For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലുണ്ടാക്കാം മിന്‍റ് മസ്സാജ് ഓയില്‍

By Super
|

മനം മടുക്കുന്ന ജോലിക്കിടയില്‍ ഒരു ഓയില്‍ മസ്സാജിന് അവസരം കിട്ടിയാല്‍ ആര്‍ക്കെങ്കിലും വേണ്ടെന്ന് പറയാന്‍ കഴിയുമോ. അതും വീട്ടില്‍ത്തന്നെയുണ്ടാക്കിയ മസ്സാജ് ഓയിലാണെങ്കിലോ.പിന്നെ പറയണോ.. മാര്‍ക്കറ്റിലെ പരസ്യങ്ങള്‍ നിറഞ്ഞ മസ്സാജ് ഓയിലുകളെ ഇനി മൈന്‍ഡ് ചെയ്യേണ്ട. നിങ്ങള്‍ക്ക് വീട്ടില്‍ത്തന്നെയുണ്ടാക്കാം ഉഗ്രന്‍ മിന്‍റ് മസ്സാജ് ഓയില്‍.

പുതിനയുടെ ഗുണങ്ങള്‍ പലതാണ്.ചര്‍മ്മത്തെ മൃദുലമാക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും പൊതിനയ്ക്ക് കഴിയും.പേശിവേദന, തലവേദന,ജലദോഷം,യാത്രാക്ഷീണം,ദഹനക്കേട്,ചര്‍ദ്ദില്‍ എന്നീ അസുഖങ്ങള്‍ക്കെല്ലാം പൊതിന നല്ലൊരു മരുന്നാണ്.പൊതിനത്തൈലം ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വ്വ് നല്‍കാന്‍ സഹായിക്കും.

Mint Massage Oil
ഒരു ഗ്ളാസ് ബൌളില്‍ 10 ടീസ്പൂണ്‍ ഗ്രേപ്പ് സീഡ് ഓയിലെടുക്കുക. മറ്റ് എണ്ണകളേക്കാള്‍ മണമില്ലാത്ത ഗ്രേപ്പ് സീഡ് ഓയിലാണ് മസ്സാജ് ഓയിലിന് ഏറ്റവും യോജിച്ചത്.ഇതിലേക്ക് 4 തുള്ളി റോസ്മേരി ഓയിലും 3 തുള്ളി യൂക്കാലി എണ്ണയും 2 തുള്ളി മിന്‍റ് ഓയിലും ചേര്‍ത്ത് യോജിപ്പിക്കാം.മിന്‍റ് മസ്സാജ് ഓയില്‍ റെഡി.


തയ്യാറാക്കിയ ഉടനേ മസ്സാജ് ഓയില്‍ ഒരു കറുത്ത കുപ്പിയിലേക്ക് മാറ്റാന്‍ പ്രത്യേകം ഓര്‍ക്കണം.അന്തരീക്ഷത്തിലെ ഓക്സിജനുമായി പ്രവര്‍ത്തിച്ച് മറ്റ് അനാവശ്യ വസ്തുക്കള്‍ ഉണ്ടാകുന്നത് തടയാനാണിത്.അതുകൊണ്ട് തന്നെ വെളിച്ചമുള്ള ഇടങ്ങളില്‍ ഇത് സൂക്ഷിക്കരുത്.മൂന്നോ നാലോ തവണ ഉപയോഗിച്ചുകഴിയുമ്പോള്‍ തന്നെ ഓയിലിന്‍റെ ഗുണം നഷ്ടപ്പെടും.അതുകൊണ്ട് ആവശ്യത്തിനനുസരിച്ച് മാത്രം ഉണ്ടാക്കുന്നതാകും ഉചിതം.

മസ്സാജ് ഓയ്ല്‍ കുട്ടികള്‍ക്ക് കൈയെത്താത്ത ഇടങ്ങളില്‍ വേണം സൂക്ഷിക്കാന്‍.

.

Read more about: beauty bodycare
English summary

Beauty, Skincare, Mint Massagae Oil, സൗന്ദര്യം, ചര്‍മസംരക്ഷണം, മിന്റ് മസാജ് ഓയില്‍

Making your own massage oil with healing essential oils can help you to take your massage to the next level. Not only can you tailor the ingredients to suit your needs, you will also be certain that the ingredients are fresh and pure.
X
Desktop Bottom Promotion