Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

സ്ത്രീകളുടെ ക്രീം പുരുഷന്‍ ഉപയോഗിച്ചാല്‍

Posted by:
Updated: Monday, September 24, 2012, 14:40 [IST]

09 10 Women Cream Men Effect
 

സൗന്ദര്യസംരക്ഷണ കാര്യത്തില്‍ ഇന്ന് പുരുഷന്മാരും പിന്നിലല്ല. ഇവര്‍ക്കായി ക്രീമുകളും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും വിപണിയില്‍ ലഭ്യവുമാണ്. എന്നാല്‍ ചില പുരുഷന്മാരെങ്കിലും സ്ത്രീകളുടെ തന്നെ ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. ക്രീമുകള്‍ എല്ലാവര്‍ക്കും ഒരുപോലെ തന്നെ ഗുണം ചെയ്യുമെന്നായിരിക്കും ഇവരുടെ വിശ്വാസവും.

എന്നാല്‍ ഇത് പാടെ തെറ്റാണെന്ന് പറയാതെ വയ്യ. കാരണം സ്ത്രീകളുടെ ക്രീമുകള്‍ പുരട്ടുന്നത് പുരുഷന്മാര്‍ക്ക് ഗുണം ചെയ്യില്ല. ഇതിന് വ്യക്തമായ കാരണങ്ങളുമുണ്ട്.

പുരുഷന്റെ ചര്‍മം സ്ത്രീകളേക്കാള്‍ കൂടുതല്‍ കട്ടിയുള്ളതാണ്. സ്ത്രീ ചര്‍മത്തേക്കാള്‍ ഏതാണ്ട് 25 ശതമാനം കട്ടി പുരുഷചര്‍മത്തിന് കൂടുതലാണ്. ഇതാണ് സ്ത്രീയുടെ ക്രീമുകള്‍ പുരുഷന്മാര്‍ക്ക് ഗുണം ചെയ്യില്ലെന്നു പറയുന്നതിന്റെ പ്രധാന കാരണം. ഇതിനുള്ള ഒരു പരിഹാരം ഷേവിംഗാണ്. ഇതുവഴി ചര്‍മത്തിന്റെ കട്ടി അല്‍പമെങ്കിലും കുറയുന്നു. എന്നാല്‍ അടിക്കടി ഷേവ് ചെയ്യുന്നത് ചര്‍മത്തിന് ദോഷവുമാണ്. എങ്കിലും ഫേഷ്യല്‍, ബ്ലീച്ചിംഗ് പോലുള്ള സൗന്ദര്യസംരക്ഷണമാര്‍ഗങ്ങള്‍ക്ക് പോകുന്നതിനേക്കാള്‍ മുന്‍പ് ഷേവ് ചെയ്യുന്നത് ചര്‍മത്തിന്റ കട്ടി കുറയാനും സൗന്ദര്യസംരക്ഷണമാര്‍ഗം കൂടുതല്‍ ഫലപ്രദമാകാനും സഹായിക്കും.

സ്ത്രീകളില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അടിക്കടി നടക്കുന്നുണ്ട്. ഇത് ചര്‍മത്തെയും ബാധിക്കും. ഇത് കണക്കാക്കിക്കൊണ്ടുള്ള തരത്തിലുള്ള ക്രീമുകളാണ് സ്ത്രീകള്‍ക്ക് വേണ്ടി നിര്‍മിക്കുന്നത്. ഇത്തരം ക്രീമുകള്‍ പുരുഷന്മാരില്‍ കാര്യമായ ഗുണങ്ങളൊന്നും ചെയ്യുന്നില്ലെന്നതാണ് വാസ്തവം. കാരണം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ഇതിന്റെ പേരിലുള്ള ചര്‍മമാറ്റങ്ങളുമൊന്നും പുരുഷന്മാരില്‍ നടക്കുന്നില്ല.

സ്ത്രീ പുരുഷന്മാരുടെ ചര്‍മത്തിന്റെ പ്രത്യേകത കൂടി കണക്കിലെടുത്താണ് ക്രീമുകള്‍ നിര്‍മിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്ത്രീകള്‍ക്കുള്ള ക്രീമുകളിലെ പല ഘടകങ്ങളും പുരുഷചര്‍മത്തില്‍ യാതൊരു വ്യത്യാസങ്ങളും ഉണ്ടാക്കാത്തവയായിരിക്കും.

ഇരു വിഭാഗങ്ങള്‍ക്കുമുള്ള ക്രീമുകള്‍ ഇപ്പോള്‍ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്. പുരുഷന്മാരെപ്പോഴും അവര്‍ക്കായുള്ള ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുന്നതാണ് ഗുണം ചെയ്യുക.

Story first published:  Monday, September 10, 2012, 5:15 [IST]
English summary
it's important for men to know that most women skincare products may not work well on their thick skin. And there's good scientific reason behind it.
Subscribe Newsletter