For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ് മെഷീന്‍ ഉപയോഗത്തില്‍ ശ്രദ്ധിക്കുക

|

Washing Machine
ഇന്നത്തെ കാലത്ത് അലക്കുകല്ലുകള്‍ വാഷിംഗ് മെഷീനുകള്‍ക്ക് വഴി മാറിക്കൊടുത്തു കഴിഞ്ഞു. തിരക്കില്‍ കുടുംബാംഗങ്ങള്‍ക്ക് ഇത് വലിയ സഹായം തന്നെയാണ്.

വാഷിംഗ് മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മെഷീന്‍ കേടാകാതിരിക്കാനും തുണികള്‍ വൃത്തിയാകാനും ഇവ അത്യാവശ്യമവുമാണ്.

പ്രധാന കാര്യം നിലവാരം കുറഞ്ഞ സോപ്പുപൊടി വാഷിംഗ് മെഷീനില്‍ ഉപയോഗിക്കാതിരിക്കുകയെന്നതാണ്. ഇത് തുണിയും മെഷീനും ഒരുപോലെ കേടാക്കും. മെഷീന് യോജിച്ച സോപ്പുപൊടികള്‍ ലഭ്യമാണ്. ഇവ മാത്രം ഉപയോഗിക്കുക.

അളവില്‍ കൂടുതല്‍ തുണികള്‍ മെഷീനില്‍ ഇടരുത്. തുണിയിലെ അഴുക്കു പോകില്ല. മെഷീന്‍ കേടാകുകയും ചെയ്യും.

പകല്‍ സമയങ്ങളില്‍ മെഷീന്‍ പ്രവര്‍ത്തിപ്പിക്കുക. അതുപോലെ ആവശ്യത്തിന് വോള്‍ട്ടേജില്ലെങ്കിലും മെഷീന്‍ പ്രവര്‍ത്തിപ്പിക്കരുത്.

മെഷീന്‍ പ്രവര്‍ത്തിക്കമ്പോള്‍ അടപ്പു തുറന്ന് തുണികളിടുന്ന ശീലം ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് അപകടമുണ്ടാക്കുന്ന ഒരു ശീലമാണ്.

നിരപ്പുള്ള സ്ഥലത്തായിരിക്കണം മെഷീന്‍ ഇടേണ്ടത് ഇതിലെ വെള്ളം പോകുന്ന കുഴല്‍ വളഞ്ഞിരിക്കാതെ നിവര്‍ത്തിയിടാന്‍ സാധിക്കുന്ന സൗകര്യവും വേണം.

ഒരോ തവണ കഴുകിയ ശേഷവും ഫില്‍ട്ടര്‍ വൃത്തിയാക്കുക. ഇതിന് പുറമെ വല്ലപ്പോഴും വാഷിംഗ് മെഷിന്‍ വൃത്തിയാക്കുന്നതും നല്ലതാണ്. ഇതിനായുള്ള സംവിധാനവും മെഷീനുകളില്‍ ഉണ്ടാകും.

വ്യത്യസ്ത തരം തുണികള്‍ക്ക് പറ്റിയ സംവിധാനങ്ങള്‍ വാഷിംഗ് മെഷീനില്‍ ഉണ്ട്. തുണികളുടെ തരമനുസരിച്ച് ഇത് തെരഞ്ഞെടുക്കണം.

English summary

Home, Improvement, Washing Machine, Cloth, Filter, Soap Powder, വീട്, പൊടിക്കൈ, വാഷിംഗ് മെഷീന്‍, തുണി, സോപ്പുപൊടി, ഫില്‍ട്ടര്‍

Washing Machine is a domestic help. We should not neglect certain tips when using this machine,
Story first published: Tuesday, July 3, 2012, 12:33 [IST]
X
Desktop Bottom Promotion