Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
2025-ലെ ആദ്യഗ്രഹണം വെറുതെയാവില്ല, ഗ്രഹണദിനം ഐശ്വര്യവും സന്തോഷവും സമ്പത്തും പടികയറും
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം നടക്കാന്‍ പോവുകയാണ്. മാര്‍ച്ച 16-നാണ് ആദ്യത്തെ ഗ്രഹണം സംഭവിക്കുന്നത്. ഇത് ചിലരില്‍ ദോഷങ്ങളും ചിലരില്‍ ഗുണങ്ങളും നല്കുന്നു. എന്നാല്‍ ചന്ദ്രഗ്രഹണ ദിനത്തില്‍ അത് ദോഷങ്ങള്‍ മാത്രം നല്കുന്ന ഒരു ദിവസമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ അത് പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. പലരും ഓരോ ഗ്രഹണവും നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
എന്നാല്‍ ഇനി വീട്ടില്‍ അഭിവൃദ്ധിക്കും, ഗുണവര്‍ദ്ധനവിനും സമ്പത്തിനും സന്തോഷത്തിനുമായി ചില കാര്യങ്ങള്‍ വീട്ടില്‍ ചെയ്യാവുന്നതാണ്. എന്നാല്‍ അതിന് ഗ്രഹണ ദിനത്തില്‍ ചില കാര്യങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാം. അവ എന്തൊക്കെയെന്നും എപ്രകാരമെന്നും നമുക്ക് നോക്കാം. ഇത് ഗ്രഹണദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

തുളസി ഇല
ഗ്രഹണ ദിനത്തില്‍ വീട്ടില്‍ തുളസി ഇല സൂക്ഷിക്കുന്നത് എല്ലാ വിധത്തിലുള്ള ദോഷങ്ങളേയും ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്. ഗ്രഹണ ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഭക്ഷണത്തിലും ശുദ്ധമായ വെള്ളത്തിലും അല്പം തുളസിയില ഇട്ട് വെയ്ക്കാവുന്നതാണ്. ഇത് നെഗറ്റീവ് എനര്‍ജിയെ പൂര്‍ണമായും ഇല്ലാതാക്കുകയും ഭാഗ്യദോഷത്തെ ചെറുക്കുകയും ചെയ്യുന്നു.
കര്‍പ്പൂരവും ചന്ദനത്തിരിയും
കര്‍പ്പൂരവും ചന്ദനത്തിരിയും വീട്ടില്‍ ഈ സമയം കത്തിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. .ഇത് ഗ്രഹണദോഷത്തേയും വീട്ടിലുണ്ടാവുന്ന നെഗറ്റീവ് ഊര്‍ജ്ജത്തേയും ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ വീട് ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് ചെയ്യുന്നതോടെ നിങ്ങള്‍ക്ക് ചുറ്റുമുള്ള എല്ലാ ദോഷങ്ങളും ഇല്ലാതാവും എന്നാണ് വിശ്വാസം.
ഗംഗാജലം
വീടിനു ചുറ്റും ഗംഗാ ജലം തളിക്കുന്നത് ചന്ദ്രഗ്രഹണ ദിനത്തില്‍ ശുഭകരമായി കണക്കാക്കപ്പെടുന്നു. പലപ്പോഴും ഇത് ഗ്രഹണദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും അത് മാത്രമല്ല വീട്ടിന് ചുറ്റുമുള്ള നെഗറ്റീവ് സ്വാധീനത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ഗ്രഹണദിനത്തില്‍ മാത്രമല്ല വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിന് എപ്പോഴും സഹായിക്കുന്നതാണ് എന്നതാണ് വിശ്വാസം.
വെള്ളി വസ്തുക്കള്‍
വെള്ളി എപ്പോഴും ജ്യോതിഷത്തില്‍ ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് പൂജാമുറിയില്‍ അല്പം വെള്ളി സൂക്ഷിക്കാം. അത് വെള്ളി നാണയമോ അല്ലെങ്കില്‍ വെള്ളി ആഭരണങ്ങളോ സൂക്ഷിക്കാവുന്നതാണ്. ഇത് ഗ്രഹണസമയത്തുണ്ടാവുന്ന ഗ്രഹണദോഷങ്ങളേയും അതോടൊപ്പം തന്നെ ഗ്രഹണ സമയത്തെ ഊര്‍ജ്ജത്തേയും സന്തുലിതാമാക്കുന്നതിന് സഹായിക്കുന്നു.
അരിയും വെളുത്ത പൂക്കളും
വെളുത്ത നിറം എപ്പോഴും ചന്ദ്രനുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. എന്നാല്‍ ഇത് നിങ്ങളുടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ഗ്രഹണ ദിനത്തില്‍ സഹായിക്കുന്നു. പലപ്പോഴും വെളുത്ത നിറം നിങ്ങളുടെ ജീവിതത്തിലെ പോസിറ്റീവ് ഊര്ജ്ജത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. അതുകൊണ്ട് തന്നെ ഗ്രഹണദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി വീട്ടില്‍ വെളുത്ത പുഷ്പങ്ങളും അരിയും സൂക്ഷിക്കാവുന്നതാണ്. ഇത് സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു.
കടുക് എണ്ണ കൊണ്ടുള്ള വിളക്ക്
ഗ്രഹണ ദിനത്തില്‍ ഗ്രഹണ സമയം വളരെയധികം സഹായിക്കുന്നതാണ് കടുകെണ്ണ വിളക്ക്. ഇത് വീട്ടിലെ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുകയും ഗ്രഹണദോഷങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
കറുത്ത എള്ള്
ഗ്രഹണ ദിനത്തില്‍ മാത്രമല്ല ശത്രുക്കളെ നേരിടുന്നതിനും ഗ്രഹണദോഷങ്ങളെ അകറ്റുന്നതിനും സഹായിക്കുന്നു കറുത്ത എള്ള്. ഗ്രഹണസമയത്തെ നെഗറ്റീവ് സ്വാധീനത്തെ ഇല്ലാതാക്കുന്നതിന് ഒരു പിടി കറുത്ത എള്ള് എന്തുകൊണ്ടും വീട്ടില്‍ സൂക്ഷിക്കാം. എള്ള് തിരി കത്തിക്കുന്നതും നല്ലതാണ്. ഇതെല്ലാം തന്നെ എല്ലാ വിധത്തിലുള്ള ഗ്രഹണ ദോഷങ്ങള്‍ക്കും പരിഹാരം കാണുന്നു.



Click it and Unblock the Notifications
