Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി
പ്രണയത്തില്‍ 100-ല്‍ 100 മാര്‍ക്ക് ഈ രാശിക്ക്, ചതിയില്ല, വഞ്ചനയില്ല: പ്രണയിച്ച് ചതിച്ചാല്‍ പക്ഷേ താങ്ങാനാവില്
പ്രണയം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഇഷ്ടപ്പെടുന്ന ഒരു വസ്തുത തന്നെയാണ്. ലോകമുള്ളിടത്തോളം പ്രണയവും നിലനില്‍ക്കും. എന്നാല്‍ പ്രണയം പോലെ തന്നെ പ്രണയ നൈരാശ്യവും. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് പ്രണയവും പ്രണയ നൈരാശ്യവും. പലപ്പോഴും പ്രണയിച്ചവര്‍ ഒരിക്കലെങ്കിലും പ്രണയ നൈരാശ്യവും അനുഭവിച്ചിട്ടുണ്ടാവും. എന്നാല്‍ പലരും അതില്‍ നിന്ന മുന്നോട്ടുള്ള ജീവിതത്തിലേക്ക് കയറി വരും. എന്നാല്‍ ഒരിക്കലും പ്രണയ നൈരാശ്യത്തില്‍ നിന്ന് കരകയറാന്‍ സാധിക്കാത്ത ചില രാശിക്കാരുണ്ട്. പലപ്പോഴും ഇവര്‍ക്ക് ആദ്യ പ്രണയം എന്നത് അത്രയേറെ മറക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ടാവും.
12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്കാണ് ഇത്തരം ബുദ്ധിമുട്ടേറിയ സമയം പ്രണയം സമ്മാനിക്കുന്നത്. നിങ്ങള്‍ പ്രണയിക്കുന്ന വ്യക്തിയാണോ? എന്നാല്‍ അത് കൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ ഉണ്ടായിട്ടുണ്ടോ? എന്നാല്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. ഒരു പ്രണയത്തകര്‍ച്ചയെ നിങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്തു എന്നതാണ് ഈ ലേഖനത്തില്‍ പറയുന്നത്. അത്തരം ചില രാശിക്കാരെക്കുറിച്ച് അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് പലപ്പോഴും പ്രണയവും പ്രണയ നൈരാശ്യവും ജീവന്‍ തന്നെയായിരിക്കും. പലപ്പോഴും ഇവരില്‍ സംഭവിക്കുന്ന പ്രണയ നൈരാശ്യം വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇവര്‍ അവരുടെ വിഷമത്തെ പുറമേ പറയുകയോ മറ്റുള്ളവരോട് സങ്കടം പങ്കുവെയ്ക്കുകയോ ചെയ്യുകയില്ല. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് ശാഠ്യം പിടിക്കുന്നതും വിഷമങ്ങള്‍ പങ്ക് വെക്കാത്തതും. ഒരിക്കലും ഒരു പ്രണയനൈരാശ്യത്തെ ഇവര്‍ക്ക് കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയില്ല.
ഇടവം
ഇടവം രാശിക്കാരെ പ്രണയത്തില്‍ വീഴ്ത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഇവര്‍ പ്രണയത്തിലായാല്‍ ജീവന്‍ കൊടുത്തും സ്‌നേഹിക്കും. ഒരിക്കലും ഇവര്‍ പങ്കാളിയെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യുകയില്ല. അത് തന്നെയാണ് ഇവരുടെ ഏറ്റവും വലിയ ഗുണവും. ആത്മാര്‍ത്ഥമായാണ് ഇവര്‍ ഒരു ബന്ധത്തില്‍ തുടരുന്നത്. അതുകൊണ്ട് തന്നെ ആ ബന്ധത്തിന് ഇളക്കം സംഭവിക്കുമ്പോള്‍ അത് പലപ്പോഴും ഇവരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ മറ്റൊരു ബന്ധത്തിലേക്ക് പോവുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രണയത്തിന് സംഭവിക്കുന്നതകര്‍ച്ച പലപ്പോഴും ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒന്നായിരിക്കും. ഇത് കര്‍ക്കിടകം രാശിക്കാരുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്നു. അതുകൊണ്ട് തന്നെ ആരെങ്കിലും ഇവരെ വേദനിപ്പിച്ചാല്‍ അതും ഇവര്‍ക്ക് സഹിക്കാന്‍ സാധിക്കുകയില്ല. മനസ്സിനേറ്റ ആഘാതത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ ഇവര്‍ക്ക് ധാരാളം സമയം വേണ്ടി വരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇവരുടെ പ്രണയ നൈരാശ്യത്തെ കൈകാര്യം ചെയ്യുന്നതിന്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയിക്കുന്നതിന് മാത്രമല്ല ആ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവണമെന്ന് തന്നെയായിരിക്കും ആഗ്രഹം. അതിനായി നൂറ് ശതമാനം ആത്മാര്‍ത്ഥതയോടെ ഇവര്‍ പെരുമാറുന്നു. മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന ഓരോ തിരിച്ചടിയും പ്രതിരോധിക്കാന്‍ ഇവര്‍ പ്രണയത്തില്‍ ആശ്രയം തേടുന്നു. എന്നാല്‍ അത്തരം ഒരു പ്രണയം പ്രണയ നൈരാശ്യത്തിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ മാനസിക തകര്‍ച്ച ഇവരിലുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഇവരില്‍ ഉണ്ടാക്കുന്ന ആഘാതം നിസ്സാരമല്ല.
ധനു
ധനു രാശിക്കാരിലും പ്രണയം എന്നത് അവരുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായിരിക്കും.പലപ്പോഴും പ്രണയ ഭംഗം ഇവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാത്രമല്ല ഒരു പ്രണയത്തകര്‍ച്ചയില്‍ നിന്ന് ഇവര്‍ കരകയറുന്നതിന് വര്‍ഷങ്ങളെടുക്കും. പക്ഷേ അതില്‍ നിന്ന് പുറത്ത് കടന്നാല്‍ പിന്നീട് ഇവര്‍ മറ്റൊരു സന്തോഷകരമായ ജീവിതത്തിലേക്ക് കടക്കുന്നു. പ്രണയത്തില്‍ സാഹസികത ഇഷ്ടപ്പെടുന്നവരാണ് ഇവര്‍. എന്നാല്‍ ആത്മാര്‍ത്ഥമായ പ്രണയം നഷ്ടപ്പെടുന്നത് ഇവര്‍ക്ക് സഹിക്കാനാവില്ല.
മീനം
മീനം രാശിക്കാര്‍ക്ക് പ്രണയത്തില്‍ നിന്നുണ്ടാവുന്ന തകര്‍ച്ച വളരെയധികം വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഓരോ കാര്യത്തിനും പ്രത്യേകിച്ച് പ്രണയ കാര്യങ്ങളില്‍ ഇവര്‍ വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. വൈകാരികമായുള്ള ഈ സമീപനം ഇവരുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. പ്രണയത്തില്‍ ചതിയോ വഞ്ചനയോ ഇവര്‍ക്ക് സഹിക്കാനാവില്ല. അത്രയധികം പ്രണയത്തെ വൈകാരികമായി കൈകാര്യം ചെയ്യുന്നവരാണ് ഇവര്‍.



Click it and Unblock the Notifications











