Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ആണുങ്ങള്‍ക്കും വെളുക്കാം

Posted by:
Updated: Monday, August 6, 2012, 12:09 [IST]

നിറത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ മാത്രമല്ലാ, പുരുഷന്മാരും ബോധവാന്മാരാണ്. ഇങ്ങനെയല്ലാ എന്നു കാണിക്കുമെങ്കിലും. ആണുങ്ങള്‍ക്കുള്ള ഫെയര്‍നസ് ക്രീമുകള്‍ ഇറങ്ങിയിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. ക്രീമുകളല്ലാതെ നിറം വര്‍ദ്ധിക്കാന്‍ പുരുഷന്മാരെ സഹായിക്കുന്ന ചില വഴികളിതാ,

08 06 men fairness tips

കഴിവതും രാവിലെ തന്നെ ഷേവ് ചെയ്യാതിരിക്കുക. ഇത് ചര്‍മത്തിന്റെ സ്വാഭാവികതയെ നശിപ്പിക്കുന്ന ഒരു പരിപാടിയാണ്. രാത്രി ചര്‍മത്തില്‍ ശേഖരിക്കപ്പെടുന്ന ജലാംശം നീങ്ങാന്‍ അല്‍പം സമയം വേണ്ടി വരും. രാവിലെ എഴുന്നേറ്റ് അല്‍പസമയം മുഖം ചീര്‍ത്തു കാണുന്നതിന് കാരണം ഇതു തന്നെയാണ്. ഷേവിംഗിലൂടെ ചര്‍മത്തിന് സ്വാഭാവികത കൈ വരിക്കാനുള്ള സാവകാശം ലഭിക്കില്ല. രാത്രി ഷേവ് ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം.

ഹൈഡ്രോക്വയനീന്‍, മെര്‍ക്കുറി, സ്‌റ്റെറോയ്ഡുകള്‍ എന്നിവ കലര്‍ന്ന ക്രീമുകളാണ് ഫെയര്‍നെസ് ക്രീമുകളില്‍ ഉള്‍പ്പെടുന്നത്. ഇവ ചര്‍മത്തിന് ദോഷമാണ്. വീട്ടില്‍ തന്നെ പുരുഷന്മാര്‍ക്കും ഫേസ് മാസ്‌കുകളുണ്ടാക്കാവുന്നതേയുള്ളൂ.

നല്ലപോലെ പഴുത്ത പഴമുടച്ച് മുഖത്തു തേയ്ക്കാം. ഇത് മുഖത്തിനു മൃദുത്വവും നിറവും നല്‍കും. വലിയ ചിലവൊന്നുമില്ലാത്ത പരിപാടിയുമാണ്. പ്രത്യേകിച്ച് വല്ലാതെ പഴുത്തുടഞ്ഞ പഴം കഴിയ്ക്കാന്‍ രുചി കാണില്ല. ഇൗ പഴം വെറുതെ കളയുകയും വേണ്ട.

ബദാം, ആര്യവേപ്പില, മഞ്ഞള്‍പ്പൊടി, ചന്ദനം, കടുക് ഇവ ഒരുമിച്ച് അരച്ച് മുഖത്തിടാം. അല്‍പനേരം മസാജ് ചെയ്ത് ഉണങ്ങിയ ശേഷം ഇളം ചൂടുള്ള വെള്ളം കൊണ്ട് കഴുകിക്കളയാം.

ആഫ്റ്റര്‍ ഷേവ് പലരിലും ചര്‍മപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ചില ആഫ്റ്റര്‍ ഷേവ് ലോഷനുകളില്‍ ആര്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മം വല്ലാതെ വരണ്ടതാക്കും. ഷേവിംഗിന് ശേഷം ചര്‍മത്തില്‍ ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്.

വെള്ളരിക്കയുടെ ജ്യൂസും നാരങ്ങാനീരും കലര്‍ത്തി മുഖത്തു പുരട്ടുന്നത് ചര്‍മനിറം വര്‍ദ്ധിക്കാന്‍ നല്ലതാണ്.

Story first published:  Monday, August 6, 2012, 12:07 [IST]
English summary
Are men concerned about their complexion? Do men worry about skin fairness?If asked few decades back the answer would be a big ‘no’ as fairness creams and cosmetics were the personal properties of female race. But today alarming statistics reveal that cosmetics and fairness creams are equally sought after by men too.
Subscribe Newsletter