For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ക്യാന്‍സര്‍ സാധ്യതയുണ്ടോ?

|

ശാസ്ത്രം ഏറെ വളര്‍ന്നിട്ടും ക്യാന്‍സര്‍ എന്ന രോഗത്തിന് ഇപ്പോഴും പൂര്‍ണപരിഹാരം കണ്ടെത്താനായിട്ടില്ല. തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും മാറ്റാമെങ്കിലും കണ്ടെത്താന്‍ വൈകിയാല്‍ ജീവന്‍ തന്നെ അപഹരിയ്ക്കുന്ന ഒരു രോഗമാണിത്.

ക്യാന്‍സര്‍ കോശങ്ങള്‍ എല്ലാവരുടെ ശരീരത്തിലുമുണ്ട്. ഇവ വളരുമ്പോഴാണ് നാം ഈ രോഗത്തിന് അടിമയാകുന്നത്.

ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ടെങ്കില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ ചില വഴികളുണ്ടെന്നതാണ് വാസ്തവം. ഹോളിവുഡ് താരം ആന്‍ജലീന ജോളി സ്തനങ്ങള്‍ ശസ്ത്രക്രിയ ചെയ്തു മാറ്റിയത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. സ്തനാര്‍ബുദ സാധ്യത ഒഴിവാക്കാനാണ് ആന്‍ജലീന ഈ മാര്‍ഗം കണ്ടെത്തിയത്. കാരണം ഇവരുടെ കുടുംബത്തില്‍ പാരമ്പര്യമായി ഈ രോഗമുണ്ടെന്നതു തന്നെ കാരണം.

ക്യാന്‍സര്‍ സാധ്യതകള്‍ ഏറെയാണ്. ഇത്തരം സാധ്യതകളില്‍ ഏതെങ്കിലും നിങ്ങള്‍ക്കുണ്ടോയെന്നു കണ്ടെത്തൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

പാരമ്പര്യം ക്യാന്‍സര്‍ ബാധയ്ക്കുള്ള ഒരു പ്രധാന കാരണമാണ്. ആര്‍ക്കെങ്കിലും കുടുംബത്തില്‍ ക്യാന്‍സര്‍ സാധ്യതയുണ്ടെങ്കില്‍ കൃത്യമായ പരിശോധനകള്‍ നടത്തുക. ഇതെക്കുറിച്ച് ബോധവാന്മാരായിരിയ്ക്കുക.

തൂക്കം

തൂക്കം

പ്രത്യേകിച്ചൊരു കാരണവും കൂടാതെ പെട്ടെന്ന് തൂക്കം കുറയുകയാണെങ്കില്‍ ക്യാന്‍സര്‍ സാധ്യതയെപ്പറ്റി ചിന്തിയ്ക്കണം.

പുകവലി

പുകവലി

പുകവലി ശീലമുള്ളവര്‍ക്ക് ക്യാന്‍സര്‍ സാധ്യത ഏറെക്കൂടുതലാണ്. പ്രത്യേകിച്ച് തൊണ്ട്, ലംഗ്‌സ്, മൗത്ത് ക്യാന്‍സര്‍ സാധ്യതകള്‍.

റേഡിയേഷന്‍

റേഡിയേഷന്‍

ശരീരത്തില്‍ റേഡിയേഷനേല്‍പ്പിയ്ക്കുന്ന ജോലികള്‍ ചെയ്യുന്നവരാണെങ്കില്‍ സ്‌കിന്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

ലോഹങ്ങള്‍

ലോഹങ്ങള്‍

ലോഹങ്ങള്‍ നിര്‍മിയ്ക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്യുന്ന ജോലിയെങ്കിലും ഇതേക്കുറിച്ചു ബോധമുണ്ടായിരിയ്ക്കണം. കാരണം ലോഹങ്ങളും ഒരു പരിധി വരെ ക്യാന്‍സര്‍ കാരണമാകുന്നുണ്ട്.

നോണ്‍ വെജിറ്റേറിയന്‍

നോണ്‍ വെജിറ്റേറിയന്‍

നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് വെജിറ്റേറിയന്‍ കഴിയ്ക്കുന്നവരേക്കാള്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. കാരണം ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കുന്ന ചില ഘടകങ്ങള്‍ മാംസങ്ങളില്‍ അടങ്ങിയിട്ടുണ്ട്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഇപ്പോള്‍ ലഭിയ്ക്കുന്ന പല മാംസങ്ങളും ഹോര്‍മോണ്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ്. പ്രത്യേകിച്ച് കോഴിയിലും മറ്റും ഹോര്‍മോണ്‍ കുത്തി വച്ച് പെട്ടെന്നു വളര്‍ച്ചയെത്തിയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം ഭക്ഷണങ്ങള്‍ ശീലമാക്കുന്നതും ദോഷകരമാണ്.

സൂര്യപ്രകാശം

സൂര്യപ്രകാശം

കൂടുതല്‍ സമയം സൂര്യപ്രകാശമേല്‍ക്കുന്നവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. അള്‍ട്രാവയലറ്റ് രശ്മികളാണ് ഇതിനു കാരണം.

മധുരം

മധുരം

ധാരാളം മധുരം കഴിയ്ക്കുന്ന ശീലമുള്ളവരെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്. ക്യാന്‍സര്‍ കോശങ്ങള്‍ വളരാന്‍ മധുരം ഇട വരുത്തും.

കൂടുതല്‍ ശസ്ത്രക്രിയ

കൂടുതല്‍ ശസ്ത്രക്രിയ

കൂടുതല്‍ ശസ്ത്രക്രിയകള്‍ക്കു വിധേയരായിട്ടുണ്ടെങ്കില്‍, ഇതു മൂലം ശരീരത്തില്‍ സ്‌കാര്‍ ടിഷ്യൂ ഉണ്ടെങ്കില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

നേരത്തെ ആര്‍ത്തവവിരാമം

നേരത്തെ ആര്‍ത്തവവിരാമം

നേരത്തെ ആര്‍ത്തവവിരാമം സംഭവിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. പ്രത്യേകിച്ച് മുപ്പതുകളിലോ നാല്‍പതുകളുടെ തുടക്കത്തിലോ. കാരണം ശരീരത്തില്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാകുന്നത് സ്വാഭാവിമാണ്.

ഭക്ഷണം കൂടുതല്‍ തവണ ചൂടാക്കുന്നത്‌

ഭക്ഷണം കൂടുതല്‍ തവണ ചൂടാക്കുന്നത്‌

ഫ്രിഡ്ജില്‍ വച്ച ഭക്ഷണം ഒന്നില്‍ കൂടുതല്‍ തവണ ചൂടാക്കി ഉപയോഗിയ്ക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

സൗന്ദര്യമാര്‍ഗങ്ങള്‍

സൗന്ദര്യമാര്‍ഗങ്ങള്‍

കോസ്‌മെറ്റിക് കൂടുതല്‍ ഉപയോഗിയ്ക്കുന്നവരെങ്കില്‍, ബോട്ടോക്‌സ് പോലുള്ള സൗന്ദര്യമാര്‍ഗങ്ങള്‍ ഉപയോഗിയ്ക്കുന്നവരെങ്കില്‍ ഇവര്‍ക്കും ക്യാന്‍സര്‍ സാധ്യത കൂടുതലാണ്.

വീണ്ടും വീണ്ടും ഒരേ എണ്ണ

വീണ്ടും വീണ്ടും ഒരേ എണ്ണ

വീണ്ടും വീണ്ടും ഒരേ എണ്ണ തന്നെ പാചകത്തിന് ഉപയോഗിയ്ക്കുന്നവരുണ്ട്. എണ്ണ ലാഭിയ്ക്കാന്‍ വേണ്ടി ചെയ്യുന്ന ഈ പ്രവൃത്തി ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഞങ്ങളുടേ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ. https://www.facebook.com/boldskymalayalam

സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍

English summary

Warning Signs You May Get Cancer

These are some of the signs that you may be prone to developing cancer,
X
Desktop Bottom Promotion