Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചര്‍മത്തിന് വെളുപ്പുവേണമെങ്കില്‍

Posted by:
Updated: Thursday, August 16, 2012, 14:39 [IST]

വെളുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ ആരും തന്നെ കാണില്ല. ഉള്ള നിറം മതി എന്ന് പലരും പറയുമ്പോഴും വെളുക്കണമെന്നായിരിക്കും മിക്കവാറും പേരുടെ താല്‍പര്യം. അധികം ചെലവാക്കാതെ വെളുക്കാനുള്ള ചില വഴികളറിയൂ,

ഓറഞ്ച് ചര്‍മത്തിന് നിറം നല്‍കുന്ന കാര്യത്തില്‍ ഒന്നാമനാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഓറഞ്ച് തൊലി അരച്ച് തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കാം. വെളുക്കും.

മഞ്ഞള്‍പ്പൊടി നാരങ്ങാനീരും തൈരും ചേര്‍ത്ത് മുഖത്തു പുരട്ടിയാലും നിറം ലഭിക്കും. ഇത് സ്ഥിരം ചെയ്യുന്നത് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തും.

പാചകത്തിന് ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ്‌ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.

വെള്ളരിക്കാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

ബദാം അരച്ച് പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ മാറുകയും ചെയ്യും.

ഇവയെല്ലാം നാം വീട്ടില്‍ തന്നെ ഉപയോഗിക്കുന്ന സാധനങ്ങളാണെന്നതാണ് പ്രധാനം. തികച്ചും പ്രകൃതിദത്ത മാര്‍ഗങ്ങളായതു കൊണ്ട് ഇവ ചര്‍മത്തിനും ദോഷം ചെയ്യില്ലെന്ന കാര്യം തീര്‍ച്ച.

Story first published:  Thursday, August 16, 2012, 14:36 [IST]
English summary
People born with black skin often suffer from an inferiority complex that they never look good due to their complexion. They keep on applying various products to make their complexions lighter.
Subscribe Newsletter