For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂന്തോട്ടത്തില്‍ വേലി കെട്ടാം

By VIJI JOSEPH
|

മുറ്റം മനോഹരമാക്കാന്‍ പൂന്തോട്ടങ്ങള്‍ ഏറെ സഹായിക്കും. ശൈത്യകാലത്ത് പൂന്തോട്ടങ്ങള്‍ക്ക് കൂടുതല്‍ ഭംഗി നല്കാന്‍ ചില വേറിട്ട ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാം. അത്തരത്തിലൊന്നാണ് വേലി കെട്ടല്‍. മറ്റ് സ്ഥലങ്ങളില്‍ നിന്ന് പൂന്തോട്ടത്തെ വേര്‍തിരിക്കാന്‍ ഈ വേലികെട്ടല്‍ സഹായിക്കും. വേലി കെട്ടുന്നത് വഴി പൂന്തോട്ടത്തിന് ഭംഗി കൂടുകയും കാഴ്ചക്ക് വ്യത്യസ്ഥത ലഭിക്കുകയും ചെയ്യും. അല്പം പ്ലാനിങ്ങ് ഇക്കാര്യത്തില്‍ ചെയ്താല്‍ പൂന്തോട്ടത്തിന്‍റെ വേലി ഏറെ മനോഹരമാക്കാം.

വേലി കെട്ടുന്നത് വഴി പൂന്തോട്ടത്തിന്‍റെ ഭംഗി ഏറെ വര്‍ദ്ധിപ്പിക്കാനാകും. കുറഞ്ഞ സ്ഥലം മാത്രമേ പൂന്തോട്ടം നിര്‍മ്മിക്കാനുള്ളുവെങ്കില്‍ വേലി കെട്ടുന്നത് ഏറെ നല്ലതാണ്. പൂന്തോട്ടത്തില്‍ സ്ഥലം ലാഭിക്കാനാവുമെന്നതും ഒരു ഗുണമാണ്.

Fence Gardening Ideas For Winter

വ്യത്യസ്ഥമായ ചില വേലി നിര്‍മ്മാണ രീതികളാണ് ഇവിടെ പറയുന്നത്. അവയില്‍ നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാവുന്നതാണ്.

1. തടി - പരമ്പരാഗതമായ ഒരു വേലി കെട്ടല്‍ രീതിയാണ് തടി ഉപയോഗിച്ചുള്ളത്. ചിലവു കുറഞ്ഞതും എളുപ്പവുമായ ഇത് ശൈത്യകാലത്ത് ഏറെ അനുയോജ്യമാണ്. വീടിന്‍റെ പിന്നാമ്പുറത്ത് ഒരു വന്യസങ്കേതമാണ് നിങ്ങളുദ്ദേശിക്കുന്നതെങ്കില്‍ ഈ വേലിയാണ് അനുയോജ്യം.

2. വല - ചെലവ് കുറഞ്ഞതും, ഫലപ്രദവുമായ രീതിയാണ് വല ഉപയോഗിച്ചുള്ള വേലി കെട്ടല്‍. ഇത് പൂന്തോട്ടത്തെ ഏറെ ആകര്‍ഷകമാക്കും. ശൈത്യകാലത്ത് പൂച്ചെടികള്‍ പടര്‍ത്താനും വല ഉപയോഗിച്ചുള്ള വേലി ഉപയോഗിക്കാം.

3. വളച്ച് കെട്ടല്‍ - പൂന്തോട്ടം സംരക്ഷിക്കുന്നവര്‍ക്ക് ഏറെ താല്പര്യമുള്ള ഒരു രീതിയാണിത്. വെള്ളനിറമടിച്ച ഈ വേലി കോട്ടേജ് രീതിയിലുള്ള വീടുകള്‍ക്ക് അനുയോജ്യമാണ്. ഇവയുടെ അരികിലൂടെ പൂച്ചെടികള്‍ നട്ടാല്‍ ഏറെ ആകര്‍ഷകമായിരിക്കും.

4. പി.വി.സി വേലി - വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു രീതിയാണ് പി.വി.സി വിനൈല്‍ ഉപയോഗിച്ചുള്ള വേലി കെട്ടല്‍. ഇത് ദീര്‍ഘകാലം ഈട് നില്‍ക്കുകയും ചെയ്യും. കുറഞ്ഞ പരിചരണച്ചെലവുള്ള ഇവ ജീവികള്‍ കടക്കാതെയും സംരക്ഷിക്കും.

5. ചെടികള്‍കൊണ്ടുള്ള വേലി - പൂന്തോട്ടവുമായി ഇണങ്ങി നില്‍ക്കുന്ന വേലിയാണ് ലക്ഷ്യമെങ്കില്‍ ചെടികള്‍ കൊണ്ട് തന്നെ വേലി നിര്‍മ്മിക്കാം. ഇതുവഴി പുന്തോട്ടത്തിന് ഒരു സ്വഭാവിക കാഴ്ച ലഭിക്കും. ശൈത്യകാലത്തിന് യോജിച്ച ചെടികള്‍ ഇതിനായി ഉപയോഗിക്കാം.

6. മുള - പൂന്തോട്ടം സംരക്ഷിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടമുള്ളതാണ് മുള കൊണ്ടുള്ള വേലി. പൂന്തോട്ടത്തിന് അധികം സംരക്ഷണമൊന്നും ആവശ്യമില്ലെങ്കില്‍ ഇത്തരം വേലി നിര്‍മ്മിക്കാം. നീളത്തിലുള്ള മുളകള്‍ ഉപയോഗിച്ചാല്‍ അവയില്‍ ചെറിയ തുളകളിട്ട് അവയില്‍ ചെറിയ പൂച്ചെടികള്‍ വളര്‍ത്താം.

7. ലോഹവേലി - വള്ളിപ്പടര്‍പ്പുകള്‍ പടര്‍ത്തി പൂന്തോട്ടം ഏറെ ആകര്‍ഷകമാക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ലോഹവേലി ഉപയോഗിക്കാം. ഇവ നല്ല ഉറപ്പുള്ളതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നതുമാണ്. പരിപാലനച്ചെലവും ഇവയ്ക്ക് കുറവാണ്.

8. ചിക്കന്‍ വയര്‍ - വളരെ ലളിതമായ വേലിയാണ് നിര്‍മ്മിക്കാനുദ്ദേശിക്കുന്നതെങ്കില്‍ ചിക്കന്‍ വയര്‍ കൊണ്ടുള്ള വേലി നിര്‍മ്മിക്കാം. പല വീതിയിലും അളവിലും ഇവ ലഭിക്കും. എളുപ്പത്തില്‍ ഇവയില്‍ മാറ്റം വരുത്താനുമാകും.

9. അലുമിനിയം വേലി - ചിലവ് കുറവ് മൂലം ഏറെ പ്രചാരം നേടിയവയാണ് അലുമിനിയം വേലികള്‍. ഇവയോട് ചേര്‍ന്ന് ശൈത്യകാലത്തെ ചെടികള്‍ വളര്‍ത്താനുമാകും. വള്ളിച്ചെടികള്‍ വേലിയില്‍ പടര്‍ത്തിയിടുന്നതും പൂന്തോട്ടം ആകര്‍ഷകമാക്കും.

English summary

Fence Gardening Ideas For Winter

Gardening allows you to put in some creative ideas to make your yard look beautiful and appealing. There are many innovative ideas to make your garden look special during this winter.
X
Desktop Bottom Promotion