Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സൗന്ദര്യം കാക്കും വെളുത്തുള്ളി

Posted by:
Updated: Friday, September 21, 2012, 11:26 [IST]

ചര്‍മം നന്നാക്കി വയ്ക്കാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഇതിന് വെളുത്തുള്ളി സഹായിക്കുമെന്നറിയാമോ. വെളുത്തുള്ളി സൗന്ദര്യ സംരക്ഷണത്തിന് ഏതു വിധത്തില്‍ സഹായിക്കുമെന്നറിയാമോ.

09 21 garlic beauty benefits

മുഖക്കുരു പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. വെളുത്തുള്ളിയുടെ നീര് മുഖക്കുരു അകറ്റാന്‍ സഹായകവുമാണ്. വെളുത്തുള്ളിയുടെ നീരെടുക്കാന്‍ ബുദ്ധമുട്ടാണെങ്കില്‍ ഇത് ചതച്ച് മുഖക്കുരു ഉള്ള സ്ഥലത്ത് പുരട്ടിയാല്‍ മതിയാകും. അല്‍പം വൈറ്റ് വിനെഗര്‍ ഇതില്‍ ചേര്‍ക്കുന്നത് ഗുണം ചെയ്യും.

ചര്‍മം മൃദുവാക്കാനും വെളുത്തുള്ളി സഹായിക്കും. ഫേസ് മാസ്‌കില്‍ അല്‍പം വെളുത്തുള്ളി അരച്ചു തേച്ചു നോക്കൂ.മുഖം മൃദുവാകും. വെളുത്തുള്ളിയിലെ അലിസിന്‍ എന്ന ധാതുവാണ് ഇതിന് സഹായിക്കുന്നത്.

ചര്‍മത്തിന് പ്രായക്കുറവ് തോന്നിക്കാനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ഫേസ്മാസ്‌കില്‍ ചേര്‍ക്കുകയാണ് ഇതിനുള്ള വഴി.

മുഖത്തെ ബ്ലാക്, വൈറ്റ് ഹെഡ്‌സുകള്‍ മാറ്റുവാനും വെളുത്തുള്ളി സഹായിക്കും. ഫേസ് സ്‌ക്രബറില്‍ വെളുത്തുള്ളി അരച്ചു ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.

മുഖത്തെ പാടുകളും വടുക്കളും കുറയുവാനും വെളുത്തുള്ളി സഹായിക്കും. ഇതില്‍ ബാക്ടീരിയ, ഫംഗസ് എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന ധാതുക്കളുണ്ട്. ചതച്ച വെളുത്തുള്ളിയോ രണ്ടായി മുറിച്ച വെളുത്തുള്ളിയോ മുഖത്തുരസിയാല്‍ മതിയാകും.

സ്‌ട്രെച്ച് മാര്‍ക്‌സ് അകറ്റാനും വെളുത്തുള്ളി സഹായകമാണ്. ഇത്തരം പാടുകളുള്ളിടത്ത് വെളുത്തുള്ളി അരച്ചു പുരട്ടിയാല്‍ മതിയാകും.

ചര്‍മത്തിന് മാത്രമല്ല, ആരോഗ്യത്തിനും ഹൃദയത്തിനും വെളുത്തുള്ളി നല്ലതാണ്. ഭക്ഷണത്തില്‍ ഇതുള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

Story first published:  Friday, September 21, 2012, 11:22 [IST]
English summary
To get a clear and flawless skin, we keep trying many products at home. Be it an artificial face pack or a homemade mask, all attempts to get the desired complexion and skin are done on a regular basis.
Subscribe Newsletter