സ്‌ട്രെച്ച് മാര്‍ക്‌സ് പല സ്ത്രീകളുടേയും ചര്‍മപ്രശ്‌നമാണ്. പ്രത്യേകിച്ചു പ്രസവിച്ച സ്ത്രീകളുടെ വയറ്റില്‍ അത്തരം പാടുകള്‍ സാധാരണമാണ്. പെണ്‍കുട്ടികള്‍ പെട്ടെന്നു തടി വയ്ക്കുമ്പോഴും ഇത്തരം പാടുകള്‍ കാണാം.
തുട, വയര്‍ എന്നിവിടങ്ങളിലാണ് മിക്കവാറും ഇത്തരം പാടുകള്‍ വരാറുള്ളത്. ചര്‍മം വലിയുന്നതാണ് ഇത്തരം പാടുകള്‍ക്ക് കാരണവും.
സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്ക് പരിഹാരമായി പല വഴികളുമുണ്ട്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍.
വൈറ്റമിന്‍ ഇ ഓയില്‍ പാടുകളുള്ളിടത്ത് പുരട്ടി മസാജ് ചെയ്യുന്നത് നല്ലതാണ്.
ജൊജോബ ഓയില്‍, ബദാം ഓയില്‍, ഒലീവ് ഓയില്‍ എന്നിവയും മസാജിന് ഉപയോഗിക്കാം.
കൊക്കോ ബട്ടറോ ഇതുകൊണ്ടുണ്ടാക്കിയ ക്രീമുകളോ പുരട്ടി സ്‌ട്രെച്ച്് മാര്‍ക്കുള്ളിടത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്.
അര കപ്പ് വെര്‍ജില്‍ ഓയില്‍, കാല്‍ കപ്പ് കറ്റാര്‍ വാഴ ജെല്‍, ആറ് ക്യാപ്‌സൂള്‍ വൈറ്റമിന്‍ ഡി- നാല് ക്യാപ്‌സൂള്‍ വൈറ്റമിന്‍ എ ഓയില്‍ എന്നിവ ചേര്‍ത്ത് മിശ്രിതമുണ്ടാക്കി പുരട്ടുന്നതും ഗുണം ചെയ്യും.
മുകളില്‍ പറഞ്ഞ എണ്ണകള്‍ കടകളില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. വൈറ്റമിന്‍ ക്യാപ്‌സൂളുകല്‍ മരുന്നുകടകളില്‍ ലഭ്യമാണ്.
വയറ്റിലെ മസിലുകള്‍ മുറുകാനുള്ള വ്യായാമം ചെയ്യുന്നതും ഇത്തരം പാടുകള്‍ മാറ്റാന്‍ നല്ലതാണ്.
വൈറ്റമിന്‍ സി, ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഇത്തരം പാടുകള്‍ മാറ്റാന്‍ നല്ലതാണ്.
ഇത്തരം മാര്‍ഗങ്ങള്‍ വേണെന്നുള്ളവര്‍ക്ക് ഇതിനായുള്ള ക്രീമുകള്‍ വാങ്ങുവാനും ലഭിക്കും




















