ചെറിയൊരു മൂളിപ്പാട്ടും പാടി രാത്രി ഉറങ്ങുമ്പോള്‍ അലോസരമുണ്ടാക്കുന്ന വിരുതനാണ് കൊതുക്. ഈ ഇത്തിരിക്കുഞ്ഞന്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയൊന്നുമല്ല. പനിയുടെ പലവിധ വകഭേദങ്ങളും കൊതുകുണ്ടാക്കും.
കൊതുകിനെ അകറ്റാന്‍ ചില സ്വാഭാവിക വഴികളുണ്ട്. ഇവ എന്തെന്നറിയൂ.
ചകിരി, ചിരട്ട എന്നിവ പുകയ്ക്കുന്നത് കൊതുകിനെ അകറ്റാന്‍ സഹായിക്കുന്ന ഒരു വഴിയാണ്. ഇവ ഏതെങ്കിലും പാത്രത്തിലിട്ട് പുകച്ചാല്‍ കൊതുകുകള്‍ പോകും.
കര്‍പ്പൂരവും കൊതുകിനെ ഓടിക്കുവാനുള്ള ഒരു മാര്‍ഗമാണ്. ഇതിലെ സള്‍ഫറാണ് ഇതിന് സഹായിക്കുന്നത്. മിക്കവാറും കൊതുകുതിരികളും കൊതുകിനെ ഓടിയ്ക്കാനുള്ള മരുന്നുകളുമൊക്കെ ഉണ്ടാക്കുന്നത് സള്‍ഫര്‍ ഉപയോഗിച്ചു തന്നെയാണ്. കര്‍പ്പൂരം കത്തിക്കുന്നത് കൊതുകിനെ ഓടിക്കാനുള്ള നല്ലൊരു വഴിയാണ്.
കൊതുകിനെ ഓടിച്ചു കളയാന്‍ ഗുഡ്‌നൈററ് പോലുള്ളവ ലഭിക്കും. ഇവയിലെ ലായനി തീര്‍ന്നുകഴിഞ്ഞാല്‍ മണ്ണെണ്ണയും കര്‍പ്പൂരവും കൂടി കലര്‍ത്തി ഇതിലൊഴിച്ച് പ്ലഗില്‍ കുത്തി വച്ച് ഉപയോഗിക്കാം. ഇതില്‍ നിന്നും വരുന്ന പുക മറ്റുള്ളവയുടെയത്ര അപകടവുമുണ്ടാക്കില്ല.
മുകളില്‍ പറഞ്ഞത് തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളാണെന്നതാണ് ഏറ്റവും വലിയ ഗുണം. ഇവയ്ക്ക് അധികം ചെലവും വേണ്ടി വരുന്നില്ല.




















