For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐസ്‌ക്യൂബ് ചില്ലറക്കാരനല്ല...

By Super
|

ചൂടില്‍ നിന്ന് രക്ഷപ്പെടാനും ശരീരത്തെ തണുപ്പിക്കാനും മാത്രമല്ല ഐസ്‌ക്യൂബ് ഉപയോഗിക്കുന്നത്. ചില സൗന്ദര്യ രഹസ്യങ്ങളും ഈ ഐസ്‌ക്യൂബില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് കാര്യം. കരിഞ്ചുണ്ട്‌ ചെഞ്ചുണ്ടാക്കാം

ഐസ് ക്യൂബ് ഫേഷ്യല്‍ എന്ന് കേട്ടാല്‍ അതിശയം തോന്നുമെങ്കിലും ഇത് വളരെ ഫലപ്രദമാണ്. ചൂടില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്നതിന് പുറമെ ഇതിന് നിരവധി ആരോഗ്യ ഗുണങ്ങളും ഉണ്ട്.

സുഷിരങ്ങള്‍ സങ്കോചിക്കും

സുഷിരങ്ങള്‍ സങ്കോചിക്കും

മുഖത്ത് ആവി പിടിച്ചാല്‍ എന്തു സംഭവിക്കുമെന്ന് നമുക്കറിയാം. ചര്‍മ്മത്തിലെ സുഷിരങ്ങള്‍ തുറക്കും. ചര്‍മ്മത്തില്‍ ഐസ് കട്ട തേയ്ച്ചാല്‍ നേരെ വിപരീതമാണ് സംഭവിക്കുക. സുഷിരങ്ങള്‍ സങ്കോചിക്കും, പ്രത്യേകിച്ച് വലിയ സുഷിരങ്ങള്‍ അടയും.ഇങ്ങനെ ചെയ്യുന്നതിലൂടെ ചര്‍മ്മത്തിലെ അമിത എണ്ണ ഉത്പാദനം കുറയ്ക്കാന്‍ കഴിയും. ചര്‍മ്മം മൃദുലവും മിനുസവും ആകും.

മുഖക്കുരു അകറ്റും

മുഖക്കുരു അകറ്റും

മുഖക്കുരു നിങ്ങളെ വല്ലാതെ ശല്യം ചെയ്യുന്നുണ്ടെങ്കില്‍ ഐസ് കട്ട ഇതിന് പരിഹാരം നല്‍കും. ഐസ് കട്ട കൊണ്ട് ഉരയ്ക്കുന്നത് മുഖക്കുരു അകറ്റാന്‍ സഹായിക്കുന്ന ലളിതമായ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്. ചര്‍മ്മത്തിലെ സൂഷ്മ രക്തവാഹിനികള്‍ ലോലമാതിനാല്‍ ഐസ് കട്ട നേര്‍ത്ത തുണിയില്‍ പൊതിഞ്ഞ് തേയ്ക്കുന്നത് പരുപരുപ്പ് ഒഴിവാക്കാന്‍ സഹായിക്കും.

തിളങ്ങുന്ന ചര്‍മ്മം

തിളങ്ങുന്ന ചര്‍മ്മം

ഐസ് കട്ട വെറുതെ തേയ്ക്കുന്നതിന് പുറമെ മറ്റു ചിലതു കൂടി ഇതിന് വേണ്ടി ചെയ്യാനുണ്ട് . വെള്ളരിക്ക അരിഞ്ഞത്, തേന്‍, നാരങ്ങ നീര്, എന്നിവ ചേര്‍ത്തിളക്കി ശീതീകരിച്ച് ഐസ് കട്ടയാക്കുക. ഇത് ഇളക്കിയെടുത്ത് മുഖത്ത് തേയ്ച്ചാല്‍ പെട്ടെന്ന് ഫല ഉണ്ടാകും.

കറുത്ത വലയങ്ങള്‍

കറുത്ത വലയങ്ങള്‍

ചീര്‍ത്ത കണ്ണും കറുത്ത വലയങ്ങളും അകറ്റാന്‍ ഐസ് ക്യൂബ് സഹായിക്കും. കുറച്ച് ഗ്രീന്‍ ടീ ഉണ്ടാക്കുക. ഇത് അരിച്ച് ഐസ് ക്യൂബ് ട്രേയില്‍ ഒഴിച്ച് വയ്ക്കുക. ഈ ഐസ് കട്ടകള്‍ 30 സെക്കന്‍ഡ് ഇടവിട്ട് കണ്ണുകളില്‍ വയ്ക്കുക. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റും നേര്‍ത്ത് അളവില്‍ കഫീനും അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകള്‍ ചീര്‍ക്കുന്നതിന് വളരെ വേഗത്തില്‍ പരിഹാരം നല്‍കും,

ചെറുപ്പം നിലനിര്‍ത്തും

ചെറുപ്പം നിലനിര്‍ത്തും

ഐസ് കട്ട കൊണ്ട് തടവുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ വരുന്നതിനെ പ്രതിരോധിക്കാനും സഹായിക്കും. സ്പായിലേത് പോലുള്ള അനുഭവം വേണമെന്നുണ്ടെങ്കില്‍ ഏതാനം തുള്ളി സുഗന്ധ തൈലങ്ങള്‍ കൂടി ചേര്‍ത്ത് ഐസ് കട്ട ശീതീകരിച്ചെടുക്കുക.

English summary

Ice cubes for face

we have compiled a list telling you how an ice cube facial will help you with regard to your health. Check it out!
X
Desktop Bottom Promotion