Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

മുഖസൗന്ദര്യത്തിന് വ്യായാമം

Posted by:
Updated: Thursday, July 19, 2012, 13:19 [IST]

07 19 Exercise Tips Face Beauty
 

ശരീരസൗന്ദര്യത്തിനു മാത്രമല്ലാ, മുഖസൗന്ദര്യത്തിനു പറ്റിയ വ്യായാമങ്ങളുമുണ്ട്. മുഖത്തെ ഓരോ അവയവങ്ങള്‍ക്കും ചേരുന്ന വ്യായാമങ്ങള്‍. ചെയ്യാന്‍ വളരെ എളുപ്പവും. ഇവയെങ്ങനെയെന്നു നോക്കൂ.

മുഖസൗന്ദര്യത്തില്‍ കണ്ണകളുടെ സൗന്ദര്യവും എടുത്തു പറയണം. നെറ്റിയുടെ ഇരുവശത്തും രണ്ടു വിരലുകള്‍ കൊണ്ട് അമര്‍ത്തിപ്പിടിക്കുക. എന്നിട്ട് കണ്ണുകള്‍ 10 പ്രവാശ്യം തുടര്‍ച്ചയായി അടച്ചു തുറക്കുക. ഇതിനു പുറമെ തല തിരിക്കാതെ ഇടതു,വലതു വശങ്ങളിലേക്കു നോക്കുക. കണ്ണുകള്‍ വൃത്താകൃതിയില്‍ ചലിപ്പിക്കുന്നതും നല്ലതാണ്.

കഴുത്തു പുറകിലേക്ക് തിരിച്ച് മുകളിലേക്കു നോക്കുക. ഇതേ രീതിയില്‍ പിടിച്ച് വായില്‍ എന്തെങ്കിലും ഇട്ട് ചവയ്ക്കുന്നതു പോലെ ചെയ്യുക. കഴുത്തിലെ മസിലുകള്‍ക്ക് ചേര്‍ന്ന നല്ല വ്യായാമമാണിത്. അത് 20 തവണ വീതം ചെയ്യണം.

ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് കൂര്‍പ്പിച്ച് മൂക്കിനടുത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുക. ഇത് അഞ്ചു തവണ ആവര്‍ത്തിക്കാം.

നല്ല കവിളുകള്‍ക്കും വ്യായാമം പ്രധാനമാണ്. വായില്‍ വെള്ളം നിറച്ചു പിടിക്കുന്നത് കവിളുകള്‍ തുടുത്തിരിക്കാന്‍ സഹായിക്കും. ഒട്ടിയ കവിളുകളുള്ളവര്‍ കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നതും നല്ലതാണ്. മസാജ് ചെയ്യുന്നത് കവിളുകളുടെ സൗന്ദര്യത്തെ സഹായിക്കുന്ന ഒരു ഘടകമാണ്. മസാജ് ചെയ്യുമ്പോള്‍ കണ്ണുകള്‍ക്ക് കീഴെയുള്ള ഭാഗം ഒഴിവാക്കണം. കാരണം ഇവിടുള്ള ചര്‍മം വളരെ മൃദുവാണ്.

മുഖത്തിനു ചേര്‍ന്ന ഏറ്റവും നല്ല വ്യായാമമാണ് ചിരിക്കുന്നത്. ഇത് മുഖസൗന്ദര്യവും മാത്രമല്ലാ, മനസും നന്നാക്കും

Story first published:  Thursday, July 19, 2012, 13:11 [IST]
English summary
There are certain facial exercises which helps the beauty factor of face,
Subscribe Newsletter