For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചര്‍മ്മത്തെ നശിപ്പിക്കുന്ന ദുശ്ശീലങ്ങള്‍

By Super
|

ചര്‍മ്മകാന്തി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നവര്‍ ചര്‍മ്മത്തിന്‌ നാശമുണ്ടാക്കുന്ന ശീലങ്ങള്‍ കൂടി ഉപേക്ഷിക്കണം.മുഖം കഴുകാതെ ഉറങ്ങുക, പഴകിയ ചമയ സാധാനങ്ങള്‍ ഉപയോഗിക്കുക തുടങ്ങി ചര്‍മ്മത്തിന്‌ ദോഷം ചെയ്യുന്ന വിവിധ കാര്യങ്ങള്‍ നമ്മളില്‍ പലരും ദിവസവും ചെയ്യുന്നുണ്ട്‌. യുവത്വം തുളുമ്പുന്ന ചര്‍മ്മാണ്‌ ആരോഗ്യത്തിന്റെ ലക്ഷണം. എന്നാല്‍, ഇത്തരം ചില ദുശ്ശീലങ്ങള്‍ ചര്‍മ്മത്തെ നശിപ്പിക്കും.

ചര്‍മ്മത്തിന്‌ ദോഷം വാരാതിരിക്കാന്‍ ഒഴിവാക്കേണ്ട ദുശ്ശീലങ്ങള്‍

പുകവലി

പുകവലി

ചര്‍മ്മത്തെ നശിപ്പിക്കുന്ന ഏറ്റവും വലിയ ദുശ്ശീലങ്ങളില്‍ ഒന്നാണ്‌ പുകവലി. പുകവലി ചര്‍മ്മത്തിലെ രക്തയോട്ടം കുറയ്‌ക്കുക മാത്രമല്ല രക്തത്തിലും ചര്‍മ്മത്തിലും നേരിട്ട്‌ വിഷമെത്തിക്കുകയും ചെയ്യുന്നു. പുകവലി ശീലം ചര്‍മ്മത്തിന്റെ നിറം മങ്ങുന്നതിനും പാടുകള്‍ വരുന്നതിനും കാരണമാകും.

ചൂടുവെള്ളം

ചൂടുവെള്ളം

ചൂടുവെള്ളം ഉപയോഗിച്ചുള്ള കുളി ഉന്മേഷം നല്‍കുമെങ്കിലും മുഖ ചര്‍മ്മത്തിന്‌ ഇത്‌ ദോഷം ചെയ്യും. മുഖചര്‍മ്മം വളരെ നേര്‍ത്തതായതിനാല്‍ വെള്ളത്തിന്റെ ചൂട്‌ സൂഷ്‌മ രക്ത വാഹനികളെ നശിപ്പിക്കും ചര്‍മ്മം വരളുന്നതിനും ചുവന്ന പാടുകള്‍ ഉണ്ടാകുന്നതിനും ഇത്‌ കാരണമാകും . ചൂടുവെള്ളത്തില്‍ കുളിക്കുമ്പോള്‍ മുഖത്തിന്റെ കാര്യം ശ്രദ്ധിക്കുക.

മദ്യപാനം

മദ്യപാനം

മദ്യപാനം വളരെ അപകടകരമാണ്‌. മദ്യപിക്കുന്ന സ്‌ത്രീകള്‍ക്ക്‌ സ്‌തനാര്‍ബുദം വരാനുള്ള സാധ്യത ആറ്‌ ശതമാനത്തിനടുത്ത്‌ കൂടുതലാണന്നാണ്‌ പറയുന്നത്‌. ഇതിന്‌ പുറമെ ചര്‍മ്മത്തിനും ഇത്‌ ദോഷം ചെയ്യും. മദ്യപാനം ചര്‍മ്മത്തെ നിര്‍ജ്ജലീകരിക്കുകയും ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണമയം നീക്കി വരണ്ടതാക്കുകയും ചെയ്യും. മദ്യപാനം മൂലം മുഖചര്‍മ്മത്തിലെ സൂഷ്‌മ രക്തവാഹിനികള്‍ക്കും നാശമുണ്ടാകും. ഇത്‌ ചര്‍മ്മത്തിന്റെ സ്ഥിരമായ നാശത്തിന്‌ കാരണമാകുന്നു.

ബ്രഷ്‌

ബ്രഷ്‌

ഒരുങ്ങാനുപയോഗിക്കുന്ന ബ്രഷിനും മറ്റും വൃത്തിയില്ലെങ്കില്‍ ബാക്‌ടീരിയ ബാധിക്കുന്നതിനും മുഖക്കുരുഉണ്ടാകുന്നതിനും കാരണമാകും. ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ബ്രഷും മറ്റും ഷാമ്പു ഉപയോഗിച്ച്‌ കഴുകി ഉണക്കിയെടുക്കണം.

ഉറക്കം

ഉറക്കം

ഉറക്കം കുറയുന്നത്‌ ചര്‍മ്മത്തിന്‌ ദോഷം ചെയ്യും. കുറഞ്ഞത്‌ എട്ട്‌ മണിക്കൂറെങ്കിലും ഉറങ്ങണം. പകല്‍ സമയത്ത്‌ നാശം സംഭവിച്ച കോശങ്ങളെ ശരീരം ഭേദമാക്കുന്നത്‌ രാത്രിയിലാണ്‌. ഇങ്ങനെ ചര്‍മ്മം സ്വയം പുനരുത്‌പാദിപ്പിക്കപ്പെടും.

മുഖക്കുരു

മുഖക്കുരു

മുഖക്കുരുവില്‍ തൊടാനും പൊട്ടിക്കാനുമുള്ള പ്രവണത എപ്പോഴും ഉണ്ടാകും . എന്നാല്‍ ഇങ്ങനെ ചെയ്യുന്നത്‌ ബാക്‌ടീരിയ കൂടുതല്‍ ആഴത്തില്‍ ചെന്നെത്താന്‍ കാരണമാകും. ഇത്‌ മൂലം അണുബാധ കൂടുകയും മുഖക്കുരു പഴുക്കുകയും ചെയ്യും പൊടിയും എണ്ണയുമാണ്‌ മുഖക്കുരുവിന്‌ പ്രധാന കാരണം. അതുകൊണ്ട്‌ ദിവസം രണ്ട്‌ നേരം ഫേസ്‌വാഷ്‌ ഉപയോഗിച്ച്‌ മുഖം കഴുകുക.

ഫോണ്‍

ഫോണ്‍

സ്ഥിരമായുള്ള ഫോണ്‍ വിളി ഒരു പരിധി വരെ ചര്‍മ്മത്തിന്റെ നാശത്തിന്‌ കാരണമാകുന്നുണ്ട്‌. ഫോണ്‍ വൃത്തിയാക്കാതെയും ബാക്‌ടീരിയ ഇല്ലന്ന്‌ ഉറപ്പ്‌ വരുത്താതെയും ഉപയോഗിക്കുന്നത്‌ മുഖക്കുരുവിന്‌ കാരണാമാകും . സ്ഥിരമായി ഫോണ്‍ കവിളില്‍ ചേര്‍ത്തുവയ്‌ക്കുന്നത്‌ മൂലം മുഖക്കുരു പൊട്ടും. ചൂടും ഉരസലുമാണ്‌ മുഖക്കുരു പൊട്ടാന്‍ കാരണമാകുന്നത്‌.


English summary

Top Skin Sins You Commit Every Day

Radiant youthful skin is the first sign of good health, but here are culprits that can play often the worst skin habits that women have.
 
 
X
Desktop Bottom Promotion