Thought for the day
Your page will load in ...
Close Ad X
Advertisement
Englishहिन्दीಕನ್ನಡதமிழ்తెలుగు
 
Share This Story

ചില ചര്‍മത്തെറ്റുകള്‍

Posted by:
Published: Monday, April 30, 2012, 12:37 [IST]

04 30 Common Skin Care Mistakes Aid0200
 

പലപ്പോഴും നാം കാര്യമായി ശ്രദ്ധിക്കാത്ത ചില ചര്‍മകാര്യങ്ങള്‍ ഉണ്ട്. ചില അശ്രദ്ധകള്‍ എന്നു വേണമെങ്കില്‍ പറയാം. ഇവയുടെ ദോഷങ്ങളെക്കുറിച്ച് അറിയാത്തതു തന്നെയാണ് ഇവയെ നിസാരമായി വിട്ടുകളയാനും കാരണം.

കണ്‍തടങ്ങള്‍ തൂങ്ങുന്നതാണ് പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണം. ചിലപ്പോള്‍ ചെറുപ്പക്കാരിയും ഇത് കാണാറുണ്ട്. കകണ്ണിനടിയിലെ ചര്‍മം പിടിച്ചു താഴേക്കു വലിക്കുന്നത് ഇതിനൊരു കാരണമാകാം. ചിലപ്പോള്‍ കണ്ണെഴുതാനും കണ്ണില്‍ വീണ കരടു കളയാനുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ട്. കണ്‍തടങ്ങളിലെ ചര്‍മം വളരെ നേര്‍ത്തതാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ചര്‍മം താഴേക്കു തൂങ്ങുകയാണ് ചെയ്യുന്നത്. ചര്‍മത്തില്‍ ചുളിവു വീഴാനും ഇത് കാരണമാകുന്നു.

രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ മുഖം കഴുകാറില്ലേ, ഇതും സൗന്ദര്യസംരക്ഷണത്തില്‍ പ്രധാനമാണ്. കാരണം രാത്രി ഉറക്കത്തില്‍ ചര്‍മത്തിന്റെ ഗ്രന്ഥികളില്‍ നിന്നും ദ്രാവകങ്ങള്‍ പുറപ്പെടുവിക്കുന്നുണ്ട്. ഇവ കഴുകിക്കളയുക പ്രധാനം. മുഖം കഴുകാതെ ക്രീമുകളും മറ്റും തേച്ചാല്‍ ഗുണമുണ്ടായെന്നും വരില്ല. രാത്രിയില്‍ ക്രീം പുരട്ടുന്ന ശീലമുണ്ടെങ്കില്‍ ഇതും രാവിലെ കഴുകിക്കളയേണ്ടത് പ്രധാനം. രാത്രി കിടക്കാന്‍ നേരത്തും മുഖം കഴുകേണ്ടത് പ്രധാനം.

വര്‍ഷം മുഴുവനും ഒരേ തരം ക്രീമുകളും ലോഷനുകളും ചര്‍മത്തില്‍ ഉപയോഗിക്കുന്ന രീതിയാണ് പലര്‍ക്കും ഉള്ളത്. ഇത് തികച്ചും തെറ്റായ ശീലമാണ്. കാരണം കാലാവസ്ഥക്കു ചേര്‍ന്ന വിധത്തിലാണ് ഇവ ഉപയോഗിക്കേണ്ടത്. ഉദാഹരണത്തിന് മഞ്ഞുകാലത്ത് മുഖത്തിന് കൂടുതല്‍ മോയിസ്ചറൈസര്‍ ഉള്ള ക്രീമുകള്‍ വേണം. വരള്‍ച്ച തടയാന്‍ ഇത് പ്രധാനം. എന്നാല്‍ വല്ലാതെ വിയര്‍ക്കുന്ന വേനല്‍ക്കാലത്ത് ഇവയല്ല ഉപയോഗിക്കേണ്ടത്. വിയര്‍ക്കാത്ത തരം, അധികം കട്ടിയില്ലാത്ത ക്രീമുകള്‍ വേണം. ചര്‍മത്തിന്റെ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.

മുഖത്ത് പാടുകളോ കുരുക്കളോ ഉണ്ടെങ്കില്‍ അവിടെ അമര്‍ത്തി നോക്കുന്നതും എപ്പോഴും അവിടെത്തന്നെ പിടിക്കുന്നതും പൊതുവായ ശീലമാണ്. ഇതിന്മേലായിരിക്കും പിന്നെ കയ്യ്. ഇത് മുഖത്ത് പാടുകളും കരുവാളിപ്പും വരുത്താന്‍ ഇട വരുത്തും. മുഖക്കുരു അമര്‍ത്തി പൊട്ടിക്കുന്ന ശീലവും ചിലര്‍ക്കെങ്കിലുമുണ്ട്. ഇതും മുഖത്ത് സ്ഥിരമായ പാടു വരുത്തും. കൂടുതല്‍ മുഖക്കുരു വരാന്‍ ഇട വരുത്തുകയും ചെയ്യും.

മുകളില്‍ പറഞ്ഞ ശീലങ്ങള്‍ മാറ്റുകയാണ് ബുദ്ധി. അല്ലെങ്കില്‍ നാം തന്നെ നമ്മുടെ ചര്‍മത്തെ കേടു വരുത്തുകയാവും ഫലം.

Topics: skin, beauty, eye
English summary
There are certain skin care mistakes which makes wrinkles and blemishes, be aware of such habits,
Subscribe Newsletter