For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യകരമായ വെള്ളം!!

|

വെള്ളം ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം പ്രധാനം.

ആരോഗ്യകരമായ വിവിധ രീതികളില്‍ വെളളം തയ്യാറാക്കാം. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

സ്‌ട്രോബെറി, തുളസി

സ്‌ട്രോബെറി, തുളസി

സ്‌ട്രോബെറി, തുളസി എന്നിവ ചേര്‍ത്തുള്ള വെള്ളം ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഒരു ഗഌസ് വെള്ളത്തില്‍ സ്‌ട്രോബെറി അരിഞ്ഞിടുക. അല്‍പം തുളസിയിലകളും കൂടെയിടാം. അല്‍പം ചെറുനാരങ്ങാനീരും ഒഴിയ്ക്കാം. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ.്

പുതിന, തുളസി

പുതിന, തുളസി

പുതിന, തുളസി എന്നിവ ചെറുതായി ഞെരടി വെള്ളത്തിലിടുക. ഈ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ദഹനത്തിന് ഏറെ നല്ലത്.

കുക്കുമ്പര്‍, ചെറുനാരങ്ങാനീര്

കുക്കുമ്പര്‍, ചെറുനാരങ്ങാനീര്

കുക്കുമ്പര്‍ അരിഞ്ഞത്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും വെള്ളമുണ്ടാകാം. ഇവ വെള്ളത്തിലിട്ടു വച്ച് അല്‍പനേരം കഴിഞ്ഞ് ഈ വെള്ളം കുടിയ്ക്കാം. സ്പൂണ്‍ കൊണ്ട് ഇവ പതുക്കെ അമര്‍ത്തിയ ശേഷം വെള്ളം കുടിയ്ക്കാം. ഇത് ചര്‍മത്തിനും ഏറെ നല്ലതാണ.്

തണ്ണിമത്തന്‍, ചെറുനാരങ്ങാനീര്

തണ്ണിമത്തന്‍, ചെറുനാരങ്ങാനീര്

അല്‍പം വെള്ളത്തില്‍ തണ്ണിമത്തന്‍ അരിഞ്ഞത്, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തും കുടിയ്ക്കാം.

ഓറഞ്ച്, ചെറുനാരങ്ങ

ഓറഞ്ച്, ചെറുനാരങ്ങ

ഒരു ഗ്ലാസ് വെള്ളത്തില്‍ ഓറഞ്ച് മുറിച്ചത്, ചെറുനാരങ്ങ മുറിച്ചത്, ഒരു കഷ്ണം ഇഞ്ചി എന്നിവയിട്ടു വച്ച് അല്‍പം കഴിയുമ്പോള്‍ ഈ വെള്ളം കുടിയ്ക്കാം.

പൈനാപ്പിള്‍

പൈനാപ്പിള്‍

പൈനാപ്പിള്‍ മുറിച്ചത് ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കുക. ഇതിനൊപ്പം അല്‍പം പുതിനയും ചേര്‍ക്കാം. ഒരു സ്പൂണ്‍ കൊണ്ട് പതുക്കെ അമര്‍ത്തിയ ശേഷം ഈ വെള്ളം കുടിയ്ക്കാം. ഇത് ഹൃദയത്തിനും ദഹനത്തിനുമെല്ലാം നല്ലതാണ്.

Read more about: water വെള്ളം
English summary

Interesting And Healthy Water Recipes

Healthy water recipes have become popular and are used by many weight watchers. It’s a fun and colourful way to get your recommended daily water intake.
X
Desktop Bottom Promotion