Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

പൊള്ളുന്ന വെയിലല്ലേ, വെയിലേറ്റു വാടല്ലേ..

Posted by:
Published: Friday, June 1, 2012, 15:42 [IST]

06 01 Sun Light Effect Skin
 

സൂര്യന്‍ ഒരു വിധത്തില്‍ പറഞ്ഞാല്‍ ചര്‍മത്തിന്റെ ശത്രുവാണ്. സണ്‍ടാന്‍ എന്നതിനേക്കാളുപരി കടുത്ത വെയിലും സൂര്യപ്രകാശവും ചര്‍മത്തിന് വരുത്തുന്ന ദോഷങ്ങള്‍ പലതാണ്.

സൂര്യരശ്മികള്‍ ചര്‍മത്തിലേക്കു തുളച്ചു കയറും. ചര്‍മത്തിലെ കൊളാജന്‍ എന്ന കോശങ്ങളെ കേടുവരുത്തും. ചര്‍മം വരണ്ടതാകാനും മാര്‍ദവം നഷ്ടപ്പെടാനും ഇത് വഴിയൊരുക്കും. ഒരിക്കല്‍ കൊളാജന്‍ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ മാസങ്ങളെടുക്കും വീണ്ടും ഈ പ്രശ്‌നം പരിഹരിക്കപ്പെടാന്‍. സൂര്യപ്രകാശം ചര്‍മത്തിലെ മുഴുവന്‍ ഈര്‍പ്പവും വലിച്ചെടുക്കും.

അമിതമായി വെയിലേല്‍ക്കുന്നത് മുഖത്ത് ചുളിവുകളുണ്ടാകാനും കാരണമാകും. സൂര്യരശ്മികള്‍ മുഖത്തെ ഈര്‍പ്പം വലിച്ചെടുക്കുന്നതു തന്നെ കാരണം. മുഖത്ത് ചുളിവുകളുണ്ടാകുന്നതിന്റെ 75-80 ശതമാനം കാരണവും സൂര്യന്റെ അള്‍ട്രാവയലറ്റ് ര്ശ്മികളാണ്.

ടാനിന് പുറമെ ചര്‍മത്തില്‍ കറുത്ത കുത്തുകളുണ്ടാകുന്നതിനും പ്രധാന കാരണം സൂര്യരശ്മികളാണ്. കറുത്ത് വട്ടത്തിലുള്ള ഇവ സണ്‍ സ്‌പോട്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇതിന് പുറമെ ഫ്രക്കിള്‍സ് ഉണ്ടാകാനും സൂര്യരശ്മികള്‍ കാരണമാകുന്നുണ്ട്. സണ്‍ ബാത്ത് നടത്തുന്നവരിലുണ്ടാകുന്ന ഒരു സാധാരണമായ പ്രശ്‌നമാണിത്. മുഖത്തു മാത്രമല്ലാ, കയ്യിലും കഴുത്തിലുമെല്ലാം ഇത്തരം സണ്‍സ്‌പോട്ടുകളുണ്ടാകുന്നു.

ഫ്രക്കിള്‍സിനും സണ്‍ സ്‌പോട്ടുകള്‍ക്കും പുറമെ ബ്ലാക്ക് ഹെഡ്‌സ് എന്ന ചര്‍മ പ്രശ്‌നത്തിനും സൂര്യരശ്മികളാണ് കാരണം. ഇവയും കറുത്ത ചെറിയ കുത്തുകളായാണ് കാണപ്പെടുക.

അധികം വെയിലേറ്റാല്‍ ചര്‍മം കരുവാളിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇതാണ് സണ്‍ ടാന്‍ എന്നറിയപ്പെടുന്നത്. കടുത്ത വെയിലേല്‍ക്കുന്നതവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാകാറുണ്ട്.

സണ്‍ ബേണ്‍ അഥവാ സൂര്യാഘാതമാണ് മറ്റൊരു പ്രശ്‌നം. അമിതമായി വെയിലേല്‍ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും ജലാംശം പൂര്‍ണമായും നഷ്ടപ്പെടുന്നു. ചര്‍മം പൊള്ളുന്നു. മരണത്തിന് വരെ കാരണമായേക്കാവുന്ന ഒരു അവസ്ഥയാണിത്.

കടുത്ത സൂര്യപ്രകാശത്തിലിറങ്ങാതിരിക്കുകയെന്നതാണ് പ്രധാനം. സണ്‍സ്‌ക്രീന്‍ ലോഷന്‍ നിര്‍ബന്ധമായും പുരട്ടുക. വെയിലില്‍ നടക്കുമ്പോള്‍ കുട ഉപയോഗിക്കാം.


English summary
The sun rays have more effects on the skin than just tanning. So, to save the skin from the ultraviolet rays, you get many sun protective lotions in the market
Subscribe Newsletter