Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മണ്‍സൂണ്‍ ചര്‍മസംരക്ഷണം

Posted by:
Published: Thursday, July 26, 2012, 12:45 [IST]

വേനലിലും മഞ്ഞിലും മാത്രമല്ലാ,മഴക്കാലത്തും ചര്‍മസംരക്ഷണം വളരെ പ്രധാനം തന്നെയാണ്.

07 26 monsoon skin care

ഈ സമയത്ത് ചര്‍മത്തിന് ഒരു സ്ഥിരതയുള്ള സ്വഭാവമുണ്ടായിരിക്കില്ലെന്നതാണ് പ്രധാന ദോഷം. ചിലപ്പോള്‍ എണ്ണമയമുള്ള ചര്‍മമായി അനുഭവപ്പെട്ടേക്കാം. ചിലപ്പോള്‍ വരണ്ട ചര്‍മമായേക്കാം.

മഴക്കാലത്ത് വായുവില്‍ നിന്നും വെള്ളത്തില്‍ നിന്നും ധാരാളം ബാക്ടീരിയകള്‍ ചര്‍മരോഗങ്ങളുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരം അണുബാധകള്‍ തടയാന്‍ ആന്റി ബാക്ടീരിയല്‍ ടോണര്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ആന്റി ബാക്ടീരിയല്‍ ഫേസ് വാഷും ഗുണം ചെയ്യും.

വരണ്ട ചര്‍മമാണെങ്കില്‍ കാമോമൈല്‍ ഓയിലും പാലും കൂട്ടിച്ചേര്‍ത്ത് തേക്കുന്നതും എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കുന്നതും ഗുണം ചെയ്യും.

മണ്‍സൂണ്‍ വരണ്ട മുഖത്തു നിന്നും ഈര്‍പ്പം വലിച്ചെടുക്കുകയും എണ്ണമയമുള്ള ചര്‍മം കൂടുതല്‍ എണ്ണമയമുള്ളതാക്കുകയും ചെയ്യും. മഴ നനയാന്‍ ഇടയുള്ളവര്‍ വാട്ടര്‍ ബേസ് അല്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കണം. അല്ലാത്തവര്‍ വാട്ടര്‍ ബേസ് മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

വരണ്ട ചര്‍മമുള്ളവര്‍ അരച്ച ബദാം എന്നിവ മുഖത്തു പുരട്ടുന്നത് നല്ലതാണ്. അരച്ച ബദാമില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം.

മഴക്കാലത്ത് മുഖത്ത് വളരെ വീര്യം കുറഞ്ഞ സ്‌ക്രബറുകള്‍ മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ. ഓട്‌സ് പൊടിച്ചത്, പപ്പായയുടെ പള്‍പ്പ് എന്നിവ ഗുണം ചെയ്യും.

മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്.

English summary
Monsoon is the time where your skin behaves a little strange and is often unstable; suddenly it's gets oily or become dry and dehydrated. Hence it is very necessary that you take care of your skin during this season in order to look fresh and beautiful.
Subscribe Newsletter