Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചില പ്രമേഹ ധാരണകള്‍

Posted by:
Updated: Monday, August 20, 2012, 10:29 [IST]

08 20 diabetes diet myth
പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കു നാള്‍ കൂടി വരികയാണ്. ഒരിക്കല്‍ വന്നാല്‍ പിന്നെ പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ ബുദ്ധിമുട്ടുള്ള ഒരു രോഗമാണിത്. എന്നാല്‍ ചിട്ടയായ ജീവിതശൈലി കൊണ്ട് പ്രമേഹം വരാതെ തടയാം. പ്രമേഹത്തെ നിയന്ത്രിച്ചു നിര്‍ത്താം.

ഭക്ഷണരീതികളാണ് പ്രധാനമായും പ്രമേഹത്തിന് വഴിയൊരുക്കുന്നതെന്ന് പറയും. ഒരു പരിധി വരെ ഇത് ശരിയാണെങ്കിലും ഇതു സംബന്ധിച്ചും തെറ്റിദ്ധാരണകളുണ്ട്.

മധുരം കഴിയ്ക്കുന്നത് പ്രമേഹത്തിന് വഴിയൊരുക്കുമെന്നാണ് പൊതുവെയുള്ള ധാരണം. ഇതിന്റെ പേരില്‍ മധുരം പാടെ ഒഴിവാക്കുന്നവരുണ്ട്. മധുരം കഴിയ്ക്കുന്നതു കൊണ്ടു മാത്രം പ്രമേഹം വരില്ല. മധുരം കഴിയ്ക്കുകയും അതിനൊപ്പം അമിതമായ തടി, വ്യയാമമില്ലായ്മ തുടങ്ങിയവയും ചേരുമ്പോഴാണ് പ്രധാനമായും ഡയബെറ്റിസ് വരുന്നത്. ഇതിനേക്കാളുപരി പ്രധാനമായ ഒന്നാണ് പാരമ്പര്യം. തീരെ മധുരം കഴിയ്ക്കില്ലെന്ന കാരണം കൊണ്ട് പ്രമേഹം വന്നു കൂടെന്നില്ല.

മധുരപലഹാരങ്ങളില്‍ നിന്നും പഞ്ചസാരയില്‍ നിന്നും മാത്രമെ പ്രമേഹം വരികയുള്ളൂവെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. ഇത് തെറ്റിദ്ധാരണയാണ്. കുറഞ്ഞ തോതിലാണെങ്കിലും പഴവര്‍ഗങ്ങളില്‍ നിന്നും ചോറ് പോലുള്ള ഭക്ഷണങ്ങളില്‍ നിന്നും പഞ്ചസാര ഉള്ളിലെത്തും. മധുരം അധികം ഉപയോഗിക്കാത്തയാളെങ്കിലും ധാരാളം ചോറുണ്ണുന്ന ശീലം പ്രമേഹം വരുത്തുമെന്നര്‍ത്ഥം.

എന്നാല്‍ പ്രമേഹരോഗികള്‍ പൂര്‍ണമായും ചോറുണ്ണരുതെന്ന് അര്‍ത്ഥമില്ല. ഇതും പാകത്തിനു വേണം. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് കാര്‍ബോഹൈഡ്രേറ്റുകളും ആവശ്യമാണ്. ചോറ് മാത്രമായി പാചകം ചെയ്യാതെ പച്ചക്കറികള്‍, പരിപ്പ് തുടങ്ങിയവയ്‌ക്കൊപ്പം പാചകം ചെയ്യുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.

അരിയുടെ അളവ് കുറച്ച് പകരം ഗോതമ്പ്, ഓട്‌സ് തുടങ്ങിയവ ധാന്യ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്താം. ഇവ ധാരാളം നാരുകളുള്ള ഭക്ഷണം കൂടിയാണ്.

മെലിഞ്ഞിരിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവാണെന്ന് പൊതുവെ കരുതും. ഇതു തെറ്റാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള വസ്തുതയാണ്. മെലിഞ്ഞവര്‍ ഇതിന്റെ പേരില്‍ വ്യായാമം ഒഴിവാക്കേണ്ടതില്ല.

Story first published:  Monday, August 20, 2012, 10:23 [IST]
English summary
knowledge about the right kind of diet for a diabetic is a must. Contrary to popular perception, food for diabetics shouldn't fall into the bland food category and neither does it mean giving up on sweets entirely.
Subscribe Newsletter