For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യമുള്ള ചര്‍മ്മത്തിന്‌ പുതിനയില!!

By Super
|

ത്വക്കിനെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കും സൗന്ദര്യപ്രശ്‌നങ്ങള്‍ക്കും ശരിയായ ഔഷധം കണ്ടെത്തി ഉപയോഗിക്കുന്നത്‌ അത്ര എളുപ്പമല്ല. ത്വക്ക്‌ സംരക്ഷണവുമായി ബന്ധപ്പെട്ട നിരവധി ഉത്‌പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണെങ്കിലും, പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ചിന്ത നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഇവിടെയാണ്‌ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചികിത്സകളുടെ പ്രാധാന്യം. വര്‍ഷങ്ങളായി ഉപയോഗിച്ചുവരുന്ന, വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന, ഇത്തരം പ്രതിവിധികള്‍ പാര്‍ശ്വഫലങ്ങള്‍ക്ക്‌ കാരണമാകുമെന്ന പേടിയും വേണ്ട.

ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്ക്‌ കൂടുതലായി ഉപയോഗിക്കുന്നത്‌ കറ്റാര്‍വാഴയും പുതിനയുമാണ്‌. ഇവിടെ പുതിനയുടെ ഗുണങ്ങളെ കുറിച്ചാണ്‌ വിവരിക്കുന്നത്‌.

എന്തുകൊണ്ട്‌ പുതിന എന്ന സംശയം നിങ്ങളുടെ മനസ്സില്‍ ഉയരാം. നല്ല മണമുള്ള ഒരു പച്ചിലമരുന്നാണ്‌ പുതിന. മോയ്‌സ്‌ചുറൈസറുകള്‍, ക്ലെന്‍സറുകള്‍, ലോഷനുകള്‍ തുടങ്ങിയവയിലെല്ലാം ഇത്‌ അടങ്ങിയിട്ടുണ്ട്‌. ചര്‍മ്മസംരക്ഷണത്തിന്‌ സഹായിക്കുന്ന എല്ലാ ഉത്‌പന്നങ്ങളിലും പുതിനയുടെ സാന്നിധ്യം കാണാം. പുതിനയില കൊണ്ട്‌ ചര്‍മ്മത്തിന്‌ ഉണ്ടാകുന്ന ഗുണങ്ങള്‍ മനസ്സിലാക്കാം.

Mint Leaves

ചൊറിച്ചില്‍ അകറ്റും: കൊതുകും മറ്റും കടിച്ച്‌ ശരീരം ചൊറിഞ്ഞുതടുക്കുന്നത്‌ സാധാരണയാണ്‌. ഈ രീതിയിലുള്ള എന്തെങ്കിലും കാരണത്താല്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാല്‍ പുതിനയില തേയ്‌ക്കുക. ചൊറിച്ചില്‍ മാറും. പുതിനയില ചര്‍മ്മം മൃദുലമാക്കുകയും ചെയ്യും.

പേന്‍ ഇല്ലാതാക്കും: നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന്‌ കരുതുക. പുതിന എണ്ണ ഉപയോഗിച്ച്‌ അനായാസം ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാനാകും. ആഴ്‌ചയില്‍ 3-4 തവണ പുതിന എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ മുക്തമാകും.

പാടുകള്‍ മാറ്റും: സ്‌ത്രീകള്‍ നേരിടുന്ന വലിയൊരു സൗന്ദര്യപ്രശ്‌നമാണ്‌ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍. പുതിന ഉപയോഗിച്ച്‌ ഒരുപരിധി വരെ ഈ പാടുകള്‍ മാറ്റാന്‍ കഴിയും. ഓട്‌സും പുതിനയില നീരും ചേര്‍ത്ത്‌ മുഖത്ത്‌ തേയ്‌ക്കുക. പാടുകള്‍ മങ്ങുമെന്ന്‌ മാത്രമല്ല ത്വക്കിലെ നിര്‍ജ്ജീവകോശങ്ങള്‍ നീക്കപ്പെടുകയും ചെയ്യും. പാടുകള്‍ക്ക്‌ എതിരെ ഉപയോഗിക്കാന്‍ പറ്റിയ അത്ഭുതകരമായ ഒരു പ്രതിവിധിയാണിതെന്ന്‌ നിസ്സംശയം പറയാം.

വിണ്ടുകീറിയ പാദങ്ങള്‍ക്ക്‌: വിണ്ടുകീറിയ പാദങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണോ നിങ്ങള്‍? പുതിനയില ഇട്ട്‌ തിളപ്പിച്ച വെള്ളത്തില്‍ പാദങ്ങള്‍ മുക്കി വയ്‌ക്കുക. അധികം വൈകാതെ പാദങ്ങളിലെ വിണ്ടുകീറലുകള്‍ അപ്രത്യക്ഷമായി അവ സുന്ദരമാകും. പുതിനയുടെ സുഗന്ധം മനസ്സിന്‌ സന്തോഷവും സമാധാനവും നല്‍കുകയും ചെയ്യും.

കറുത്തപുള്ളികള്‍ : പുതിനയില ഉപയോഗിച്ച്‌ വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത്‌ കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത്‌ പുതിനയില പുരട്ടുക. 15 മിനിറ്റിന്‌ ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറും.

മുഖക്കുരുവിനെ പേടിക്കണ്ട: മുഖക്കുരു മാറ്റാന്‍ പുതിന നീര്‌ പോലെ ഫലപ്രദമായ ഔഷധങ്ങള്‍ ഇല്ലെന്ന്‌ തന്നെ പറയാം. പുതിന നീരില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ, ചര്‍മ്മത്തിന്റെ അധിക എണ്ണമയം നിയന്ത്രിക്കും. പുതിന നീരില്‍ പനിനീര്‍ ചേര്‍ത്ത്‌ മുഖത്ത്‌ പുരട്ടുക. 20 മിനിറ്റിന്‌ ശേഷം കഴുകി കളയുക.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Read more about: skincare ചര്‍മം
English summary

Mint Leaves Benefits For Skin

Here are a few benefits that mint leaves give to the skin. It is available in a lot of moisturisers, cleansers and lotions.
Story first published: Tuesday, October 28, 2014, 14:12 [IST]
X
Desktop Bottom Promotion