നെയില്‍ പോളിഷ് കളയാം, റിമൂവറില്ലാതെ

Posted by:
Published: Saturday, December 22, 2012, 19:37 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

നെയില്‍ പോളിഷ് കൂടുതല്‍ ദിവസം കയ്യില്‍ തന്നെ വയ്ക്കാന്‍ അധികമാര്‍ക്കും താല്‍പര്യമുണ്ടാകില്ല. മാറി മാറി നിറങ്ങള്‍ പരീക്ഷിക്കുന്നത് ഒരു കാരണം. ഇത് അധികദിവസം കയ്യില്‍ വച്ചിരിക്കുന്നത് ആരോഗ്യത്തിനും നല്ലതല്ല.

സാധാരണ നെയില്‍ പോളിഷ് റിമൂവര്‍ ഉപയോഗിച്ചാണ് എല്ലാവരും നെയില്‍ പോളിഷ് കളയുക. അസെറ്റോണ്‍ എന്ന കെമിക്കലാണ് ഇതില്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ഈ കെമിക്കല്‍ തലവേദന, കണ്ണിന് അസ്വസ്ഥത, മനംപിരട്ടല്‍, ശ്വസനപ്രശ്‌നങ്ങള്‍ എന്നിവ വരുത്തി വയ്ക്കും.

നെയില്‍ പോളിഷ് കളയാം, റിമൂവറില്ലാതെ

എന്നാല്‍ റിമൂവറില്ലാതെ എന്തു ചെയ്യുമെന്നതാണ് പ്രശ്‌നമെങ്കില്‍ താഴപ്പറയുന്ന മാര്‍ഗങ്ങള്‍ പരീക്ഷിച്ചു നോക്കൂ. നെയില്‍ പോളിഷ് നീക്കം ചെയ്യാം.

ചൂടുവെള്ളം നിറച്ച് ഇതില്‍ അല്‍പനേരം വിരലുകള്‍ മുക്കി വയ്ക്കുക. വിരലുകള്‍ മുക്കി വയ്ക്കാന്‍ പാകത്തിന് ചൂടുമതി. അല്‍പം കഴിഞ്ഞ് വിരലുകള്‍ പുറത്തെടുത്ത് നഖങ്ങള്‍ ഒരു ഉണങ്ങിയ തുണി കൊണ്ട് അമര്‍ത്തി തുടയ്ക്കുക. നെയില്‍ പോളിഷ് പോകും.

നഖത്തിലുള്ള നെയില്‍ പോളിഷിന് മുകളില്‍ കടുത്ത നിറത്തില്‍ ഏതെങ്കിലും നെയില്‍ പോളിഷ് ഇടുക. അപ്പോള്‍ താഴെയുള്ള നെയില്‍ പോളിഷ് മൃദുവാകും. ഇത് ഇട്ട ഉടനെ പഞ്ഞി കൊണ്ട് അമര്‍ത്തി തുടച്ചു കളയാം.

ഡിയോഡറന്റ്, ബോഡി സ്‌പ്രേ, ഹെയര്‍ സ്േ്രപ എന്നിവയെല്ലാം നെയില്‍ പോളിഷ് നീക്കാന്‍ ഉപയോഗിക്കാം. പഞ്ഞി ഇവയില്‍ മുക്കി നഖങ്ങള്‍ നല്ലപോലെ തുടച്ചാല്‍ മതി.

ഇത്തരം മാര്‍ഗങ്ങള്‍ പരീക്ഷിച്ച ശേഷം നഖം മൃുദുവാകാന്‍ ഏതെങ്കിലും മോയിസ്ചറൈസറോ ക്രീമോ കൊണ്ട് മസാജ് ചെയ്താല്‍ മതിയാകും.

നെയില്‍ പോളിഷ് റിമൂവര്‍ ഇല്ലെങ്കിലും നെയില്‍ പോളിഷ് നീക്കാന്‍ പറ്റുമെന്നു മനസിലായില്ലേ.

English summary

Bodycare, Remove Nil Polish Remover, Warm Water, Body Spray, ശരീരസംരക്ഷണം, നെയില്‍ പോളിഷ് റിമൂവര്‍, നഖം, ചൂടുവെള്ളം, ഡിയോഡറന്റ്, ബോഡി സ്‌പ്രേ, ഹെയര്‍ സ്‌പ്രേ

Red, pink, or black whatever your dress colour is, there is one thing in your makeup kit that you never forget to match with your dress; nail polish,
Write Comments

Subscribe Newsletter
Boldsky ഇ-സ്റ്റോര്‍