അവസാന ശ്വാസം വരേയും പ്രാണന്‍ പോലെ പ്രണയിക്കും ആറേ ആറ് രാശിക്കാര്‍

പ്രണയം എന്നത് ഒരിക്കലും വാക്കുകള്‍ കൊണ്ട് നിര്‍വ്വചിക്കാന്‍ സാധിക്കാത്ത ഒന്നാണ്. അതിനെ അനുഭവിച്ച് തന്നെ അറിയണം. അതുകൊണ്ടാണ് പ്രണയത്തിന് കണ്ണില്ല മൂക്കില്ല എന്നെല്ലാം പറയുന്നത്. പ്രണയിക്കുന്നവര്‍ വളരെയധികം ആഴത്തിലുള്ള പ്രണയമാണ് എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ലഭിക്കാന്‍ അല്‍പം ഭാഗ്യം കൂടി വേണം. പരസ്പരം മനസ്സിലാക്കി, മരണത്തിനല്ലാതെ മറ്റൊന്നിനും തങ്ങളെ പിരിക്കാന്‍ കഴിയില്ല എന്ന ചിന്തയോടെ പ്രണയിക്കുന്നവരായിരിക്കണം ഓരോരുത്തരും.

ജ്യോതിഷപ്രകാരം ഇത്തരത്തില്‍ ചില കാര്യങ്ങളെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരിക്കലും ഇട്ടിട്ട് പോവില്ല എന്ന് ഉറപ്പുള്ള ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നോക്കാം. നിങ്ങളുടെ പങ്കാളി ഈ രാശിക്കാരുടെ പട്ടികയില്‍ ഉണ്ടോ എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

Zodiac Signs That Are Deeply Romantic and Express Their Love

മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ എപ്പോഴും സ്വപ്‌നതുല്യരായ കാമുകന്‍മാരായിരിക്കും. പ്രണയത്തിന്റെ കാര്യത്തില്‍ ഇവര്‍ക്ക് യാതൊരു വിധത്തിലുള്ള കുറവും ഒരു കാലത്തും സംഭവിക്കുകയില്ല. ആഴത്തിലുള്ള ബന്ധമായിരിക്കും ഇവര്‍ക്ക് എപ്പോഴും ഉണ്ടാവുന്നത്. പങ്കാളിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസം വേരുറപ്പിക്കുന്നു. നിസ്വാര്‍ത്ഥ സ്‌നേഹം തന്നെയായിരിക്കും ഇവരുടെ ജീവിതത്തില്‍ അങ്ങോളമുണ്ടാവുന്നത്. ഏറ്റവും സ്‌നേഹമുള്ള ഒരു വ്യക്തി തന്നെയാണ് മീനം രാശിക്കാര്‍ എന്നതില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ല.

തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ശുക്രനാണ്. ഇത് ബന്ധങ്ങളില്‍ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു. വൈകാരികത ഇവരില്‍ വളരെയധികം കൂടുതലായിരിക്കും. മാത്രമല്ല എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങള്‍ക്ക് പങ്കാളിയിലൂടെ തേടി എത്തുന്നതിന് സാധിക്കുന്നു. പങ്കാൡയുടെ സ്‌നേഹത്തെ ഇവര്‍ വളരെയധികം വിലമതിക്കുന്നു, അത് മാത്രമല്ല ശ്വാസത്തിന്റെ ഓരോ ഗതിയിലും നിങ്ങള്‍ക്ക് പ്രിയതമയോടുള്ള പ്രണയം തന്നെയായിരിക്കും എന്നതാണ് സത്യം.

കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ വളരെയധികം വൈകാരികമായി ഇടപെടുന്നവരായിരിക്കും. വളരെയധികം റൊമാന്റിക് ചിന്തയോടെ ഇടപെടുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഴത്തിലുള്ള പിന്തുണയും വൈകാരിക ബന്ധത്തിനും പേര് കേട്ടവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. പങ്കാളിക്ക് സുഖകരമായ അന്തരീക്ഷം ഒരുക്കി കൊടുക്കുക എന്നതാണ് ഇവര്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യം. അത് മാത്രമല്ല പ്രണയത്തോടെയാണ് ഇവരുടെ ജീവിതം വളരെയധികം മാറ്റങ്ങളിലേക്ക് എത്തുന്നതും. സുരക്ഷിതത്വബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇവര്‍ ആഗ്രഹിക്കുന്ന പ്രധാന കാര്യം.

ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാരെ ഭരിക്കുന്നത് ശുക്രനാണ്. ഇവര്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു. മാത്രമല്ല ദീര്‍ഘകാല ബന്ധത്തില്‍ ഏറ്റവും സന്തോഷം നിറയ്ക്കുന്ന രാശിക്കാരില്‍ ഒരാള്‍ തന്നെയാണ് ഇടവം രാശിക്കാര്‍. എപ്പോഴും സ്ഥിരതയുള്ള ബന്ധങ്ങള്‍ തന്നെയാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ഇവരുടെ സ്‌നേഹം വളരെയധികം ആഴത്തിലുള്ളതായിരിക്കും. മാത്രമല്ല അര്‍പ്പണബോധത്തോടെ എല്ലാ കാര്യങ്ങള്‍ ചെയ്യുന്നതിനും ഇവര്‍ തയ്യാറാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇവര്‍ക്ക് പ്രണയത്തിലൂടെ നേടിയെടുക്കാന്‍ സാധിക്കുന്നു.

ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. ഇവര്‍ വളരെയധികം ധൈര്യശാലികലും അതുപോലെ തന്നെ ആത്മവിശ്വാസത്തോടെ എന്തിനേയും തരണം ചെയ്യുന്നവരും ആയിരിക്കും. സ്‌നേഹപ്രകടനങ്ങള്‍ ഇവര്‍ പലപ്പോഴും പുറമേ പ്രകടിപ്പിക്കുന്നു. പ്രണയത്തിനോടുള്ള ഇവരുടെ അഭിനിവേശം തന്നെയാണ് ഏറ്റവും വലിയ കാര്യം. ഉത്സാഹത്തോടെ ഏത് കാര്യത്തിനും ഇടപെടുന്നവരായിരിക്കും ഈ രാശിക്കാര്‍.

വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാരുടെ പ്രണയം വളരെയധികം ആഴത്തിലുള്ളതായിരിക്കും. മാത്രമല്ല ഇവര്‍ വളരെയധികം തീവ്രതയോടെയാണ് പ്രണയിക്കുന്നതും. നിഗൂഢമായ പല കാര്യങ്ങളും ഇവര്‍ പ്രണയത്തില്‍ ഒളിപ്പിച്ച് വെക്കുന്നു. അര്‍പ്പണ ബോധത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഓരോ നിമിഷവും വളരെയധികം ആസ്വദിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും ഇവര്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ രാശിക്കാരെ പ്രണയിക്കുന്നവര്‍ക്ക് ഭാഗ്യമാണ് ജീവിതത്തില്‍ കാത്തിരിക്കുന്നത്.

Story first published: Monday, March 10, 2025, 19:38 [IST]
X
Desktop Bottom Promotion