Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ഓറഞ്ചിലൂടെ സൗന്ദര്യം

Posted by:
Updated: Thursday, December 13, 2012, 13:04 [IST]

ഓറഞ്ച് വൈറ്റമിന്‍ സി അടങ്ങിയ നല്ലൊരു ഭക്ഷണമാണെന്ന്് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഇത് നല്ലൊരു സൗന്ദര്യ വര്‍ദ്ധക വസ്തു കൂടിയാണ്.

ഇതിലെ വൈറ്റമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിളക്കം വര്‍ദ്ധിപ്പിക്കുന്നവയാണ്. ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നതും തടയാനും പ്രായക്കൂടുതല്‍ തോന്നാതിരിക്കാനും ഇത് നല്ലതാണ്.

ഓറഞ്ചു കൊണ്ട് ധാരാളം ഫേസ് പായ്ക്കുകളും ഉണ്ടാക്കാം. ഇവ വീട്ടില്‍ തന്നെ തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളുപയോഗിച്ചാണ് തയ്യാറാക്കുന്നത്.

home made orange face pack

ഓറഞ്ച് രണ്ടായി നടുവിലൂടെ മുറിച്ച് മുഖത്തു മസാജ് ചെയ്യാം. ഓറഞ്ചിന്റെ അല്ലി പുറത്തെടുത്തും ഇതാവര്‍ത്തിക്കാം. അഞ്ചു പത്തു മിനിറ്റ് ഇതേ രീതിയില്‍ മസാജ് ചെയ്ത ശേഷം അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം. ചര്‍മത്തിലെ എണ്ണമയവും പാടുകളും അകറ്റാനും ചര്‍മത്തിന് ഇറുക്കം നല്‍കാനും ഇത് നല്ലൊരു വഴിയാണ്.

ഓറഞ്ചിന്റെ നീരും പാലും കൂട്ടിക്കലര്‍ത്തി മുഖത്തു പുരട്ടുന്നതും നല്ലതാണ്. ഇത് മൃതകോശങ്ങള്‍ അകറ്റാനും ചര്‍മത്തില്‍ നിന്നും ബ്ലാക് ഹെഡ്‌സ് അകറ്റാനും സഹായിക്കും. ഇത് അല്‍പനേരം കഴിഞ്ഞ ശേഷം കഴുകിക്കളയാം.

ഓറഞ്ചിന്റെ തൊലിയും സൗന്ദര്യവര്‍ദ്ധകവസ്തു തന്നെയാണ്. ഇത് വെയിലില്‍ വച്ച് ഉണക്കി പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. നിറം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ഒരു ഫേസ് പായ്ക്കാണിത്. മുഖക്കുരു, ബ്ലാക്‌ഹെഡ്‌സ് തുടങ്ങിയ പ്രശ്‌നമുള്ളവര്‍ ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ക്കുന്നതും നല്ലതാണ്. ഈ പായ്ക്ക് മുഖത്തു പുരട്ടിയ ശേഷം ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.

ഓറഞ്ചിന്റെ നീര്, ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്‍ത്തും മുഖത്തേയ്ക്കുള്ള പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിക്കാനും സണ്‍ ടാന്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

ഓട്‌സും ഓറഞ്ച് തൊലിയും തൈരില്‍ കലര്‍ത്തി മുഖത്തേയ്ക്കു വേണ്ട പായ്ക്കുണ്ടാക്കാം. ഇത് ചര്‍മത്തിന് നിറം നല്‍കാന്‍ മാത്രമല്ല, മുഖത്തെ ബ്ലാക് ഹെഡ്‌സ് അകറ്റാനും സണ്‍ടാന്‍ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും.

ഇവ മുഖത്തു പുരട്ടുന്നിന് പുറമെ ഓറഞ്ച് കഴിയ്ക്കുന്നതും ഓറഞ്ച് ജ്യൂസാക്കി കുടിയ്ക്കുന്നതും ചര്‍മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കാനും ചര്‍മഭംഗിക്കും നല്ലതാണ്.

Story first published:  Friday, November 30, 2012, 14:14 [IST]
English summary
Orange, the juicy winter fruit has many health as well as beauty benefits. Orange is a natural beauty product that helps get a tight and glowing skin.
Subscribe Newsletter