബൈ ഭക്ഷണമാണ്. ബണ്ണിനുള്ളില്‍ ഉരുളക്കിഴങ്ങ് വച്ചിട്ടുള്ള ഒന്ന്.

ചൗമീന്‍

ചൗമീന്‍

ചൗമീന്‍ മറ്റൊരു തെരുവോര ഭക്ഷണമാണ്. വറുത്തെടുക്കുന്ന, സോസിന്റെ രുചിയുള്ള ഒരു തരം നൂഡില്‍സ്.

ദോശ

ദോശ

പലതരം ദോശകള്‍ കേരളത്തിലെ തട്ടുകടകളില്‍ ലഭിയ്ക്കും. ഇത് കേരളത്തിനു വെളിയിലും ലഭ്യമാകും.

മോമോസ്‌

മോമോസ്‌

ആവിയില്‍ വേവിച്ചെടുക്കുന്ന മോമോസാണ് മറ്റൊരു തെരുവോര ഭക്ഷണം.

ബേല്‍പുരി

ബേല്‍പുരി

ബേല്‍പുരി മറ്റൊരു പ്രസിദ്ധ തെരുവോര ഭക്ഷണമാണ്. പൊരിയും പുളിവെള്ളവും ചേര്‍ന്ന ഒന്ന്. ചില സ്ഥലങ്ങളിലിത് ജാല്‍പുരി എന്നാണ് അറിയപ്പെടുന്നത്.

എഗ് റോള്‍

എഗ് റോള്‍

കൊല്‍ക്കത്തിയിലെ പ്രസിദ്ധമായ ഒരു ഭക്ഷണമാണ് എഗ് റോള്‍. ഇതും എല്ലായിടത്തും ലഭ്യമാണ്.

പക്കോഡ, ബജി

പക്കോഡ, ബജി

പക്കോഡ, ബജി എന്നൊക്കെ അറിയപ്പെടുന്ന രുചി എല്ലായിടത്തും ലഭ്യമാണ്. മുളക്, സവാള, കായ, ഉരുളക്കിഴങ്ങ് തുടങ്ങി വൈവിധ്യമാര്‍ന്ന രുചികളില്‍ ഇവയുണ്ടാക്കാം.

സമോസ

സമോസ

പ്രസിദ്ധമായ ഒരു തെരുവോര രുചിയാണ് സമോസ.

 ജിലേബി

ജിലേബി

ചൂടോടെ വറുത്തു കോരുന്ന ജിലേബി കേരളത്തിനു വെളിയിലുള്ള സ്ഥിരം കാഴ്ചയാണ്.

ചാട്ട്

ചാട്ട്

കേരളത്തിനു വെളിയിലുള്ള പ്രസിദ്ധ രുചിയാണ് ചാട്ടുകള്‍. സമോസ ചാട്ട്, ദഹി ചാട്ട്, പാപ്ഡ് ചാട്ട് എ്ന്നിങ്ങനെ പോകുന്നു ഇതിലെ വൈവിധ്യങ്ങള്‍.

ചോലെ ബട്ടൂരെ

ചോലെ ബട്ടൂരെ

ദില്ലിയിലെ പ്രസിദ്ധമായ തെരുവോര ഭക്ഷണമാണ് ചോലെ ബട്ടൂരെ. മൈദ കൊണ്ടുണ്ടാക്കുന്ന വലിയ പൂരിയും വെള്ളകടല കൊണ്ടുണ്ടാക്കുന്ന വിഭവം.

കബാബുകള്‍

കബാബുകള്‍

കബാബുകള്‍, പ്രത്യേകിച്ച് നോണ്‍ വെജ് കബാബുകള്‍ ഇന്ത്യയിലെ പലയിടത്തും മുസ്ലീം ദേവാലയങ്ങള്‍ക്കു സമീപം ലഭിയ്ക്കും. ദില്ലിയിലെ ജുമാ മസ്ജിത്തിനു സമീപം ലഭിയ്ക്കുന്ന കബാബുകള്‍ വളരെ പ്രസിദ്ധമാണ്.

ആലു ടിക്കി

ആലു ടിക്കി

നോര്‍ത്തിന്ത്യയിലെ മറ്റൊരു രുചിയാണ് ആലു ടിക്കി. ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം.

പാവ് ബാജി

പാവ് ബാജി

മുംബൈയിലെ പ്രസിദ്ധമായ മറ്റൊരു രുചിയാണ് പാവ് ബാജി. പച്ചക്കറികള്‍ ഉടച്ചു ചേര്‍ത്ത് മസാല ചേര്‍ത്തുണ്ടാക്കുന്ന കറിയും ബട്ടര്‍ പുരട്ടിയ ബണ്ണും.

മാഗി നൂഡില്‍സ്

മാഗി നൂഡില്‍സ്

മാഗി നൂഡില്‍സ് പല മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ തെരുവോരങ്ങളില്‍ ലഭ്യമാകുന്ന ഒന്നാണ്. തണുപ്പില്‍ ആവി പറക്കുന്ന നൂഡില്‍സ് സ്വാദിഷ്ടമായിത്തോന്നും.

ഷവര്‍മ റോളുകള്‍

ഷവര്‍മ റോളുകള്‍

പ്രസിദ്ധമായ അറബ് രുചിയാണ് ഷവര്‍മ. ഇന്ത്യയിലെ പല തെരുവോരങ്ങളിലും ഷവര്‍മ റോളുകള്‍ ലഭിയ്ക്കാറുണ്ട്.

പറാത്ത

പറാത്ത

നോര്‍ത്തിന്ത്യയില്‍ തെരുവോരങ്ങളില്‍ പല സ്വാദിലുള്ള പറാത്തകള്‍ ലഭ്യമാണ്. കോളിഫഌവര്‍ ചേര്‍ത്തുണ്ടാക്കിയ ഗോബി പറാത്ത, മേത്തി പറാത്ത, ആലു പറാത്ത, സവാള ചേര്‍ത്തുണ്ടാക്കുന്ന സവാള പറാത്ത എന്നിങ്ങനെ പോകുന്നു ഇത്. ഇതിനൊപ്പം അച്ചാറും തൈരുമാരിയിക്കും കൂട്ടിക്കഴിക്കുക.

റാബ്രി

റാബ്രി

റാബ്രി വരാണസിയില്‍ ലഭിയ്ക്കുന്ന ഒരു മധുരമാണ്. പാല്‍ കൊണ്ടുണ്ടാക്കുന്ന ഒരു വിഭവം.

ചോപ്

ചോപ്

കൊല്‍ക്കത്തിയിലെ തെരുവോരങ്ങളില്‍ ലഭ്യമാകുന്ന ഒന്നാണ് ചോപ്. ഇത് ഉരുളക്കിഴങ്ങ്, മുട്ട, ചിക്കന്‍, മത്സ്യം തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുണ്ടാക്കാം. 'ബായ്ക്ക് ഓപ്പണ്‍ താരങ്ങള്‍'

ഞങ്ങളുടെ ഹോം പേജ് കാണൂ

Read more about: pulse സ്പന്ദനം
English summary

Top 20 Best Street Foods In India

The best street foods in India will really amaze you. These best street foods are choosen from Delhi, Mumbai, Bangalore and several other cities in India.
Story first published: Tuesday, September 23, 2014, 12:27 [IST]
X
Desktop Bottom Promotion