Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

കണ്ണുകളുടെ സൗന്ദര്യത്തിന് ചില വഴികള്‍

Posted by:
Updated: Monday, July 9, 2012, 12:19 [IST]

ഒരു സ്ത്രീയുടെ സൗന്ദര്യത്തില്‍ കണ്ണുകള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്. നല്ല ഭംഗിയുള്ള കണ്ണുകളാണെങ്കില്‍ മുഖത്തേക്കു നോക്കുമ്പോള്‍ ആദ്യം നോട്ടം പതിയുക കണ്ണുകളിലേക്കു തന്നെയായിരിക്കും.

07 09 tips care eyes

കവിത വിരിയും കണ്ണുകള്‍ എന്നൊക്കെയുള്ള പ്രയോഗം അര്‍ത്ഥവത്താകണമെങ്കില്‍ കണ്ണുകളുടെ സൗന്ദര്യത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. വലിയ ബുദ്ധിമുട്ടൊന്നുമില്ല, ചെലവുമില്ല. നമുക്കു തന്നെ ചെയ്യാം, ചില നിസാര കാര്യങ്ങള്‍.

കണ്‍തടത്തിലെ കറുപ്പ് വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. പരിഹാരവുമുണ്ട്. കുക്കുമ്പര്‍ നീരില്‍ പഞ്ഞി മുക്കി കണ്ണിനു മുകളില്‍ വയ്ക്കുക. കണ്ണിനും കുളിര്‍മ ലഭിക്കും. കണ്‍തടത്തിലെ കറുപ്പ് കുറയുകയും ചെയ്യും. ഇത് രണ്ടാഴ്ച അടുപ്പിച്ചു ചെയ്യണം. കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ച് കണ്ണുകള്‍ക്ക് മുകളില്‍ വച്ചാലും മതി.

ബദാം ഓയില്‍, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുക. കണ്‍തടത്തിലെ കറുപ്പും ചുളിവും അകലും. വൈറ്റമിന്‍ എ ഓയില്‍ തേയ്ക്കുന്നതും നല്ലതാണ്.

തണുത്ത വെള്ളത്തില്‍ മുഖം അല്‍പനേരം താഴ്ത്തിപ്പിടിക്കുക. കണ്ണുകള്‍ക്ക് ഇത് നല്ലതാണ്.

കണ്‍തടത്തില്‍ പനിനീര്‍ പുരട്ടുന്നതും നല്ലതാണ്. ഇത് കിടക്കുന്നതിനു മുന്‍പു ചെയ്യാം.

തക്കാളി, ചെറുനാരങ്ങാനീര് കൂട്ടിച്ചേര്‍ത്ത് കണ്ണിനു ചുറ്റും പുരട്ടുന്നതും ഗുണം ചെയ്യും.

പുറത്തു പോയി വന്നാല്‍ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണുകളും കഴുകുന്നതു ശീലമാക്കുക. ഇളനീര്‍ കുഴമ്പു പോലുള്ളവ കണ്ണിലെഴുതുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പൊടിയിലും ചൂടിലും പോകേണ്ടി വരുമ്പോള്‍ കൂളിംഗ് ഗ്ലാസ് ധരിക്കുന്നതും കണ്ണുകളുടെ സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.

Story first published:  Monday, July 9, 2012, 12:15 [IST]
English summary
Beautiful eyes are the first thing that one notices in your look. In the beauty market, you can find number of eye care kits and eye makeup cosmetics. But as you know that our eyes are the most sensitive part in our body, so rather than going for synthetic beauty cosmetics for eye care, you must try natural beauty treatments for your eyes.
Subscribe Newsletter