For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളങ്ങുന്ന തലമുടിക്ക് വീട്ടുവൈദ്യങ്ങള്‍

By Sruthi K M
|

കാലാവസ്ഥാ മാറ്റങ്ങള്‍ നിങ്ങളുടെ തല മുടിക്ക് പല പ്രശ്‌നങ്ങളും ഉണ്ടാക്കാം.. പൊടിയും അഴുക്കും നിങ്ങളുടെ മുടിയുടെ വളര്‍ച്ചയ്ക്ക് കോട്ടം തട്ടിക്കും. താരന്‍, വരണ്ട മുടി, മുടി പൊട്ടിപോകല്‍, മുടി ചുരുണ്ടു പോകല്‍ തുടങ്ങി പല പ്രശ്‌നങ്ങളും ഉണ്ടാകാം. നിങ്ങള്‍ക്ക് നല്ല നീളമുള്ള മുടിയും തിളക്കമാര്‍ന്ന മുടിയും ഞങ്ങള്‍ തന്നാലോ..? അതിന് ഞങ്ങള്‍ പറയുന്ന ചില കാര്യങ്ങള്‍ നിങ്ങള്‍ ചെയ്താല്‍ മാത്രം മതി.

നല്ല മുടി ചിലര്‍ക്ക് കിട്ടുന്ന ഭാഗ്യമാണ്. ആ ഭാഗ്യം നിങ്ങള്‍ക്കും വേണ്ടേ..? മുടിക്ക് നല്ല നിറം കിട്ടാനും വളരാനും പല ഹെയര്‍ കെയര്‍ വസ്തുക്കളും ബ്യൂട്ടീഷന്‍സ് പറഞ്ഞു തന്നിരിക്കാം. അത്തരം വസ്തുക്കള്‍ കടയില്‍ നിന്നും വാങ്ങി ഉപയോഗിച്ചിട്ട് തല്‍ക്കാലത്തേക്കുള്ള സംതൃപ്തി നിങ്ങള്‍ക്ക് കിട്ടുമെന്നല്ലാതെ പിന്നീട് നിങ്ങള്‍ക്ക് അത് ദോഷം ചെയ്യും.

പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ടത്. തിളക്കമാര്‍ന്ന നല്ല മുടിക്ക് വേണ്ടി നിങ്ങളുടെ വീട്ടില്‍ നിന്ന് നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകും...? നോക്കാം....

മയോനിസ്

മയോനിസ്

മുടിക്ക് തിളക്കം നല്‍കാന്‍ കഴിവുള്ള ഒരു ചേരുവയാണ് മയോനിസ് എന്ന ഒരു തരം സോസ്. നിങ്ങള്‍ കണ്ടീഷ്ണര്‍ മുടിയില്‍ പുരട്ടുന്ന പോലെ മയോനിസ് പുരട്ടുക. എന്നിട്ട് തല ഒരു കവര്‍ വച്ച് പൊതിഞ്ഞു വെക്കാം. 20 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

ബിയര്‍

ബിയര്‍

ബിയര്‍ മുടിക്ക് തിളക്കം വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു മാര്‍ഗമാണ്. ഷാമ്പു വച്ച് മുടി കഴുകിയതിന് ശേഷം ബിയര്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. എന്നിട്ടും വീണ്ടും കഴുകാം. നിങ്ങളുടെ കാര്‍കൂന്തല്‍ ഭംഗിയായിട്ടിരിക്കും.

കട്ടന്‍ ചായ

കട്ടന്‍ ചായ

കട്ടന്‍ ചായ മുടിക്ക് തിളക്കം നല്‍കില്ലെങ്കിലും മുടിയുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കും. ബ്ലാക് ടീയില്‍ അടങ്ങിയ കഫീന്‍ ഹോര്‍മോണുകളുടെ നല്ല പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഇത് മുടി കൊഴിച്ചലിനെ പ്രതിരോധിക്കുന്നു. കിടക്കുന്നതിനുമുന്‍പ് ബ്ലാക്ക് ടീയുടെ പൊടി തലയില്‍ തേച്ച് പിടിപ്പിക്കുക. രാവിലെ ഷാമ്പു വച്ച് കഴുകി കളയാം.

മുട്ട

മുട്ട

നിങ്ങളുടെ മുടി മിനുസമുള്ളതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള മറ്റൊരു മാര്‍ഗമാണ് മുട്ട. രണ്ട് മുട്ടയുടെ മഞ്ഞക്കുരു എടുക്കുക. ഇതിലേക്ക് മൂന്ന് ടീസ്പൂണ്‍ ഒലിവ് ഓയില്‍ ചേര്‍ക്കാം. ഈ മിശ്രിതം നിങ്ങളുടെ തലയില്‍ പുരട്ടാം. 30 മിനിട്ട് കഴിഞ്ഞ് കഴുകാം. നിങ്ങള്‍ക്ക് അത്ഭുതകരമായ മാറ്റം കാണാം.

വിനാഗിരി

വിനാഗിരി

തിളമുള്ള മുടി അഴകിന് മറ്റൊരു വീട്ടു മാര്‍ഗമാണ് വിനാഗിരി. രണ്ട് ടീസ്പൂണ്‍ വിനാഗിരി ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഷാമ്പു ഉപയോഗിച്ച് മുടി കഴുകിയതിനുശേഷം ഈ വെള്ളം ഉപയോഗിച്ച് കഴുകാം.

അവോക്കാഡോയും ഒലിവ് ഓയിലും

അവോക്കാഡോയും ഒലിവ് ഓയിലും

അവോക്കാഡോയും ഒലിവ് ഓയിലും ചേര്‍ത്ത് ഹെയര്‍ കെയര്‍ പാക്ക് ഉണ്ടാക്കാം. ഇത് തലയില്‍ 20 മിനിട്ട് തേച്ച് വയ്ക്കാം. ഇത് മുടിക്ക് നല്ല നിറം നല്‍കും.

തൈര്

തൈര്

നിങ്ങളുടെ മുടി വരണ്ടതും നിറമില്ലാത്തതുമാണോ..? എന്നാല്‍ ഈ വീട്ടുവൈദ്യം ഉപയോഗിക്കാം. തൈര് നിങ്ങളെ സഹായിക്കും. തൈര് തലമുടിയില്‍ നേരിട്ട് പുരട്ടാം. കുറച്ച് സമയം വച്ചതിനുശേഷം കഴുകി കളയാം. എന്നും ഇത് ചെയ്താല്‍ നല്ലത്.

തേന്‍

തേന്‍

രണ്ട് ടീസ്പൂണ്‍ തേന്‍ രണ്ട് കപ്പ് ചൂടുവെള്ള ത്തില്‍ ചേര്‍ക്കുക. ഇത് ഉപയോഗിച്ച് നിങ്ങളുടെ മുടി കഴുകാം.

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ ജെല്‍

കറ്റാര്‍ വാഴ നിങ്ങളുടെ മുടിക്ക് നല്ല തിളക്കം തരും. ആരോഗ്യമുള്ള മുടിക്കും ഇത് മികച്ച പരിഹാരമാര്‍ഗമാണ്. വൈറ്റമിന്‍സും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ കറ്റാര്‍ വാഴയുടെ പശ മുടിക്ക് തേക്കാം.

ജെലാറ്റിന്‍

ജെലാറ്റിന്‍

നിങ്ങളുടെ മുടിക്ക് പ്രോട്ടീന്‍ കിട്ടിയാല്‍ നല്ല തിളക്കവും കിട്ടും. ജെലാറ്റിന്‍ ഹെയര്‍ പാക്ക് ഇതിന് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ജെലാറ്റിന്‍ ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കാം. ഇതിലേക്ക് ഒരു ടീസ്പൂണ്‍ വിനാഗിരിയും അല്‍പം എണ്ണയും ചേര്‍ക്കാം. ഇത് നിങ്ങളുടെ തലയില്‍ പുരട്ടാം. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം.

English summary

ten home remedies for shiny hair

here are some natural ways for shiny hair
Story first published: Saturday, March 7, 2015, 11:39 [IST]
X
Desktop Bottom Promotion