Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
വെളുത്ത പല്ലുകള്‍ വേണോ?
നല്ല ചിരി സൗന്ദര്യത്തിന്റെ ലക്ഷണമാണ്. ഇതിന് വളരെ പ്രധാനമാണ് നല്ല പല്ലുകള്‍. കേടില്ലാത്ത പല്ലുകള്‍ മാത്രമല്ല, നല്ല വെളുത്ത നിറമുള്ള പല്ലുകള്‍ കൂടി നല്ല ചിരിയ്ക്ക് അത്യാവശ്യമാണ്.
ഇപ്പോഴത്തെ കാലത്ത് പല കാരണങ്ങള്‍ കൊണ്ടും പല്ലുകള്‍ എളുപ്പം കേടാകുകയും നിറം മങ്ങുകയും ചെയ്യും. കേടില്ലാത്ത പല്ലുകളാണെങ്കിലും ചിലപ്പോള്‍ വെളുത്ത നിറം ഉണ്ടായിരിക്കണമെന്നുമില്ല.

പല്ലുകള്‍ വെളുപ്പിക്കാന്‍ മാവില കൊണ്ട് പല്ലു തേയ്ക്കുന്നതു പോലുള്ള വിദ്യകള്‍ പഴമക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ആധുനിക തലമുറ ഇത്തരം ടെക്നികുകള്‍ അംഗീകരിച്ചെന്നു വരില്ല.
പല്ലിന്മേല് വെളുപ്പിക്കാന്‍ വേണ്ടി നടത്തുന്ന പല പരീക്ഷണങ്ങളും ചിലപ്പോള്‍ പല്ലു കേടാക്കുകയും പല്ലിന്റെ ഇനാമല്‍ പോകാന്‍ ഇട വരുത്തുകയും ചെയ്യും. ഇതൊന്നുമില്ലാതെ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്.
ബേക്കിംഗ് സോഡ പല്ലു വെളുപ്പിക്കാന്‍ പറ്റിയ ഒരു മാര്‍ഗമാണ്. ടൂത്ത് ബ്രഷില്‍ അല്പം ബേക്കിംഗ് സോഡ എടുത്ത് പല്ലു തേയ്ക്കുക. സാധാരണ പല്ലു തേയ്ക്കുന്നതു പോലെ തന്നെ. പല്ലിന് വെളുത്ത നിറം ലഭിയ്ക്കും.
പെറോക്സൈഡ് പല്ലു വെളുപ്പിക്കാനുള്ള മറ്റൊരു മാര്‍ഗമാണ്. പല്ലു തേച്ചതിന് ശേഷം അല്പം പെറോക്സൈഡ് കൊണ്ട് വായ കഴുകകു. ഇത് പല്ലു വെളുപ്പിക്കുക മാത്രമല്ല, വായിലെ ബാക്ടീരിയകളേയും അണുക്കളേയും കൊല്ലുകയും ചെയ്യും.
സെലറി പല്ലുകള്‍ വെളുക്കാന്‍ പറ്റിയ നല്ലൊരു വഴിയാണ്. ഇതില്‍ ഭൂരിഭാഗവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് വായിലിട്ട് ചവയ്ക്കുന്നത് പല്ലുകള്‍ക്ക് നിറം നല്‍കുക മാത്രമല്ല, വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നു.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പല്ലു വെളുക്കുവാനുള്ള നല്ലൊരു വഴിയാണ്. ഇത് കവിള് കൊള്ളുകയോ ബ്രഷില്‍ അല്പം പുരട്ടി പല്ലു തേയ്ക്കുകയോ ചെയ്യാം. പല്ലുകള്‍ വെളുക്കും.



Click it and Unblock the Notifications