Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പെണ്‍ ബോസുമാര്‍ക്ക് മൂക്കത്ത് ശുണ്ഠി?

Posted by:
Published: Saturday, December 10, 2011, 14:54 [IST]

12 10 Modern Women Bosses Becoming Bullies Aid0031
 

മൂക്കിന്‍തുമ്പത്തെ കോപം സ്ത്രീകള്‍ക്ക് ഒട്ടും അലങ്കാരമല്ലെന്നും പുരുഷന് പക്ഷേ അതൊരു സൗന്ദര്യമാണെന്നുമൊക്കെയാണ് പറയാറ്. സ്ത്രീകള്‍ ദേഷ്യം വന്നാലും അത് പ്രകടിപ്പിക്കാതെ അടങ്ങിയൊതുങ്ങിക്കഴിയണമെന്നാണ് പണ്ടുള്ളവര്‍ പറയുക. എന്നാല്‍ ഇന്നത്തെക്കാലത്തെ സ്ത്രീകളോട് ഇതൊന്നും നടപ്പില്ലെന്നതാണ് സത്യം.

പുത്തന്‍തലമുറ പെണ്‍കുട്ടികളെല്ലാം മൂക്കത്ത് ദേഷ്യവുമായി നടക്കുന്നവരാണത്രേ. ബ്രിട്ടനില്‍ നടന്ന പഠനത്തിലാണ് ഇക്കാര്യം ക്‌ണ്ടെത്തിയിരിക്കുന്നത്. പലമേഖലകളിലും പുരുഷനൊപ്പമോ അതിനേക്കാള്‍ മുന്നിലോ ആയി സ്ത്രീകല്‍ ശക്തിതെളിയിക്കുകയാണ്. എന്നാല്‍ ഇതിനൊപ്പം ഇത്തരം സ്വഭാവവൈകല്യങ്ങളും ഇവരെ പിടികൂടിയിട്ടുണ്ടെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.

ബ്രിട്ടീഷ് അസോസിയേഷന്റെ ആങ്കര്‍ മാനേജ്‌മെന്റ് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീകളില്‍ പലരും മുന്‍കോപികളും വഴക്കാളികളുമാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ജോലിയിലെ സമ്മര്‍ദ്ദവും ഇതിനൊപ്പം കുടുംബപ്രശ്‌നങ്ങളുമാണ് ഇവരുടെ സ്വഭാവത്തെ മാറ്റിമറിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

തന്നേക്കാള്‍ മുകളിലുള്ള ഉദ്യോഗസ്ഥനോട് വരെ ഇവര്‍ കയര്‍ത്തു സംസാരിക്കാനുള്ള സാധ്യതയുണ്ടത്രേ. സ്ത്രീകളില്‍ പത്തുശതമാനം പേര്‍മാത്രമാണ് ഇ്ത്തരത്തില്‍ മുന്‍കോപമില്ലാത്തവരെന്ന് പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകള്‍ തന്നെ പറയുന്നു. 90ശതമാനം പേരും ജോലിസ്ഥലത്ത് വഴക്കിടുകയും ഒപ്പം സമ്മര്‍ദ്ദം അനുഭവിക്കുകയും ചെയ്യുന്നവരാണത്രേ.

പൊതുവേ പുരുഷന്മാരെ അപേക്ഷിച്ച് പ്രശ്‌നങ്ങളെ അഭിമൂഖീകരിക്കാനും അവ പരിഹരിക്കാനും പിന്നാക്കമാണ് സ്ത്രീകള്‍. അതുകൊണ്ടുതന്നെ നിസാരകാര്യങ്ങള്‍ക്ക് പോലും ഇവര്‍ മാനസികമായി തകരും. തങ്ങളേക്കാള്‍ മേലെ നില്‍ക്കുന്ന പുരുഷന്മാരോടും സ്ത്രീകളോടും ഇവര്‍ക്ക് ഈഗോയുണ്ടാകുമെന്നും ഇത് പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു.

English summary
Women may have spent decades battling their way to the top in business, but their rapid success and increasing stress at the workplace are actually turning them into bullies, says a new study,
Subscribe Newsletter