Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കുഞ്ഞുങ്ങള്‍ക്കും സൗന്ദര്യം

Posted by:
Updated: Thursday, August 2, 2012, 17:56 [IST]

08 02 Beauty Tips Baby
 

തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സൗന്ദര്യം വേണമെന്ന് എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കും. ഇത് ഒരു പരിധി വരെ ജന്മസിദ്ധമാണ്. എങ്കിലും നമ്മളെക്കൊണ്ടാവുന്ന ചില കാര്യങ്ങളുമുണ്ട്.

കുഞ്ഞിനെ മഞ്ഞളിട്ട എണ്ണ തേപ്പിച്ചു കുളിപ്പിക്കുന്നത് നല്ലതാണ്. കുഞ്ഞുങ്ങളുടെ സൗന്ദര്യം വര്‍ദ്ധിക്കാന്‍ ഇത് സഹായിക്കും. ചര്‍മരോഗങ്ങളും കുറയും, നിറം വര്‍ദ്ധിക്കുകയും ചെയ്യും.

കുളിക്കുന്ന വെള്ളത്തില്‍ അല്‍പം പാലു ചേര്‍ത്ത് കുഞ്ഞിനെ കുളിപ്പിക്കുക. ചര്‍മകാന്തി വര്‍ദ്ധിക്കും.

ഉണക്കമുന്തിരി വെള്ളത്തിലിട്ട് പിറ്റേന്ന് ആ വെള്ളം കുഞ്ഞിന് കുടിക്കാന്‍ കൊടുക്കുക. കുഞ്ഞിന് നിറം വര്‍ദ്ധിക്കുമെന്നു മാത്രമല്ലാ, രക്തവുമുണ്ടാകും.

പയറു പൊടി, കടലമാവ് എന്നിവയാണ് കുഞ്ഞുങ്ങളുടെ മൃദുചര്‍മത്തിന് കൂടുതല്‍ നല്ലത്. ഇവ ഉപയോഗിക്കുക.

നാല്‍പാമരാദി പോലുള്ള ആയുര്‍വേദ എണ്ണകള്‍ കുഞ്ഞുങ്ങള്‍ അല്‍പം വളര്‍ന്നു കഴിഞ്ഞാല്‍ ഉപയോഗിക്കാം.

ദിവസവും നാളികേരം വെന്ത വെളിച്ചെണ്ണ കൊണ്ട് കുഞ്ഞുങ്ങളുടെ ശരീരം മസാജ് ചെയ്യുക. കാലിനടിയിലും എണ്ണ പുരട്ടണം. ഇത് കണ്ണിന് നല്ലതാണ്.

കുഞ്ഞുങ്ങളുടെ ശരീരത്തില്‍ അധികം ക്രീമുകളും മറ്റും ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. ഇവയിലെ രാസവസ്തുക്കള്‍ ചര്‍മം കേടു വരുത്തും.

Story first published:  Thursday, August 2, 2012, 17:55 [IST]
English summary
There are certain things to make your baby beautiful. Try this tips and find out the difference,
Subscribe Newsletter