സൗന്ദര്യസംരക്ഷണത്തിന് ഫേസ് പായ്ക്കുകള്‍ വളരെയേറെ ഗുണം ചെയ്യും. ഇവ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നവയാണ്. പാര്‍ശ്വഫലങ്ങളുണ്ടാക്കില്ലെന്നത് മറ്റൊരു ഗുണം.
ഫേസ് പാക്ക് തെരഞ്ഞെടുക്കുന്നതിന് മുന്‍പ് നമ്മുടെ ചര്‍മം ഏതുതരമാണെന്നും ചേരുന്ന ഫേസ്പാക്ക് ഏതെന്നും തീരുമാനിക്കണം.
സാധാരണ ചര്‍മമുള്ളവര്‍ക്ക് ഓട്‌സ്, തേന്‍ എന്നിവ ഉപയോഗിച്ച് നല്ല ഫേസ് പാക്കുണ്ടാക്കാം. പീച്ച് നല്ലപോലെ വേവിച്ചുടച്ച് ഓട്‌സും തേനും കൂട്ടിക്കലര്‍ത്തിയാല്‍ സാധാരണ ചര്‍മമുള്ളവര്‍ക്ക് പറ്റിയ ഫേസ്പാക്കായി. മുഖത്തും കഴുത്തിലും ഇത് തേച്ചുപിടിപ്പിച്ച് 15 മിനിറ്റിനു ശേഷം തണുത്ത വെള്ളം കൊണ്ട് കഴുകിക്കളയാം.
ഫുള്ളേഴ്‌സ് എര്‍ത്ത് എന്നറിയപ്പെടുന്ന, സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്ന ഒരുതരം മണ്ണുണ്ട്. ഇത് ചന്ദനപ്പൊടിയും പനിനീരും തുളസിനീരും കൂട്ടിക്കലര്‍ത്തി എണ്ണമയമുളള ചര്‍മത്തിനായുള്ള ഫേസ്പാക്കായി ഉപയോഗിക്കാം. ഇത് എണ്ണമയമുണ്ടാകുന്നത് നിയന്ത്രിക്കുകയും മുഖത്തെ ചെറുസുഷിരങ്ങള്‍ തുറന്ന് ചര്‍മത്തിലെ കോശങ്ങളില്‍ വായുസഞ്ചാരമുണ്ടാക്കുകയും ചെയ്യുന്നു.
വരണ്ട ചര്‍മമുള്ളവരില്‍ ചുളിവുകളുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ഇവര്‍ക്ക് ഓറഞ്ച്‌നീരും പപ്പായയും ചേര്‍ത്തുള്ള ഫേസ്പാക്ക് ഏറെ ഗുണം ചെയ്യു. ഈ ഫേസ്പാക്കില്‍ അല്‍പം ഒലീവ് എണ്ണ, ഗ്ലിസറിന്‍ എന്നിവ ചേര്‍ക്കുക. ഇത് മുഖത്തു തേച്ച് ഉണങ്ങിയതിന് ശേഷം കഴുകിക്കളഞ്ഞാല്‍ ചര്‍മം മൃദുവാകുകയും ചുളിവുകള്‍ വീഴുന്നത് തടയുകയും ചെയ്യും.
ആര്യവേപ്പ്, തുളസി എന്നിവയുടെ ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ചരച്ച് അതില്‍ മഞ്ഞള്‍, ചന്ദനപ്പൊടി, പനിനീര് എന്നിവ ചേര്‍ത്താന്‍ നല്ലൊന്നാന്തരം ഫേസ്പാക്കായി. മുഖക്കുരു, പാടുകള്‍ എന്നിവ കളയാന്‍ ഇത് സഹായിക്കും.
.




















